Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിണറായി സര്‍ക്കാര്‍ നടത്തിയത് ചട്ടലംഘനം തന്നെ; ഒരു വിശദീകരണവും തന്നെ തൃപ്തനാക്കില്ല; ചീഫ് സെക്രട്ടറി നേരില്‍ കണ്ടിട്ടും ഭരണഘടന ലംഘനത്തില്‍ തുറന്നടിച്ച് ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2020, 05:02 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചതില്‍ ചീഫ് സെക്രട്ടറി ടോം ജോസ് രാജ്ഭവനില്‍ എത്തി നേരിട്ട് വിശദീകരണം നല്‍കി മണിക്കൂറുകള്‍ക്കകമാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ നടപടിയെ വീണ്ടും വിമര്‍ശിച്ചത്. ചീഫ് സെക്രട്ടറി എത്തി നല്‍കിയ വിശദീകരണം എന്തെന്ന് തനിക്ക് പറയാനാകില്ല, പക്ഷേ സുപ്രീം കോടതിയെ സമീപിക്കും മുന്‍പ് ഗവര്‍ണറെ അറിയിക്കണം എന്നതാണ് ഭരണഘടനപരമായ ചട്ടം. അതു ലംഘിച്ച ശേഷം എന്തു വിശദീകരണം നല്‍കിയാലും അതു തന്നെ തൃപ്തനാക്കില്ല. സര്‍ക്കാരുമായി വ്യക്തിപരമായി ഒരു പ്രശ്‌നവുമില്ല. ഗവര്‍ണര്‍ എന്ന സ്ഥാനത്ത് ഇരുന്നുകൊണ്ടു കേരളത്തില്‍ ഒരു ഭരണഘടന ലംഘനത്തിനും താന്‍ അനുവദിക്കില്ല. സുപ്രീം കോടതിയെ സമീപിച്ചതു തന്നെ നിയമപരമായി തെറ്റാണ്. സംസ്ഥാനത്തെ ഒരു രീതിയിലും ബാധിക്കാത്ത വിഷയമാണ് പൗരത്വ പ്രശ്‌നം. നിയമപരമായി തെറ്റായ കാര്യം സര്‍ക്കാര്‍ പിന്‍വലിക്കണോ വേണ്ടയോ എന്നു സര്‍ക്കാരിനു തീരുമാനിക്കാം. പക്ഷേ,താന്‍ ഭരണഘടനപരമായ ചട്ടലംഘനം മാത്രമേ ചൂണ്ടിക്കാട്ടൂ. നിയമസഭയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ചട്ടങ്ങളിലും സംസ്ഥാനത്തെ ബാാധിക്കാത്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടെന്നു വ്യക്തമാക്കുന്നുണ്ട്. പ്രമേയം പാസാക്കിയതിലൂടെ അതും ലംഘിച്ചെന്നും ഗവര്‍ണര്‍. 

നേരത്തേ, പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം ഗവര്‍ണറെ അറിയിക്കാതിരുന്നത് മനപ്പൂര്‍വമല്ലെന്ന് ചീഫ് സെക്രട്ടറി വിശദീകരണം നല്‍കിയിരുന്നു. മുന്‍പും കേന്ദ്ര നിയമങ്ങളെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അതേ രീതി തുടരുക മാത്രമാണ് ചെയ്തതെന്നും ചീഫ് സെക്രട്ടറി ടോം ജോസ് രാജ്ഭവനിലെത്തി ഗവര്‍ണറെ അറിയിച്ചത്.

പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചത് തന്നെ അറിയിക്കാതിരുന്നതിന് ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു. സര്‍ക്കാര്‍ നടപടി റൂള്‍സ് ഒഫ് ബിസിനസിന്റെ ലംഘനമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഗവര്‍ണര്‍ വിശദീകരണം ആരാഞ്ഞത്.  ഗവര്‍ണറെ അവഗണിച്ചു മുന്നോട്ടുപോവുകയല്ല സര്‍ക്കാര്‍ ചെയ്തതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. പൗരത്വ നിയമ ഭേദഗതിയില്‍ സംസ്ഥാനത്ത് കടുത്ത ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇതു പ്രതിഫലിപ്പിക്കുന്നതാണ് സര്‍ക്കാര്‍ നടപടി. നിയമത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിനും വ്യക്തതക്കുറവുണ്ട്. ഇതു നീക്കുന്നതിനായാണ് സുപ്രീം കോടതിയെ സമീപിച്ചത് ചീഫ് സെക്രട്ടറി അറിയിച്ചിരുന്നു. എന്നാല്‍, ഈ വിശദീകരണത്തിലും ഗവര്‍ണര്‍ തൃപ്തനല്ലെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.