Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘എസ്എന്‍ ട്രസ്റ്റിന്റെ ഇടപാടുകള്‍ അന്വേഷിക്കണം’; ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്തണം; വെള്ളാപ്പള്ളിക്കെതിരെ 1600 കോടിയുടെ അഴിമതിയാരോപണവവുമായി സെന്‍കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2020, 03:07 pm IST
inKerala


 1996 മുതല്‍ 2020 വരെയുള്ള  കാലഘട്ടത്തില്‍ പ്രതിവര്‍ഷം ഏകദേശം നാല്‍പ്പത്തിയഞ്ചു കോടി രൂപ നിയമനങ്ങള്‍ക്കും ഇരുപത്തിയഞ്ചു കോടി രൂപ അഡ്മിഷനുമായി ആകെ 1600 കോടി രൂപയോളം കോഴയായി വാങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ട്രസ്റ്റിനും യോഗത്തിനും സ്വന്തമായുളള സ്ഥലത്ത് കെട്ടിടം പണിയുന്നതിന് ഏകദേശം രണ്ടു കോടി രൂപാ വീതം ആകെ 40 കോടി രൂപ മാത്രമാണ് ചെലവായിട്ടുള്ളത്. പരമാവധി 200 കോടി രൂപയില്‍ കൂടുതല്‍ ഈ കാലയളവില്‍ ചെലവാക്കിയിട്ടില്ല. 2018-19 ല്‍ വെള്ളാപ്പള്ളി പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം 14.9 കോടി രൂപ മാത്രമാണ് സംഭാവനയായി വരവു വച്ചിരിക്കുന്നത്. എസ്എന്‍ഡിപി മൈക്രോ ഫിനാന്‍സിന് വാങ്ങിയ അധിക പലിശ എവിടെ പോയെന്നു കണ്ടെത്തണം. സ്‌കൂളുകളിലും കോളജുകളിലും എത്ര നിയമനങ്ങള്‍ നടന്നെന്നും അതിനായി വാങ്ങിയ പണം എവിടെയെന്നും അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരണം. നിയമനത്തിന് പണം കൊടുത്തവര്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകണം. രക്ഷാകര്‍ത്താക്കളും നിയമനത്തിന് പണം നല്‍കിയ, ഉദ്യോഗാര്‍ത്ഥികളും അവര്‍ കൊടുത്ത പണത്തിന് രസീത് ആവശ്യപ്പെടേണ്ടതും രസീത് നല്‍കാത്ത പക്ഷം നിയമ നടപടികള്‍ക്ക് ഇവര്‍ തയ്യാറാകേണ്ടതും ആണ്. സംഭാവനയായി കൊടുത്തതിനാല്‍ അവര്‍ സാക്ഷിയാണ്, പ്രതിയാകില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.


