Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യുക്തിബോധവും ആത്മാന്വേഷണവും

സദ്ഗുരു ജഗ്ഗി വാസുദേവ് by സദ്ഗുരു ജഗ്ഗി വാസുദേവ്
Jan 20, 2020, 04:00 am IST
in Samskriti

ആത്മാന്വേഷണത്തിന് അഥവാ സ്വയം അറിയുവാന്‍ സ്വത്വത്തിലേക്ക് ഇറങ്ങിത്തിരിക്കാന്‍ കൊതിക്കുന്നവരുണ്ടാകും. അതിനുനുള്ള പ്രായോഗികമാര്‍ഗത്തെ ആത്മനിഷ്ഠാപരമായ സാങ്കേതിക വിദ്യയായി പരിഗണിക്കുക. വസ്തുനിഷ്ഠവും ആത്മനിഷ്ഠാപരവുമായ സാങ്കേതിക വിദ്യകള്‍ തമ്മില്‍ വ്യത്യാസമുണ്ട്.  

രസതന്ത്ര ലാബില്‍ നിങ്ങള്‍ എന്തെങ്കിലും പരീക്ഷിക്കുകയാണെന്ന് കരുതുക. നിങ്ങളവിടെ  നിശ്ചിത രാസവസ്തുക്കളെ കലര്‍ത്തി രാസമാറ്റം നിരീക്ഷിച്ചറിയുന്നു. എന്നാല്‍ ആത്മനിഷ്ഠാപരമായ സാങ്കേതിക വിദ്യയില്‍  രാസവസ്തുവും രസതന്ത്രജ്ഞനും നിങ്ങള്‍ തന്നെയാണ്. നിങ്ങള്‍ സ്വയം അതില്‍ നിക്ഷേപിച്ച് നിരീക്ഷിക്കണം.  അതിനു വ്യത്യസ്തമായ ഒരു അന്തരീക്ഷം ആവശ്യമാണ്.  പ്രതിബദ്ധതയും ശ്രദ്ധയുമുള്ള അന്തരീക്ഷം. അല്ലെങ്കിലത് പരിഹാസ്യമാവും.

ദൈവവും പിശാചും 

ആത്മാന്വേഷണം യുക്തിയുടെ പരിധിയില്‍ വരുന്നതല്ല. യുക്തിയുടെ അടിസ്ഥാനത്തില്‍ താരതമ്യം ചെയ്യുന്നതെന്തിനും വൈരുധ്യമാര്‍ന്ന രണ്ടു വസ്തുതകള്‍ ആവശ്യമാണ്.  എങ്കിലേ യുക്തിക്ക് പ്രസക്തിയുള്ളൂ. അവ ഒന്നായിത്തീര്‍ന്നാല്‍ അവിടെ യുക്തിയില്ല. സഞ്ചരിക്കാനും ജോലി ചെയ്യാനും നിങ്ങള്‍ക്ക് യുക്തി ആവശ്യമാണ്.  എങ്കിലും  സ്വയം  ഉള്ളിലേക്ക് സഞ്ചരിക്കാനത് വേണ്ട. ഭൂരിഭാഗമാളുകളും നേരിടുന്ന പ്രശ്‌നവുമിതാണ്. എന്നാല്‍ ദൈവത്തെ യുക്തിയെ ആധാരമാക്കി അന്വേഷിക്കാന്‍ ശ്രമിച്ചാല്‍ അബദ്ധങ്ങളാകും പരിണതഫലം. 

