തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി വീണ്ടും വിദഗ്ധ ചികിത്സയ്‌ക്കായി അമേരിക്കയില്‍ എത്തി. മൂന്നാഴ്‌ച്ചയാണ് കോടിയേരി ബാലകൃഷ്ണന്‍ അമേരിക്കയിലുണ്ടാവുക. ആരോഗ്യ പ്രശ്‌നങ്ങളില്‍ വിദഗ്ധ പരിശോധനകള്‍ക്കാണ് കോടിയേരി ഹൂസ്റ്റണില്‍ എത്തിയിരിക്കുന്നത്. നേരത്തേയും വിദഗ്ധ ചികിത്സയ്‌ക്കായി കോടിയേരി അമേരിക്കയില്‍ പോയിരുന്നു.
ആരോഗ്യരംഗത്ത് നമ്പര്‍ വണ്‍ കേരളം എന്നവകാശപ്പെടുമ്പോഴും പാര്‍ട്ടി നേതാക്കളും മുഖ്യമന്ത്രിയും ചികിത്സ തേടുന്നത് വിദേശ രാജ്യങ്ങളിലാണെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഭാര്യ വിനോദിനിക്ക് ഒപ്പമാണ് കോടിയേരി ഹൂസ്റ്റണില്‍ എത്തിയിരിക്കുന്നത്.
















