Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

യുവമനസ്സിലെ അഗ്‌നി സ്ഫുലിംഗം

എന്‍. സോമശേഖരന്‍byഎന്‍. സോമശേഖരന്‍
Jan 12, 2020, 07:07 am IST
inSamskriti

 

”വ്യക്തമായ ലക്ഷ്യം വേണം… അതിലേക്കുള്ള നിശ്ചിതമായ പാതയും കാണണം… എന്നിട്ട് സധൈര്യം മുന്നേറണം. വിജയം അത്തരക്കാര്‍ക്ക് അകമ്പടി സേവിക്കും.”

സ്വാമി വിവേകാനന്ദന്‍ യുവ ജനങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണിത്. യുവത്വത്തിന്റെ കരുത്തും  പ്രസരിപ്പും ഇച്ഛാശക്തിയും അതിന്റേതായ അര്‍ഥത്തില്‍ തിരിച്ചറിഞ്ഞ സ്വാമിജി,  യുവ മനസ്സുകളില്‍ അഗ്‌നി പകര്‍ന്ന പ്രേരക ശക്തിയായിരുന്നു. രാഷ്‌ട്രനിര്‍മാണത്തിനും സാംസ്‌കാരിക സംരക്ഷണത്തിനും സാമൂഹിക പുനര്‍ നിര്‍മാണത്തിനും ഉള്ള ഊര്‍ജ സ്രോതസ്സായി കണ്ടത് ഈ യുവ മനസ്സുകളെയായിരുന്നു.   

ലക്ഷ്യത്തെക്കുറിച്ചും അതിലേക്കുള്ള മുന്നേറ്റത്തെക്കുറിച്ചും സ്വാമിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു.  ക്ലേശങ്ങളില്‍ പതറാതിരിക്കുക, സധൈര്യം നേരിടുക. അതിനു വേണ്ടത് കരുത്തുള്ള ശരീരവും ഉറച്ച മനസ്സും. വിവേകാനന്ദന്റെ ഈ ഭാവങ്ങള്‍ അദ്ദേഹത്തിന്റെ പരിവ്രാജകകാലത്ത്  ഉണ്ടായ ചില സംഭവങ്ങളില്‍ വ്യക്തമായി കാണാന്‍ കഴിയും.

ഭാരതത്തിന്റെ നൊമ്പരം നെഞ്ചില്‍ പേറിആ യുവകേസരി മുറിവേറ്റു നടക്കുന്ന കാലം. ഭിക്ഷയെടുത്താണ് ജീവിതം. ഒരുനാള്‍ അദ്ദേഹത്തിന് തോന്നി, ”ഇങ്ങനെ കാക്കയെ പോലെ നാണമില്ലാതെ വല്ലവരുടെയും അധ്വാനത്തിന്റെ ഫലം കഴിക്കാനോ ഞാന്‍ വീടു വിട്ട് ഇറങ്ങിയത്? ഇനി തെണ്ടാന്‍ എനിക്കാവില്ല. എന്നെ തീറ്റിപ്പോറ്റിയിട്ട് ഈ പാവങ്ങള്‍ക്ക് എന്തു ഗുണം? അവരുടെ കുഞ്ഞുങ്ങള്‍ കഴിക്കേണ്ടത് ഞാന്‍ കഴിക്കുന്നു. വേണ്ട ഇനി ഈ ശരീരം വേണ്ട…” ദൃഢനിശ്ചയത്തോടെ വിവേകാനന്ദന്‍ ഒരു കൊടും വനത്തിലേക്ക് കടന്നു. ഉള്‍ക്കാട്ടിലൂടെ അലഞ്ഞു തിരിഞ്ഞ് തളര്‍ന്ന് വീണു. അവിടെ കിടന്ന് മരിക്കാം എന്ന് സ്വയം തീരുമാനിച്ചു.

തളര്‍ന്നു കിടക്കവേ ഒരു കാല്‍പ്പെരുമാറ്റം. മെല്ലെ തല ഉയര്‍ത്തി നോക്കി…. ഒരു കടുവ… മെല്ലെ അത് സമീപിക്കുകയാണ്. സ്വാമി മനസില്‍ പറഞ്ഞു, ”നിനക്കു വിശപ്പ്… എനിക്കും വിശപ്പ്… നിന്റെ വിശപ്പ് തീരട്ടെ… എന്റെ ശരീരം കൊണ്ട് ലോകത്തിന് എന്ത് പ്രയോജനം?”, ഇങ്ങനെ ചിന്തിച്ച് കടുവ തന്റെ മേല്‍ വീഴുന്നതും പ്രതീക്ഷിച്ച് കണ്ണടച്ച് അദ്ദേഹം അവിടെ കിടന്നു… കടുവ മെല്ലെ നടന്നകലുന്ന ശബ്ദം കേട്ടു… വീണ്ടും അവിടെ തന്നെ അദ്ദേഹം കിടന്നു… കടുവ തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ…

