ടൂറിന്‍: സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇല്ലാതെ ഇറങ്ങിയിട്ടും ഇറ്റാലിയന്‍ കപ്പ് ഫുട്‌ബോളില്‍ തകര്‍പ്പന്‍ ജയത്തോടെ യുവന്റസ് ക്വാര്‍ട്ടറില്‍. പ്രീക്വാര്‍ട്ടറില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ഉദിനെസെയെ തകര്‍ത്തായിരുന്നു യുവന്റസിന്റെ കുതിപ്പ്. മറ്റ് മത്സരങ്ങളില്‍ വിജയിച്ച് എസി മിലാനും ഫിയോറന്റീനയും ക്വാര്‍ട്ടറിലെത്തി.
ഡിബാലയുടെ ഇരട്ട ഗോളുകളാണ് യുവന്റസിന് അനായാസ ജയം നേടിക്കൊടുത്തത്. 26-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയും 57-ാം മിനിറ്റിലുമായിരുന്നു ഡിബാല സ്‌ട്രൈക്ക്. പതിനാറാം മിനിറ്റില്‍ ഹിഗ്വയ്ന്‍, 61-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഡഗ്ലസ് കോസ്റ്റ എന്നിവരും ഓരോ ഗോള്‍ വീതം നേടി. കളം നിറഞ്ഞുകൡച്ച ഡിബാലയാണ് മത്സരത്തിലെ ഹീറോ.
പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നത്തിലും റൊണാള്‍ഡോയുടെ അഭാവത്തിലും യുവന്റസ് ഏറെ മുന്നിട്ടുനിന്നു. തുടക്കം മുതല്‍ ആക്രമിച്ച കളിച്ച യുവന്റസ് 16-ാം മിനിറ്റിലാണ് ആദ്യ ഗോളടിച്ചത്. ഡിബാല നല്‍കിയ പാസ് വലയിലെത്തിച്ചാണ് ഹിഗ്വയ്ന്‍ യുവന്റസിന് ലീഡ് സമ്മാനിച്ചത്. പിന്നീട് 26-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഡിബാല ലക്ഷ്യത്തിലെത്തിച്ചതോടെ യുവന്റസ് 2-0ന് മുന്നില്‍. ഫെഡ്രികോയെ ഉദിനെസെ ഗോളി ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയതിനായിരുന്നു പെനാല്‍റ്റി. ഈ രണ്ട് ഗോളുകള്‍ക്ക് ആദ്യ പകുതിയില്‍യുവന്റസ് മുന്നിട്ടുനിന്നു. രണ്ടാം പകുതി തുടങ്ങി 12 മിനിറ്റ് പിന്നിട്ടപ്പോള്‍ ഡിബാല തന്റെ രണ്ടാം ഗോളും നേടി. ഹിഗ്വയ്ന്‍ നല്‍കിയ പാസില്‍ നിന്നായിരുന്നു നിറയൊഴിച്ചത്. ഒടുവില്‍ 61-ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ ഡഗ്ലസ് കോസ്റ്റ ഗോള്‍ പട്ടിക തികച്ചു.സ്പാ
ളിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് എസി മിലാന്‍ ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അറ്റലാന്റയെ തോല്‍പ്പിച്ചായിരുന്നു ഫിയോറന്റീന അവസാന എട്ടിലൊന്നായത്.
















