ന്യൂദല്‍ഹി: ഭാരതത്തിന്റെ അഖണ്ഡതയെയും നാനാത്വത്തില്‍ ഏകത്വത്തെയും ചോദ്യം ചെയ്ത കമ്മ്യൂണിസ്റ്റ് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെതിരെ വക്കീല്‍ നോട്ടീസ്. ഇന്ത്യയിലെ മുസ്ലീങ്ങളെ ആക്രമിക്കാനാണ് ആര്‍എസ്എസ് എന്ന സംഘടന രൂപീകരിച്ചത്. ദ്വിരാഷ്‌ട്ര വാദം മുന്നോട്ടുവെച്ചത് മുഹമ്മദാലി ജിന്ന ആണെങ്കിലും, സവര്‍ക്കര്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛത അഭിയാന്‍ പദ്ധതിയില്‍ ഗാന്ധിജിയുടെ കണ്ണട ഉപയോഗിക്കുന്നതിനെ കളിയാക്കി തുടങ്ങിയ ആരോപണങ്ങളാണ് അദേഹത്തിനെതിരെ ഉള്ളത്. അലിഗഡ് സിവില്‍ കോടതി അഭിഭാഷകനാണ് ഇര്‍ഫാനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. അലിഗഡ് സര്‍വകലാശാലയിലാണ് ഇര്‍ഫാന്‍ ഇത്തരത്തിലൊരു വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.
വിവാദ പ്രസംഗത്തില്‍ ഏഴു ദിവസത്തിനകം ഇര്‍ഫാന്‍ ഹബീബ് മ മാപ്പ് പറയണമെന്നും ഹര്‍ജിക്കാന്‍ ആവശ്യപ്പെട്ടു. മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും അഭിഭാഷകന്‍ സന്ദീപ് കുമാര്‍ ഗുപ്ത മുന്നറിയിപ്പ് നല്‍കി.
കണ്ണൂര്‍ സര്‍വകലാശാലയില്‍ വെച്ച് നടന്ന ചരിത്ര കോണ്‍ഗ്രസില്‍ പൗരത്വ ബില്ലിനെ എതിര്‍ക്കുന്നവരുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാണിച്ച കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കായികമായി ആക്രമിക്കാനും ഇര്‍ഫാന്‍ ഹബീബ് ശ്രമിച്ചിരുന്നു.
















