കൊച്ചി: ശ്രീമദ്ഭാഗവതം ഓഡിയോ ആല്‍ബം പെന്‍ഡ്രൈവ് ഗുരുവായൂര്‍ തന്ത്രിമുഖ്യന്‍ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഗുരുവായൂരില്‍ പ്രകാശനം ചെയ്തു. മുന്‍ ശബരിമല മേല്‍ശാന്തി ഇടമന ദാമോദരന്‍ പോറ്റി ആദ്യ കോപ്പി സ്വീകരിച്ചു.
കാഞ്ഞങ്ങാട് ഗുരുപുരം ബ്രഹ്മശ്രീ നാരായണമൂര്‍ത്തി പാരായണം ചെയ്ത ഈ ശുകസുധാഗീതം 54 മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ്. വൈക്കം ശ്രീജിത് പി. മൂസത് വീണയിലും, വിവേക് ഷേണായി പുല്ലാങ്കുഴലിലും ഓരോ അദ്ധ്യായത്തിനും പിന്നണിയൊരുക്കി. വൈക്കം മലയാളരാജ്യം ബുക്ക് ഡിപ്പോ ആണ് ശ്രീമദ് ഭാഗവതം ഓഡിയോ ആല്‍ബം പെന്‍ഡ്രൈവ് വിപണിയിലെത്തിക്കുന്നത്.
















