Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

മഞ്ഞിനിക്കര പെരുന്നാള്‍ 2020 ഫെബ്രുവരി 2 മുതല്‍ 8 വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2020, 11:22 am IST
in Local News

പത്തനം‌തിട്ട: മഞ്ഞിനിക്കര മോര്‍ ഇഗ്നാത്തിയോസ്  ദയറായില്‍  കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ്  തൃതീയന്‍ പത്രിയര്‍കീസ് ബാവായുടെ എണ്‍പത്തി ഏട്ടാമത് ദുക്റോനോ പെരുന്നാള്‍ 2020 ഫെബ്രുവരി രണ്ടു മുതല്‍ എട്ടു വരെ മഞ്ഞിനിക്കര ദയറായില്‍ ആഘോഷിക്കും.

ഫെബ്രുവരി രണ്ട് ഞായറാഴ്ച മഞ്ഞിനിക്കര ദയറായില്‍ രാവിലെ എട്ട് മണിക്ക്  മോര്‍ മിലിത്തിയോസ് യുഹാനോന്‍, മോര്‍ തേവോദോസിയോസ് മാത്യൂസ്, മോര്‍ അത്താനാസിയോസ് ഏലിയാസ് എന്നീ തിരുമേനിമാരുടെ കാര്‍മ്മികത്വത്തില്‍  വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനക്ക് ശേഷം പാത്രിയര്‍ക്കാ സുവര്‍ണ പതാക മഞ്ഞിനിക്കര ദയറായില്‍ ഉയര്‍ത്തപ്പെടും. അന്നേ ദിവസം യാക്കോബായ സഭയിലെ മലങ്കരയിലെ എല്ലാ പള്ളികളിലും പത്രിയര്‍ക്കാ പതാക ഉയര്‍ത്തും. അന്നു വൈകീട്ട് ആറിന് പരിശുദ്ധ കബറിടത്തില്‍ നിന്നും ആഘോഷമായി കൊണ്ടുപോകുന്ന പതാക ഓമല്ലൂര്‍ കുരിശിന്‍ തൊട്ടിയില്‍ അഭി: അത്താനാസിയോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്ത ഉയര്‍ത്തുന്നതുമായിരിക്കും.

ഫെബ്രുവരി മൂന്ന് തിങ്കളാഴ്ച വൈകീട്ട് ഏഴിന് തുമ്പമണ്‍ ഭദ്രാസനാധിപന്‍ യുഹനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.  മലങ്കരയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറപ്പെട്ട പതിനായിരക്കണക്കിനു കാല്‍നട തീര്‍ഥാടകരെ ഫെബ്രുവരി ഏഴിന് മൂന്നു മണിമുതല്‍ ഓമല്ലൂര്‍ കുരിശിന്‍ തൊട്ടിയില്‍ നിന്നും  മെത്രാപ്പോലീത്തമാരും മോര്‍ സ്തേപ്പനോസ് കത്തീഡ്രല്‍ ഇടവകക്കാരും സമീപ ഇടവകാംഗങ്ങളും ചേര്‍ന്ന് സംയുക്തമായി സ്വീകരിച്ച് പരിശുദ്ധ കബറിടത്തിലേക്ക്  ആനയിക്കും.  

വയനാട്ടിലെ മീനങ്ങാടിയില്‍ നിന്നും ആരംഭിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കാല്‍നട തീര്‍ത്ഥാടനം വയനാട്, കോഴിക്കോട്, ഇടുക്കി, തൊടുപുഴ, മൂന്നാര്‍, എറണാകുളം, കോട്ടയം, കൂടല്‍, വകയാര്‍, വാഴമുട്ടം, തുമ്പമണ്‍, കൊല്ലം, കുണ്ടറ, കട്ടപ്പന, റാന്നി, മൂവാറ്റുപുഴ, അങ്കമാലി, കാലടി, പെരുമ്പാവൂര്‍, കൂത്താട്ടുകുളം, പിറവം തുടങ്ങി അറുന്നൂറിലേറെ സംഘങ്ങള്‍ കോട്ടയം, തിരുവല്ല, ആറന്മുള വഴി വെള്ളിയാഴ്ച വൈകീട്ട് മഞ്ഞിനിക്കരയില്‍ എത്തുമ്പോള്‍ പരിശുദ്ധ പിതാവിന്‍റെ കബറിടവും പരിസരവും  തീര്‍ത്ഥാടകരെ കൊണ്ട് നിറയും.

ശ്രേഷ്ഠ കാതോലിക്ക അബൂന്‍ മോര്‍ ബെസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ നേത്രിത്വത്തില്‍  അന്നേ ദിവസം സന്ധ്യാ പ്രാര്‍ത്ഥനയ്‌ക്ക് ശേഷം ആറ് മണിക്ക് തീര്‍ഥാടന സമാപന സമ്മേളനം ആരംഭിക്കും. ശ്രേഷ്ഠ കാതോലിക്ക ബാവയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പൊതുസമ്മേളനം പരിശുദ്ധ പത്രിയര്‍കീസ് ബാവായുടെ പ്രധിനിധി ഉദ്ഘാടനം ചെയ്യും. യാക്കോബായ സുറിയാനി സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും രാഷ്‌ട്രീയ സാമൂഹിക സാംസ്ക്കാരിക നേതാക്കന്മാരും പങ്കെടുക്കും.  

എട്ടാം തീയതി വെളുപ്പിന് മൂന്നു മണിക്ക് മഞ്ഞിനിക്കര മോര്‍ സ്തെപ്പാനോസ് കത്തീഡ്രലില്‍ യുഹനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തായും ദയറാ പള്ളിയില്‍ രാവിലെ 5.30 ന് മോര്‍ ഗ്രിഗോറിയോസ് ജോസഫ്, മോര്‍ പീലക്സിനോസ് സക്കറിയ, മോര്‍ തീമോത്തിയോസ് മാത്യൂസ് എന്നീ മെത്രാപ്പോലീത്താമാരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയും 8 മണിക്ക് പരിശുദ്ധ പത്രിയര്‍കീസ് ബാവായുടെ പ്രധിനിധിയും വിശുദ്ധ കുര്‍ബാന  അര്‍പ്പിക്കും. തുടര്‍ന്ന്  മോറാന്റെ കബറിടത്തിലും മോര്‍ യൂലിയോസ് എലിയാസ് ബാവ, മോര്‍ യൂലിയോസ് യാക്കോബ്, മോര്‍ ഓസ്ത്താത്തിയോസ് ബെന്യാമിന്‍, മോര്‍  യൂലിയോസ് കുറിയാക്കോസ് എന്നീ തിരുമേനിമാരുടെ കബറിടത്തിലും ധൂപ പ്രാര്‍ത്ഥനയും 10.30 ന് പ്രദിക്ഷണവും ആശിര്‍വാദത്തോടുകൂടി  ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കും.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

Kerala

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

India

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

India

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

Kerala

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

പുതിയ വാര്‍ത്തകള്‍

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.