ന്യൂദല്‍ഹി: സിഖ് വിരുദ്ധകലാപം അന്വേഷിച്ച ജസ്റ്റിസ് എസ്.എന്‍. ധ്രീംഗ്രയുടെ റിപ്പോര്‍ട്ട് സ്വീകരിച്ചതായി കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച ശുപാര്‍ശകള്‍ അംഗീകരിച്ചതായും അതുപ്രകാരമുള്ള നടപടികള്‍ എടുക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
ഇന്ദിര ഗാന്ധിയുടെ കൊലപാതകശേഷം ജഗദീഷ് ടൈറ്റ്‌ലര്‍, സജ്ജന്‍കുമാര്‍ എന്നിവരടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന കലാപത്തില്‍ ആയിരക്കണക്കിന് സിഖുകാരെ കൊന്നൊടുക്കിയിരുന്നു. 84ലെ കലാപവുമായി ബന്ധപ്പെട്ട 186 കേസുകളാണ് ധ്രീംഗ്രയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ചത്.
കലാപങ്ങളില്‍ പങ്കുള്ള പോലീസുകാര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ പറഞ്ഞു. കലാപങ്ങളുമായി ബന്ധപ്പെട്ട ഒരു കേസില്‍ സജ്ജന്‍കുമാര്‍ ഇപ്പോള്‍ ജയിലിലാണ്.
















