തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പൗരത്വ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രിയടക്കമുള്ളവര്‍ സ്വീകരിച്ച നിലപാട് പ്രോട്ടോക്കോള്‍ ലംഘനമാണ്. വിഷത്തില്‍ ഗവര്‍ണറെ തീരുമാനം അറിയിക്കേണ്ട ബാധ്യത സര്‍ക്കാരിനുമുണ്ട്. താന്‍ വെറും റബ്ബര്‍ സ്റ്റാമ്പല്ലെന്നും ഗവര്‍ണര്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നതിനെ താന്‍ എതിര്‍ക്കുന്നില്ല. ഭരണഘടന പ്രകാരം അതിനുള്ള അവകാശവുമുണ്ട്. എന്നാല്‍ പൗരത്വ നിയമ വിഷയത്തില്‍ സ്യൂട്ട് ഹര്‍ജി നല്കുമ്പോള് ഗവര്‍ണറെ അറിയിക്കേണ്ട ബാധ്യതകൂടി സംസ്ഥാന സര്‍ക്കാരിനുണ്ട്. എന്നാല്‍ മുഖ്യമന്തി ഉള്‍പ്പടെ ആരും ഇക്കാര്യം അറിയിച്ചില്ലെന്നും ആരിഫ് മുഹമ്മദ് രൂക്ഷമായി വിമര്‍ശിച്ചു. മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് ഗവര്‍ണര്‍ ഇക്കാര്യം അറിയിച്ചത്.
പൗരത്വ ഭേദഗതി നിയമത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു പങ്കുമില്ല. ഇത് കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന വിഷയമാണ്. സംസ്ഥാനങ്ങള്‍ക്ക് ഇതില്‍ യാതൊരു ഉത്തരവാദിത്വവും ഇല്ലെന്ന് നിയമസഭ അടിയന്തിര പ്രമേയം പാസാക്കിയതിനു പിന്നാലെ ഗവര്‍ണര്‍ പ്രതികരിച്ചിരുന്നു. പൗരത്വ നിയമത്തിനെതിരെ സംസ്ഥാനം പ്രമേയം പാസാക്കിയതിനെ പിന്തുടര്ന്ന് പ്രതിപക്ഷം ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളും പ്രമേയം പാസാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് കണക്കുകൂട്ടിയത്. എന്നാല്‍ മറ്റെല്ലാരും ഇതില്‍ നിന്നും പിന്മാറുകയാണ് ചെയ്തത്.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ച് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്ന് താന്‍ അറിയിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. വാര്‍ഡ് വിഭജനത്തെ കുറിച്ച് ഉയര്‍ന്ന ചില സംശയങ്ങള്‍ ചോദിക്കുക മാത്രമാണ് താന്‍ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണ്. തീരുമാനം കൈക്കൊള്ളുന്നതിനു മുമ്പ് ഓര്‍ഡിനന്‍സില്‍ പൂര്‍ണ്ണമായും തൃപ്തി തോന്നണം. നിയമവശങ്ങള്‍ പരിശോധിച്ചശേഷം നടപടി കൈക്കൊള്ളുമെന്നും ആരിഫ് മുഹമ്മദ് ഖാന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: