Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വിശ്വപ്രേമം ബ്രഹ്മജ്ഞാനിയുടെ സ്വഭാവം

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Jan 10, 2020, 07:03 am IST
inSamskriti

ഗുരു വസന്തം

ശ്ലോകം – 37

ശാന്തോ മഹാന്തോ നിവസന്തി സന്തോ

വസന്തവല്ലോകഹിതം ചരന്തഃ

തീര്‍ണാഃ സ്വയം ഭീമഭവാര്‍ണവം ജനാന്‍

അഹേതുനാന്യാനപി താരയന്തഃ

ശാന്തരും മഹാത്മാക്കളും സജ്ജനങ്ങളുമായിരിക്കുന്നവര്‍ വസന്തകാലം പോലെ ലോക ഹിതത്തിനായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. സംസാര സമുദ്രത്തെ തരണം ചെയ്ത അവര്‍ പ്രത്യേകിച്ച് കാരണമോ പ്രതിഫലമോ ആഗ്രഹിക്കാതെ മറ്റുള്ളവരേയും ഭയാനകമായ സംസാരക്കടലില്‍ നിന്ന് കരകയറ്റും.

ഗുരുവിന്റെ വിശേഷണങ്ങളാണ് ഇവിടെ വര്‍ണിക്കുന്നത്. ഗുരു പരമശാന്തനും  മഹാത്മാവും സജ്ജനവുമായിരിക്കും. എല്ലാം പൂക്കുകയും തളിര്‍ക്കുകയും കായ്‌ക്കുകയും ചെയ്യുന്നതായ വസന്തകാലത്തോടാണ് ഗുരുവിനെ ഉപമിച്ചിട്ടുള്ളത്. ലോകത്തിന്റെ നന്മയ്‌ക്കായി അവര്‍ സഞ്ചരിക്കുന്നു. വസന്തകാലം എത്തുന്നതോടെ എവിടെയും എന്തെന്നില്ലാത്ത ആനന്ദമായിരിക്കും. ഏറ്റവും സുഖപ്രദമായ അന്തരീക്ഷമായിരിക്കും. ഇതു പോലെയാണ് സജ്ജനങ്ങള്‍ എത്തിച്ചേരുന്നയിടം. വിശ്വപ്രേമം ബ്രഹ്മജ്ഞാനിയുടെ സ്വഭാവമാണ്. വസന്തകാലത്ത് ചെടികള്‍ പൂക്കാന്‍ മറ്റ് കാരണങ്ങളൊന്നും വേണ്ട. അത്തരത്തില്‍ മഹാത്മാവില്‍ നിന്ന് ലോകത്തിനോടുള്ള സ്‌നേഹം വഴിഞ്ഞൊഴുകും.

ഋതുക്കളില്‍ ഞാന്‍ കുസുമാകരനായ വസന്തമാണെന്ന് ഭഗവാന്‍ ഗീതയില്‍ പറയുന്നുണ്ട്. എല്ലാവരേയും എല്ലാവരേയും ആഹ്ലാദിപ്പിക്കാന്‍ വസന്തത്തിനാകും. വസന്തത്തിന്റെ വരവോടെ എല്ലാം വളരെ സുന്ദരവും അനുകൂലവുമാകുന്നതോടെ അനുയോജ്യമായ കാലാവസ്ഥയും സംജാതമാകും. അതുപോലെ മഹാത്മാക്കള്‍ തങ്ങള്‍ക്കു ചുറ്റും ജ്ഞാനത്തിന്റെ വെളിച്ചം പരത്തി എല്ലാവരേയും ആനന്ദത്തിലാറാടിക്കും. അവരുടെ സാന്നിദ്ധ്യം തന്നെ പലര്‍ക്കും ആശ്വാസവും പ്രചോദനവുമായിരിക്കും. യഥാര്‍ത്ഥ സാധകര്‍ അവരിലേക്ക് ആകര്‍ഷിക്കപ്പെടും. തുടര്‍ന്ന്  അവര്‍ ആദ്ധ്യാത്മിക ജ്ഞാനം നുകര്‍ന്ന് ധന്യരാകും.

ഇക്കാണാകുന്നതെല്ലാം താന്‍ തന്നെയെന്ന് അനുഭവമായ ജ്ഞാനിയായ സദ്ഗുരുവിന് തന്നില്‍ നിന്ന് അന്യമല്ലാത്ത ലോകത്തിനോട് നിറഞ്ഞ പ്രേമം മാത്രമായിരിക്കും.നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളോടും നമുക്ക് സ്‌നേഹമാണ്. ഏതെങ്കിലുമൊന്നിനോട് വെറുപ്പുണ്ടാകുമോ? ഓരോന്നിനും അതാതിന്റെ പ്രാധാന്യമുണ്ട്. ശരീരം മുഴുവനായും നിറഞ്ഞ് നില്‍ക്കുന്നത് ഞാനാണ്. അതില്‍ ഏതെങ്കിലുമൊന്നിന്റെ സന്തോഷവും വേദനയും എന്റേതാണ്. അതുപോലെയാണ് ഈ ലോകം മുഴുവന്‍ താന്‍ തന്നെയെന്ന ജ്ഞാനിയുടെ ഭാവവും. അപ്പോള്‍ എല്ലാറ്റിനേയും സമഭാവത്തില്‍ കാണാനാകും.

അതിഭയങ്കരമായ ഈ സംസാര സമുദ്രത്തെ മറികടന്നവരായ അവര്‍ക്ക് അതിലെ കാറ്റും കോളും മറ്റ് ആപത്തുകളുമൊക്കെ അറിയാവുന്നതിനാല്‍ മറ്റുള്ളവരെ കരകയറ്റാനും എളുപ്പമാണ്. സംസാര സമുദ്രത്തിന്റെ  മറുകര കണ്ട മഹാത്മാക്കള്‍ ആത്മാനന്ദാനുഭൂതിയില്‍ വിരാജിക്കുന്നവരാണ്. ഈ ലോകത്തില്‍ കിടന്ന് കഷ്ടപ്പെടുന്ന മറ്റുള്ളവര്‍ പറയാതെ തന്നെ അവരെ തീരത്തെത്തിക്കുവാന്‍ സജ്ജനങ്ങള്‍ക്കാകും.അങ്ങനെയൊരു സദ്ഗുരുവിനെയാണ് ശരണം പ്രാപിക്കേണ്ടത്. അദ്ദേഹം നമ്മെ അജ്ഞാനത്താലുണ്ടായ എല്ലാ കുഴപ്പങ്ങളില്‍ നിന്നും കരകയറ്റും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

Kerala

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.