മലപ്പുറം: മഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കുത്തേറ്റു മരിച്ചു. അറുപതുകാരനായ പള്ളിക്കണ്ടി സെയ്ദലവിയാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ 35 വയസ്സുകാരനായ അമ്മാവനാണ് സെയ്ദലവിയെ കുത്തി കൊലപ്പെടുത്തിയത്.
രാവിലെ മുതല്‍ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സെയ്ദലവിയുടെ മൃതദേഹം കണ്ടെത്തിയത്. കമുകിന് തോട്ടത്തില്‍ വെച്ച് സെയ്ദലവിയെ പലതവണ കുത്തുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം പ്രതി പോലീസില്‍ കീഴടങ്ങി. ഓട്ടിസം ബാധിച്ച സഹോദരി പുത്രിയെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ വൈരാഗ്യത്തിലാണ് കൃത്യം നടത്തിയതെന്ന് കസ്റ്റഡിയിലുള്ള പെണ്‍കുട്ടിയുടെ അമ്മാവന് പോലീസിനോട് പറഞ്ഞു. ഇന്‍ക്വസ്റ്റിന് ശേഷം സെയ്ദലവിയുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഓട്ടിസം ബാധിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 2016ലാണ് അറുപതുകാരനായ സെയ്ദലവി ലൈംഗികമായി പീഡിപ്പിച്ചത്. ജയിലിലായിരുന്ന സെയ്ദലവി കുറച്ച് മാസം മുന്‍പാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: