തിരുവനന്തപുരം: യുഎപിഎ ചുമത്തി കേരള പോലീസ് അറസ്റ്റ് ചെയ്ത മാവോവാദികള്‍ക്ക് വേണ്ടി വാദിച്ച് എഴുത്തുകാരന്‍ സച്ചിദാനന്ദന്‍. ഇടതു പക്ഷം ഉപയോഗിക്കാന്‍ പാടില്ലാത്ത കരിനിയമമാണ് യുഎപിഎ. ഈ നിയമം ഉപയോഗിച്ച് രണ്ടു കുട്ടികളും തടവിലാക്കിയത് അങ്ങേയറ്റം ആക്ഷേപാര്‍ഹമാണെന്നും അദേഹം പറഞ്ഞു.
എന്‍ഐഎയില്‍ നിന്നും കേസ് തിരിച്ചെടുത്ത് കേസ് നടത്താനുള്ള സ്വാതന്ത്രം എന്‍ഐഎ തന്നെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമുള്ള ഒരു കുറ്റം അലനോ താഹയോ ചെയ്തതായി കാണുന്നില്ല. ഗവണ്‍മെന്റു പോലും ഇവര്‍ അങ്ങനെ ഒരു കുറ്റം ചെയ്തതായി പറയുന്നില്ല. എന്നു മാത്രമല്ല ഇതേ പറ്റി ചോദിക്കുമ്പോള്‍ ഗവണ്‍മെന്റില്‍ നിന്നു കിട്ടുന്ന മറുപടികള്‍ വളരെ നിരാശാജനകവും അഹങ്കാര പൂര്‍ണ്ണവുമാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
















