വാര്‍ഡ് വിഭജനത്തിന്റെ പേര് പറഞ്ഞ് കേരളത്തില്‍ സെന്‍സസ് എന്‍പിആര്‍ നടപടികള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം മാത്രം നടത്താനുള്ള പിണറായി വിജയന്റെ അതിബുദ്ധിക്കാണ് ഗവര്‍ണര്‍ ചെക്ക് വെച്ചതെന്നു യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാര്യര്‍. പിണറായി വിജയന് രാഷ്ട്രീയം പഠിച്ച സ്കൂളിലെ ഹെഡ്മാഷ് ആയിരുന്നു ആരിഫ് മുഹമ്മദ് ഖാനെന്നു സന്ദീപ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- വാര്‍ഡ് വിഭജനത്തിന്റെ പേര് പറഞ്ഞ് കേരളത്തില്‍ സെന്‍സസ് എന്‍പിആര്‍ നടപടികള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം മാത്രം നടത്താനുള്ള പിണറായി വിജയന്റെ അതിബുദ്ധിക്കാണ് ഗവര്‍ണര്‍ ചെക്ക് വെച്ചത്.
ആറുമാസം മുന്‍പ് സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ വാര്‍ഡ് വിഭജനം ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ പൊടുന്നനെ ഡിസംബര്‍ 27ന് പുതിയ നിലപാട് സ്വീകരിക്കാന്‍ ഉണ്ടായ കാരണം പൗരത്വ നിയമ ഭേദഗതി അല്ലാതെ മറ്റെന്താണ്? കേരളത്തില്‍ എന്‍പിആര്‍ നടത്തില്ല എന്ന പിണറായിയുടെ പ്രഖ്യാപനം വിജയിപ്പിക്കാന്‍ വാര്‍ഡ് വിഭജനത്തിന്റെ പേര് പറഞ്ഞു കേന്ദ്രത്തില്‍ നിന്ന് തന്നെ ആറ് മാസത്തെ ഇളവ് നേടിയെടുക്കാന്‍ ആയിരുന്നു ഈ അതിബുദ്ധി. പിണറായി വിജയന് രാഷ്ട്രീയം പഠിച്ച സ്കൂളിലെ ഹെഡ്മാഷ് ആയിരുന്നു ആരിഫ് മുഹമ്മദ് ഖാന്. ചെക്ക്.
