ദൈവത്തെ യുക്ത്യാധിഷ്ഠിതമായി അന്വേഷിക്കുമ്പോള്‍ നിങ്ങള്‍ കരുതുന്നത് ദൈവം നല്ലതാണെന്ന്. അങ്ങനെയെങ്കില്‍ നല്ലതല്ലാത്തത് എന്താണ്? ദൈവമല്ല അതിന്റെ സ്രഷ്ടാവെങ്കില്‍ ആരാണത് ചെയ്തത്? ചീത്തയെ  സൃഷ്ടിച്ചത് പിശാചായിരിക്കണം. അങ്ങനെയെങ്കില്‍  സൃഷ്ടിയില്‍ ഈശ്വരനും പിശാചിനും തുല്യപങ്കാളിത്തമുണ്ട്. അങ്ങനെയെങ്കില്‍ നന്മയും തിന്മയും  നിങ്ങളുടെ ഉള്ളിലുണ്ട്.  ഇരുവരും പങ്കാളികളെങ്കില്‍ നിങ്ങള്‍ രണ്ടുപേരെയും ആരാധിക്കണം! പക്ഷേ അത് സാധ്യമല്ല. അവിടെ നിങ്ങളുടെ യുക്തി ശരിയാവുകയില്ല. മനസ്സിന്റെ യുക്തിബോധം ജീവിതത്തില്‍ ഭൗതികമായവ കൈകാര്യം ചെയ്യാന്‍ മാത്രമേ ഉപയോഗപ്പെടൂ. 

തീവ്രയുക്തിയും ജീവനൊടുക്കലും 

ജീവിതത്തെയെപ്പോഴും യുക്തിബോധത്തോടെ മാത്രം കാണുമ്പോള്‍ സംഭവിക്കുന്നതെന്തെന്ന് നിരീക്ഷിക്കുക.  അനുഭവവേദ്യമായ ഒന്നിനെ കുറിച്ചും ചിന്തിക്കുകയോ ഓര്‍ക്കുകയോ ചെയ്യരുത്. രാവിലെ എഴുന്നേല്‍ക്കുന്നു. സൂര്യോദയത്തെ കുറിച്ചോ, കുഞ്ഞിന്റെ മുഖമോ, പൂന്തോട്ടത്തിലെ 

പൂക്കളെ കുറിച്ചോ ചിന്തിക്കരുത്.  എല്ലാ ചിന്തകളും യുക്തിയില്‍ അധിഷ്ഠിതമാക്കുക. നിങ്ങള്‍ക്ക് കിടക്കയില്‍ നിന്നെഴുന്നേല്‍ക്കണം അതിനു ശേഷം പ്രഭാതകൃത്യങ്ങള്‍ ചെയ്യണം.  ഭക്ഷണം കഴിക്കണം, ജോലി ചെയ്യണം. വീണ്ടും ഭക്ഷണം, ജോലി, ഭക്ഷണം. തനിയാവര്‍ത്തനങ്ങള്‍. 

ആയുഷ്‌ക്കാലമത്രയും ഇതേ അസംബന്ധത്തിലൂടെ കടന്നു പോകുകയാണെങ്കില്‍, യുക്തിപരമായി ചിന്തിച്ചാല്‍ ജീവിതത്തിന് എന്തര്‍ത്ഥമാണുള്ളത്? അങ്ങേയറ്റത്തെ യുക്തിയുടെ നിമിഷങ്ങള്‍ ആത്മഹത്യാപരവുമായിരിക്കും. ജീവിതത്തെ അനുഭവങ്ങളുടെ വെളിച്ചത്തിലാവണം കാണേണ്ടത്. അപ്പോള്‍ ഈ ലോകം നിങ്ങള്‍ക്ക് അര്‍ത്ഥവത്തായി തോന്നും.  ജീവിതത്തില്‍ യുക്തി മാത്രം പ്രയോഗിച്ചാല്‍, ഒന്നിനും ഒരു അര്‍ത്ഥവുമില്ലാത്തതായിത്തീരും. യുക്തിയില്‍ നിന്ന്, യുക്തിയ്‌ക്കതീതമായ തലത്തിലേക്കുള്ള മാറ്റം അതിനനുയോജ്യമല്ലാത്ത ഒരു അന്തരീക്ഷത്തില്‍ സാധ്യമല്ല.  യുക്തിക്ക് അതീതമായൊരു അനുഭവത്തിലൂടെയല്ലാതെ നിങ്ങള്‍ക്ക് ഒരിക്കലും അതിനു കഴിയുകയില്ല.  കുറച്ച് ദിവസത്തേക്കെങ്കിലും  തീവ്രമായ ആത്മാന്വേഷണത്തിന് തയ്യാറായാല്‍  ‘ജീവിതത്തെ അതിന്റെ യഥാര്‍ഥ തലത്തില്‍ അറിയാന്‍ ഞാനാഗ്രഹിക്കുന്നു’,  എന്നതുമാത്രമാണ് നിങ്ങളുടെ അടിയുറച്ച  തീരുമാനമെങ്കില്‍, അതെന്താണെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കി തരാന്‍ എനിക്ക് കഴിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി ട്രംപിനോട് മുഖത്ത് നോക്കി പറഞ്ഞു, “ഇന്ത്യന്‍ നാവികരുടെ സുരക്ഷ ഇന്ത്യയ്‌ക്ക് പ്രധാനമാണ്”; ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് ട്രംപിന്റെ മറുപടി

