ലഖ്നൗ: പൗരത്വ നിയമത്തിനെതിരെ തെറ്റിദ്ധാരണകള്‍ മാറി യുപി ശാന്തമായപ്പോള്‍ വീണ്ടും പ്രതിഷേധപരിപാടിക്കെത്തിയ മുന്‍ ഐഎഎസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥനെ പോലീസ് അറസ്റ്റ് ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലഹാബാദില്‍ നടത്തുന്ന പ്രതിഷേധപരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇയാള്‍. കണ്ണന്‍ ഗോപിനാഥന്‍ അലഹാബാദ് എയര്‍പോര്‍ട്ടിലെത്തിയപ്പോഴെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇന്ന് ഉച്ചയ്‌ക്ക് രണ്ടു മണിയ്‌ക്കായിരുന്നു അലഹാബാദില്‍ പരിപാടി. നേരത്തെ യുപിയിലും മുംബൈയിലും കലാപകാരികള്‍ക്ക് ആവേശം പകരാനെത്തിയ കണ്ണനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പൗരത്വ ഭേദഗതി ബില്ലിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്ത് കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തിരുന്നു.
ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ വീഴ്‌ച്ചയും മോശം പെരുമാറ്റവും നടത്തിയതിനെ തുടര്‍ന്നാണ് കണ്ണന്‍ ഗോപിനാഥിനെതിരെ ആഭ്യന്തര മന്ത്രാലയം നടപടി എടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ സര്‍വീസില്‍ നിന്നും രാജിവെച്ചത്. 1969ലെ ആള്‍ ഇന്ത്യാ സര്‍വ്വീസ് നിയമത്തിലെ എട്ടാം വകുപ്പിന് കീഴിലാണ് കണ്ണന്‍ ഗോപിനാഥിനെതിരെ ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചത്.
ഓഗസ്റ്റ് 21നാണ് കണ്ണന്‍ രാജിവച്ചത്. 2012ലെ കേരള ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥ് ദാദ്രാ നഗര്‍ ഹവേലിയിലെ ഊര്‍ജ സെക്രട്ടറിയായിരുന്നു. വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് നേരത്തെ അനുകൂല നിലപാടെടുത്തിരുന്ന കണ്ണന്‍ ഗോപിനാഥ് രാജിക്ക് ശേഷം വോട്ടിംഗ് യന്ത്രങ്ങള്‍ക്കെതിരെ പ്രതികരിച്ചിരുന്നു. ഇത് സാമൂഹ്യമാദ്ധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് ഇടവരുത്തിയിരുന്നു.
















