നെടുങ്കണ്ടം: ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ. നസീറിനെ തൂക്കുപാലം നൂറുല്‍ ഹുദാ ജുമാ മസ്ജിദില്‍ അക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തൂക്കുപാലം വള്ളൂര്‍ താഹ മുഹമ്മദ് (29) ആണ് അറസ്റ്റിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പിടിയിലായ പ്രതി ഏത് സംഘടനയിലെ അംഗമാണെന്ന വിവരം പോലീസ് രഹസ്യമാക്കി വയ്‌ക്കുന്നത് വലിയ സംശയങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നു. ഇസ്ലാമിക ഭീകരവാദികള്‍ അഴിഞ്ഞാടിയപ്പോഴും പോലീസ് ഇവര്‍ക്ക് അനുകൂലമായ തീരുമാനമാണ് എടുത്തത്.
അതേസമയം, ആക്രമണത്തിന് പിന്നില്‍ സിപിഎം ഗൂഢാലോചനയുടെ തെളിവുകള്‍ പുറത്തുവരുന്നു. എസ്ഡിപിഐ-ഡിവൈഎഫ്‌ഐ സംഘങ്ങളുടെ പദ്ധതി പ്രകാരമാണ് ആക്രമണം. തൂക്കുപാലം മേഖലയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കി രാഷ്‌ട്രീയ മുതലെടുപ്പിനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സിപിഎം ജില്ലാ നേതാക്കളുടെ പള്ളിയിലെ സ്ഥിരമായ സാന്നിധ്യവും സംശയങ്ങള്‍ ബലപ്പെടുത്തുന്നു. മന്ത്രി തന്നെ നേരിട്ട് പള്ളിയിലെത്തി ചര്‍ച്ച നടത്തി പോലീസിന് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
പള്ളി കമ്മിറ്റി പ്രസിഡന്റ് തന്നെ സ്വകാര്യ ചര്‍ച്ചയില്‍ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യം പരസ്യമായി പറയാന്‍ അദ്ദേഹവും മടിക്കുന്നു. ബിജെപി ഉടുമ്പന്‍ചോല നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടത്തിയ ജനജാഗ്രത സദസ് ഉദ്ഘാടനം ചെയ്ത ശേഷം നൂറുല്‍ ഹുദാ ജുമാ മസ്ജിദില്‍ നിസ്‌കരിച്ചു മടങ്ങി വരുന്നതിനിടെയാണ് എ.കെ. നസീറിനെ ആക്രമിച്ചത്.
