Kerala

മുസ്ലിം രാഷ്‌ട്രത്തിലെ ഒരു നേതാവിനെ ഇങ്ങനെ കാണാനോ ചോദ്യങ്ങൾ ചോദിക്കാനോ കഴിയില്ല ; അങ്ങനെ ചോദിച്ചാൽ 10 നിമിഷത്തിനകം തല കാണില്ല ; റെസ്മി ആയിഷ

Kerala

ചായവില്‍പ്പനക്കാരന് കേരളത്തിന്റെ നിലയ്‌ക്കാത്ത കയ്യടി, അപകടത്തിൽപ്പെട്ട യുവതിക്ക് സ്വന്തം മുണ്ട് അഴിച്ചുനൽകി മാനം കാത്തു

India

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മണ്‍സൂണ്‍കാലത്ത് പവര്‍കട്ടേര്‍പ്പെടുത്തിയ യുഡിഎഫ് സര്‍ക്കാരിന് അഭിനന്ദനമന്ന് പരിഹാസം

India

പരീക്ഷയ്‌ക്ക് ട്രെയിനില്‍ പോയ യുവാവ് തിരക്ക് കാരണം ശ്വാസംമുട്ടി മരിച്ചുവെന്ന് വീഡിയോയുമായി രാഹുല്‍ ഗാന്ധി, കാണിച്ചത് തെറ്റായ വീഡിയോയെന്ന് റെയില്‍വേ

പുതിയ വാര്‍ത്തകള്‍

മെസിയുടെ ഹാട്രിക്കിൽ കണ്ണീരൊഴുക്കി കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ : ഇസ്രായേലിനെ പിന്തുണയ്‌ക്കുന്ന അർജന്റീനയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് മതമൗലികവാദികൾ

ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

സൈബര്‍ കുറ്റവാളികള്‍ പണം തട്ടുന്ന ‘പരാദങ്ങളെ’ന്ന് സുപ്രീം കോടതി, അവര്‍ക്കുള്ള ഇടം ജയില്‍

നടി നസ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ നാനാവിധം…വിവാഹമോചന സൂചനയോ, അതോ പുതിയ സിനിമയുടെ പ്രൊമോഷനോ?

തിരുവനന്തപുരത്ത് തുണിക്കടയുടെ പൂട്ട് തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമം: 2 പേര്‍ പിടിയില്‍

യുഎഇ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; സുസ്ഥിര വികസനവും സമൃദ്ധിയും മുന്നോട്ട് കൊണ്ടുപോകുമെന്ന് നേതാക്കൾ

യുപിയിൽ 66 കാരൻ മുഹമ്മദ് അമർ എട്ട് വയസുകാരിയെ പീഡിപ്പിച്ചത് ആഹാരത്തിൽ മയക്കമരുന്ന് കലർത്തിയ ശേഷം ; പ്രതിയുടെ വീട് ബുൾഡോസറിന് തകർത്തു

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ 5 നൂറ്റാണ്ട് പഴക്കമുളള കെടാവിളക്ക് പൊട്ടിവീണു

എംഎസ്സി എല്‍സ -3: വിദേശ നാവികര്‍ക്ക് ഇന്ത്യ വിടാനുള്ള അനുമതിക്കായി വിചാരണ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി

ഒമ്പത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ ഉസ്താദ് റഷീദിന് വിധിച്ച 20 വര്‍ഷത്തെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.