Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിജയത്തുടര്‍ച്ചയ്‌ക്ക് മഞ്ഞപ്പട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2020, 07:44 am IST
in Sports

 

കൊല്‍ക്കത്ത: സ്വന്തം തട്ടകത്തില്‍ ഹൈദരാബാദ് എഫ്‌സിയെ തകര്‍ത്തുവിട്ടതിന്റെ ആത്മവിശ്വാസുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് വീണ്ടും കളിക്കളത്തില്‍. കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ എതിരാളികള്‍ എടികെ. രാത്രി 7.30ന് കിക്കോഫ്.

ഈ സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ കൊച്ചിയില്‍ എടികെയെ ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചിരുന്നു. എന്നാല്‍ അതിനുശേഷം ടൂര്‍ണമെന്റില്‍ ഒരു കളി ജയിക്കാന്‍ 11-ാം മത്സരം വരെ ബ്ലാസ്‌റ്റേഴ്‌സിന് കാത്തിരിക്കേണ്ടിവന്നു. ഇതിനിടെ അഞ്ച് സമനിലയും നാല് തോല്‍വികളും ബ്ലാസ്‌റ്റേഴ്‌സ് നേരിട്ടു. കഴിഞ്ഞ കളിയില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്തുവിട്ടത്. ഐഎസ്എല്ലിന്റെ ചരിത്രത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും മികച്ച വിജയമാണിത്. 

ഇൗ തകര്‍പ്പന്‍ പ്രകടനത്തിന്റെ ആത്മവിശ്വാസമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ കൈമുതല്‍. അവസാന നാലില്‍ ഇടംപിടിക്കാനുള്ള സാധ്യത നിലനിര്‍ത്തണമെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിന് ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കണം.  ഇന്നത്തേതുള്‍പ്പെടെ അഞ്ചെണ്ണം എവേ മത്സരമാണ്. തുടര്‍ച്ചയായ മൂന്ന് എവേ മത്സരങ്ങള്‍ക്കുശേഷമേ ബ്ലാസ്‌റ്റേഴ്‌സ് കേരളത്തില്‍ തിരിച്ചെത്തുകയുള്ളൂ.

പരിക്കേറ്റ് പുറത്തിരുന്ന പ്രമുഖരെല്ലാം തിരിച്ചെത്തിയത് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനത്തില്‍ കാണുന്നത്. എങ്കിലും കെ.പി. രാഹുലിന് പരിക്കേറ്റത് ഷട്ടോരിയെ വിഷമത്തിലാക്കുന്നത്. വിങ്ങുകളില്‍ക്കൂടിയുള്ള അതിവേഗ മുന്നേറ്റത്തിന് രാഹുല്‍ ഒരു ഊര്‍ജസ്രോതസ്സായിരുന്നു. ഹൈദരാബാദിനെ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം നേടിയ തകര്‍പ്പന്‍ വിജയം അതിന്റെ പ്രതിഫലനമാണ്. ഈ മത്സരത്തില്‍ കളിച്ച അതേ ടീമിനെതന്നെ ഇന്നും എല്‍കോ ഷെട്ടോരി ഇറക്കാനാണ് സാധ്യത. ആറ് ഗോള്‍ നേടിയ നായകന്‍ ഒഗ്ബച്ചെയും അഞ്ചെണ്ണം അടിച്ച റാഫേല്‍ മെസ്സി ബൗളിയുമാണ് മുന്നേറ്റത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കുന്തമുന. പ്രതിരോധത്തില്‍ മുഹമ്മദ് റാകിപ്, 

ജിയാനി സുവര്‍ലോണ്‍, വിക്ടര്‍ ഡ്രോബറോവ്, ജെസ്സല്‍ കര്‍നെയ്‌റോ എന്നിവരും മധ്യനിരയില്‍ സെയ്ത്യാന്‍ സിങ്, ജിങ്, ജിക്‌സണ്‍ സിങ്, ഹാളിചരണ്‍ നര്‍സാരി എന്നിവരും എത്തും. കഴിഞ്ഞ കൡയിലെ പോലെ മലയാളി താരങ്ങള്‍ റിസര്‍വ് ലിസ്റ്റിലാകാനാണ് സാധ്യത. നിലവില്‍ 11 കളികളില്‍ നിന്ന് 11 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്. കഴിഞ്ഞ കളിയിലെ പ്രകടനം നടത്തി വിജയത്തുടര്‍ച്ച ഇന്നും ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഷട്ടോരി.

അതേസമയം ആദ്യ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനോടേറ്റ തോല്‍വിക്ക് പകരം വീട്ടുക എന്ന ലക്ഷ്യത്തോടെയായിരിക്കും എടികെ സ്വന്തം മണ്ണില്‍ ഇന്ന് ഇറങ്ങുക. നിലവില്‍ 11 മത്സരങ്ങളില്‍ നിന്ന് 6 ജയവും മൂന്ന് സമനിലയും രണ്ട് പരാജയവുമടക്കം 21 പോയിന്റുമായി എടികെ മൂന്നാം സ്ഥാനത്താണ്. ഇന്ന് ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചാല്‍ എടികെ 24 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്കുകയറും. റോയ് കൃഷ്ണ, ഡേവിഡ് വില്യംസ് എന്നീ സ്‌ട്രൈക്കര്‍മാരാണ് എടികെയുടെ കരുത്ത്. 11 കളികളില്‍ നിന്ന് എട്ട് ഗോളുകളാണ് റോയ് കൃഷ്ണ അടിച്ചുകൂട്ടിയിട്ടുള്ളത്. ഡേവിഡ് വില്യംസ് അഞ്ചുഗോളും നേടിയിട്ടുണ്ട്. ജാവിയര്‍ ഹെര്‍ണാണ്ടസ്, അര്‍മാന്‍ഡോ സോസ, പ്രണോയ് ഹാല്‍ഡര്‍, വിക്ടര്‍ മോന്‍ഗില്‍, പ്രീതം കോട്ടാല്‍ എന്നിവരടങ്ങുന്ന എടികെയെ അവരുടെ തട്ടകത്തില്‍ ചെന്ന് തോല്‍പ്പിക്കണമെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിന് സര്‍വ കരുത്തുമെടുത്ത് പൊരുതേണ്ടിവരും. ഇന്ന് ജയിക്കാനായാല്‍ 14 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സിന് ആറാം സ്ഥാനത്തേക്കുയരാനും കഴിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

Kerala

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

India

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

Athletics

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

പുതിയ വാര്‍ത്തകള്‍

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.