ടിക് ടോക് താരം സൗഭാഗ്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സൗഭാഗ്യതന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതും. ടിക് ടോക് വീഡിയോകളില്‍ സൗഭാഗ്യയുടെ പെയറായി അഭിനയിക്കുന്ന അര്‍ജുന്‍ സോമശേഖറാണ് വരന്‍.
ഇരുവരും അമ്മ താരാ കല്യാണിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് സൗഭാഗ്യ ആദ്യം പങ്കുവച്ചത്. താന്‍ ഏറ്റവും ആഗ്രഹിക്കുന്നത് സമ്മാനിച്ചതിന് അമ്മയ്‌ക്ക് നന്ദികുറിച്ചുകൊണ്ടാണ് സൗഭാഗ്യ ചിത്രം പങ്കുവച്ചത്. ഹാപ്പിലി എവര്‍ ആഫ്റ്ററിനായി കാത്തിരിക്കുന്നു എന്ന് കുറിച്ചുകൊണ്ട് വിവാഹനിശ്ചയം അറിയിച്ച് രണ്ട് ചിത്രങ്ങള്‍ കൂടി സൗഭാഗ്യ പുറത്തുവിട്ടു.

വിവാഹസൂചനകള്‍ നല്‍കികൊണ്ട് സൗഭാഗ്യ അടുത്തിടെ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ചില ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നു പകര്‍ത്തിയ ചിത്രങ്ങളായിരുന്നു ഇവ. ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ച ക്ഷേത്രത്തില്‍ വച്ച് നൃത്തവേഷത്തില്‍ അര്‍ജുനൊപ്പം പോസ് ചെയ്തിരിക്കുകയാണ് സൗഭാഗ്യ. കുര്‍ത്തിയും മുണ്ടുമണിഞ്ഞാണ് അര്‍ജ്ജുന്‍. സന്തോഷം നല്‍കുന്ന സ്ഥലം, ഇവിടെയാണ് എല്ലാം ആരംഭിച്ചത്….വിധി….ദൈവം എന്താണ് കരുതിവച്ചിരിക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാനാവില്ല. പക്ഷേ വിശ്വസിക്കൂ, എന്തു തന്നെയായാലും അതു മികച്ചതായിരിക്കും…പത്മനാഭ സ്വാമി തമ്പുരാനേ ശരണം.. എന്നും ചിത്രത്തോടൊപ്പം സൗഭാഗ്യ കുറിച്ചു.
















