ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും പിന്തുണച്ച് രത്തന്‍ ടാറ്റ. പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും രാഷ്‌ട്രത്തെക്കുറിച്ച് ശ്രേഷ്ടമായ കാഴ്ചപ്പാടാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിനഗറില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍സിന്റെ ശിലാസ്ഥാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദിയും അമിത് ഷായും നയിക്കുന്ന സര്‍ക്കാരിന് ഇന്ത്യയെക്കുറിച്ച് വ്യക്തമായ കാഴ്‌ച്ചപ്പാടുണ്ട്. ഇത്രയും മികച്ച സര്‍ക്കാരിനെ പിന്തുണച്ച് നില്‍ക്കാന്‍ അഭിമാനമുണ്ട്. ഇത്തരത്തില്‍ നിരവധി പദ്ധതികള്‍ ഈ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ടാറ്റാ ഗ്രൂപ്പിന്റെ സഹായത്തോടെയാണ് ഗാന്ധിനഗറില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍സ് കേന്ദ്രസര്‍ക്കാര്‍ ആരംഭിക്കുന്നത്. ബഹിരാകാശം, പ്രതിരോധം, ഓയില്‍, ഗ്യാസ് എന്നീ മേഖലകളിലെ വികസനം ലക്ഷ്യമിട്ടാണ് സ്ഥാപനം ആരംഭിച്ചിരിക്കുന്നത്. ഇത്തരത്തില്‍ മൂന്ന് സ്ഥാപനങ്ങളാണ് ടാറ്റയുമായി കൈകോര്‍ത്ത് സര്‍ക്കാര്‍ ആരംഹിക്കുന്നത്. കാണ്‍പൂരിലും മുംബൈയിലൂമാണ് മറ്റു സ്ഥാപനങ്ങള്‍.
















