തിരുവനന്തപുരം: സിറോ മലബാര്‍ സഭയുടെ ലൗ ജിഹാദിനെതിരെയുള്ള ആരോപണത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിയോട് വിശദീകരണം തേടി. സിറോ മലബാര്‍ സഭാ സിനഡ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷ കമ്മീഷന്റെ നടപടി. 21 ദിവസത്തിനകം റിപ്പോര്‍ട്ട് വേണമെന്നാണ് ആവശ്യം. ഇല്ലെങ്കില്‍ നിയമപരമായ വഴിയിലൂടെ മുന്നോട്ട് പോകുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. തീവ്രവാദ സംഘടനകള്‍ ആസൂത്രണത്തോടെ നടത്തുന്ന ലൗ ജിഹാദില്‍ തടയുന്നത് പോലീസ് പരാജയപ്പെട്ടുവെന്നും സിനഡ് പ്രമേയം പാസാക്കിയതോടെയാണ് ന്യൂനപക്ഷ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടത്.
ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഉള്‍പ്പെടെ പ്രണയം നടിച്ച് മതം മാറ്റുന്ന ലൗ ജിഹാദ് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സിറോ മലബാര്‍ സഭ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഐഎസിലേയ്‌ക്ക് കേരളത്തില്‍ നിന്നും റിക്രൂട്ട് ചെയ്യപ്പെട്ട 21 പെണ്‍കുട്ടികളില്‍ പകുതിയും ക്രിസ്ത്യാനികളായിരുന്നുവെന്നും സഭ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ആസൂത്രിതമായ നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. കേരളത്തിലെ മതസൗഹാര്‍ദ്ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയില്‍ ലൗ ജിഹാദ് കേരളത്തില്‍ വളരുകയാണ്. സിനഡിന്റെ ചര്‍ച്ചകള്‍ക്കിടെയാണ് ഇത്തരമൊരു നിരീക്ഷണമുണ്ടായതെന്ന് സീറോ മലബാര്‍ സഭ മീഡിയാ കമ്മീഷന്‍ സെക്രട്ടറി ഫാ. ആന്റണി തലച്ചെല്ലൂര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
ലവ് ജിഹാദിന്റെ പേരില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടാകുന്നുവെന്ന് സിനഡ് വിലയിരുത്തിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പ്രണയകുരുക്കില്‍പ്പെട്ട് ഒരു പെണ്‍കുട്ടിക്ക് ജീവന്‍ പൊലിയേണ്ടിവന്നത് കേരളം കണ്ടിരുന്നു. കേരളത്തില്‍ ലവ് ജിഹാദ് വളര്‍ന്നുവരുന്നത് ആശങ്കാജനകമാണെന്നും സിനഡ് വിലയിരുത്തി. ലവ് ജിഹാദിന്റെ പേരില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടാകുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പ്രണയകുരുക്കില്‍പ്പെട്ട് ഒരു പെണ്‍കുട്ടിക്ക് ജീവന്‍ പൊലിയേണ്ടിവന്നത് കേരളം കണ്ടിരുന്നു. കേരളത്തില്‍ ലവ് ജിഹാദ് വളര്‍ന്നുവരുന്നത് ആശങ്കാജനകമാണെന്നും സിനഡ് വ്യക്തമാക്കിയിരുന്നു.
