ഒരു പൈസയും അധികമായി ഉണ്ടാക്കരുതെന്നാണ് ഗുരു പറഞ്ഞത്. അതില്‍നിന്ന് വ്യതിചലിച്ചാണ് എസ്എന്‍ഡിപി സഞ്ചരിക്കുന്നത്. എസ്എന്‍ഡിപിയില്‍ ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്തണം. യൂണിയന്‍ തെരഞ്ഞെടുപ്പ് ഭീഷണിയുടെ പുറത്ത് അട്ടിമറിക്കുകയാണ് ചെയ്യുന്നത്. 1996 ല്‍ ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി 24 വര്‍ഷമായി ആ സ്ഥാനത്ത് തുടരുകയാണ്. എസ്എന്‍ഡിപിയുടെ 1000 ശാഖകള്‍ വ്യാജമാണ്. 200 അംഗങ്ങള്‍ക്ക് ഒരു പ്രതിനിധിയെന്നാണ് കണക്ക്. അംഗങ്ങളുടെ വോട്ടു നോക്കിയാല്‍ സമുദായ ജനസംഖ്യയേക്കാള്‍ കാണും. കള്ളവോട്ടാണ് കാരണം. മലബാര്‍ മേഖലയിലാണ് കള്ളവോട്ട് കൂടുതല്‍. ഇതിന്റെ രേഖകള്‍ ശേഖരിച്ചു വരികയാണ്. 
ജനാധിപത്യരീതിയിലേക്ക് എസ്എന്‍ഡിപി യോഗം വരണം. പുതിയ സംവിധാനം വേണം. ആരും രണ്ടു തവണയില്‍ കൂടുതല്‍ എസ്എന്‍ഡിപി നേതൃസ്ഥാനത്ത് ഉണ്ടാകരുത്. നേതൃസ്ഥാനത്തുള്ളവരുടെ കുടുംബാംഗങ്ങള്‍ക്കു ചുമതലകള്‍ നല്‍കരുത്.  കേരളത്തില്‍ ആദ്യം ഉണ്ടായ നവോത്ഥാന പ്രസ്ഥാനമാണ് എസ്എന്‍ഡിപി. അത് ഒരു കുടുംബത്തിനു മാത്രമാകരുത്. ഞാന്‍ രാജാവ് എന്റെ മകന്‍ രാജകുമാരന്‍ എന്ന കാഴ്ചപ്പാട് ശരിയല്ല. സ്വതന്ത്രമായി തെരഞ്ഞെടുപ്പ് നടത്താന്‍ വെള്ളാപ്പള്ളി തയാറാകണം. മൂന്നുമാസം എസ്എന്‍ഡിപിയുടെ ഭരണം വിരമിച്ച ജഡ്ജിയുടെ കീഴില്‍  നടത്തണം അതുവരെ വെള്ളാപ്പള്ളി തല്‍സ്ഥാനത്തുനിന്നു മാറിനില്‍ക്കണം. സുതാര്യമായി തെരഞ്ഞെടുപ്പു നടത്തി ജയിച്ചാല്‍ വെള്ളാപ്പള്ളിക്ക് തുടരാന്‍ കഴിയുമെന്നും അദ്ദേഹത്തോടൊപ്പം മറ്റുള്ളവരും നില്‍ക്കുമെന്ന് ടി.പി. സെന്‍കുമാര്‍ പറഞ്ഞു.

ആത്മീയതയുടെയും നവോത്ഥാനത്തിന്റെയും നേതൃത്വം വഹിച്ച  ശ്രീനാരയണീയ പ്രസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മതംമാറ്റത്തിന് വിധേയരാക്കപ്പെടുന്നത്. കൂടുതല്‍ ദരിദ്ര ജനവിഭാഗവും ശ്രീനാരായണീയ പ്രസ്ഥാനങ്ങളിലാണ് ഉള്ളത്. ഇവരുടെ ദാരിദ്രത്തെയാണ് മതംമാറ്റുന്നവര്‍ ചൂഷണം ചെയ്യുന്നത്. ശബരിമല വിധി വന്നപ്പോള്‍ ശ്രീനാരായണ ധര്‍മ്മം അനുസരിച്ച് ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വിശ്വാസികളോടൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മതില്‍കെട്ടുവാനാണ് അദ്ദേഹം പോയതെന്നും അദ്ദേഹം പറഞ്ഞു. 

 സമ്പത്തിന് അതീതമായി ഒന്നും ഇല്ലെന്നു വിശ്വസിക്കുന്നയാളാണു വെള്ളാപ്പള്ളി നടേശനെന്നും അദ്ദേഹത്തിന്റെ വീട്ടില്‍ നോട്ട് എണ്ണുന്ന രണ്ടുമെഷീന്‍ ഉണ്ടെന്നും സുഭാഷ് വാസു പറഞ്ഞു. ശാശ്വതികാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീക്കാന്‍ സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യരീതിയില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ്  നടത്താന്‍ വെള്ളാപ്പള്ളി നടേശന്‍ തയാറാകണമെന്നും സുഭാഷ് വാസു പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.