രാത്രി അങ്ങനെ അവിടെ കഴിച്ചു കൂട്ടി. നേരം പുലര്‍ന്നു. അപ്പോള്‍ വെള്ളിടിപോലെ ഒരു ചിന്ത മിന്നി മറഞ്ഞു. ഈ ശരീരം കൊണ്ട് ജഗദീശ്വരന്‍ എന്തോ തീരുമാനിച്ചിരിക്കുന്നു. അതാണ് ഇത് നശിക്കാത്തത്. ആ ചിന്ത സിരകളില്‍ നവോന്മേഷം പടര്‍ത്തി. അദ്ദേഹം വേഗം എഴുന്നേറ്റു. പിന്നീട് തളര്‍ന്ന ശരീരം ദുര്‍ബ്ബലമായ പാദങ്ങളില്‍ ഉറപ്പിച്ചു നിറുത്തി, എങ്ങനെയൊക്കെയോ വനത്തിന് പുറത്തുകടന്നു. ഓരോ ചുവടു വയ്‌പിലും സ്വയം ഓര്‍മ്മിപ്പിച്ചു, ”നീ സര്‍വ്വ ശക്തിയും നിറഞ്ഞ ആത്മസ്വരൂപമാണ്.”

പിന്നീട് കാലിഫോര്‍ണിയയിലെ പ്രസംഗവേദിയില്‍ അദ്ദേഹം പറഞ്ഞു, ”പലവട്ടം മരണത്തെ മുഖാമുഖമായി ഞാന്‍ കണ്ടു. നിങ്ങള്‍ക്ക് അത്തരം അവസ്ഥ ഉണ്ടായാല്‍ സ്വയം പറയുക, അറിയുക…

ഞാന്‍ സത്യസ്വരൂപന്‍… ശക്തി സ്വരൂപന്‍… വിജയിക്കാന്‍ പിറന്നവന്‍… ഇക്കാണുന്നതൊക്കെ മായ… ശക്തമായി ദുര്‍ബ്ബലചിന്തകളെ ഇങ്ങനെ നേരിടുക, അപ്പോള്‍ നിങ്ങള്‍ ധീരമായി മുന്നോട്ടു പോവുക തന്നെ ചെയ്യും?

 ഒരു കപ്പല്‍ യാത്രയില്‍ ഒരിക്കല്‍, ഒരു പാതിരി ഭാരതത്തെ അധിക്ഷേപിച്ച് പലതും പറഞ്ഞു. അതിനെല്ലാം വിവേകാനന്ദന്‍ തക്ക മറുപടിയും കൊടുത്തു. പക്ഷേ പാതിരി മനഃപൂര്‍വ്വം വീണ്ടും ഭാരതത്തെ ഇകഴ്‌ത്തി സംസാരിക്കാന്‍ തുടങ്ങി. അയാളുടെ ടൈയില്‍ വലിച്ചു പിടിച്ച് വിവേകസിംഹം അലറി… ”ഇനി നീ ഒരക്ഷരം എന്റെ നാടിനെക്കുറിച്ച് മോശമായി പറഞ്ഞാല്‍ നിന്നെ ഞാന്‍ തൂക്കി കടലിലെറിയും.” പിന്നീട് യാത്രക്കാര്‍ഇടപെട്ടാണ്  സ്വാമിജിയെ അടക്കിയത്.

കപ്പല്‍ യാത്രയില്‍ വിവേകാനന്ദന്‍ ഒരു ചെറുപ്പക്കാരനെ കണ്ടു. ആധുനിക വേഷം.

”എങ്ങോട്ടു പോകുന്നു?”  അദ്ദേഹം തിരക്കി.

”അമേരിക്കയിലേക്ക്.” ചെറുപ്പക്കാരന്‍

”എന്നിട്ട്”  വിവേകാനന്ദന്‍ തിരക്കി.

”ഞാന്‍ പഠിക്കും.”

”എന്നിട്ട്?”

”ജോലി നേടും… പണം സമ്പാദിക്കും.”

”എന്നിട്ട്.”

”വീടും കാറും വാങ്ങും. സുഖമായി ജീവിക്കും.”

”എന്നിട്ട്?”

ഈ ആവര്‍ത്തനം കേട്ട് ദേഷ്യം വന്ന് ചെറുപ്പക്കാരന്‍ പറഞ്ഞു, ”എന്നിട്ടങ്ങ് ഞാന്‍ അങ്ങട് ചാകും?”

”അതിന് നീ ഇത്രയും കഷ്ടപ്പെടണമോ? ഇപ്പോള്‍ തന്നെ കടലിലേക്കു ചാടിയാല്‍ മതിയല്ലോ… ഉടന്‍ സാധിക്കാമല്ലോ അക്കാര്യം.” 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

India

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

പുതിയ വാര്‍ത്തകള്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.