കോഴിക്കോട്: ക്യൂരിയോസ് ദ കാര്‍ണിവലിന് ഒരുക്കങ്ങളായി. മെഡിക്കല്‍ കോളേജ് ചെസ്റ്റ് ആശുപത്രിക്ക് സമീപത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് (ഐപിഎം) കാമ്പസ് ആണ് ക്യൂരിയോസ് ദ കാര്‍ണിവലിന്റെ രണ്ടാം എഡിഷനായി ഒരുങ്ങിയിരിക്കുന്നത്. 10, 11, 12 തിയ്യതികളിലാണ് കാര്‍ണിവല്‍ നടക്കുന്നത്.
അവശരും അശരണരുമായ രോഗികളുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയായ ഐപിഎം രോഗികളുടെ പരിചരണത്തിനും മരുന്നുകള്‍ക്കും ആവശ്യമായ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായാണ് ക്യൂരിയോസ് കാര്‍ണിവല്‍ നടത്തുന്നത്. കലാവിനോദ പരിപാടികള്‍, ഭക്ഷ്യമേള, ഫോട്ടോഗ്രഫി എക്സിബിഷന് തുടങ്ങിയ വിവിധ പരിപാടികളാണ് ഒരുക്കുന്നത്.
വൈവിധ്യവും വിത്യസ്ത്യവുമാര്ന്ന ഒട്ടനവധി പരിപാടികള്‍ കോര്‍ത്തിണക്കിയാണ് ക്യൂരിയസ് ദ കാര്‍ ണിവലിന്റെ രണ്ടാം എഡിഷന് വരുന്നത്. എല്ലാ ദിവസവും രണ്ടു മണി മുതല്‍ 10 മണി വരെയാണ് പരിപാടികള്‍. കൊതിയൂറുന്ന വിഭവങ്ങളുമായി ഭക്ഷണ സ്റ്റാളുകള്‍, കാതിന് ഇമ്പമേകുന്ന സംഗീത വിരുന്നുമായി റാസയും ബീഗവും മെഹ്ഫില്‍ ഇസെമയും ഫാഷന്‍ ലോകത്തെ പുതിയ വിശേഷങ്ങളുമായി ക്യൂരിയസ് ഫാഷന്‍, മരണത്തെക്കുറിച്ച് ഒരു സംവാദം – ഡെത്ത് കഫെ, പ്രശസ്തര്‍ അനുഭവങ്ങള്‍ പങ്കുവക്കുന്ന സ്റ്റോറി ടെല്ലിംഗ്, യുവ സംഗീത ലോകത്തെ സംഗീത പ്രതിഭകളുടെ മായാപ്രകടനങ്ങള്‍ എന്നിവയാണ് കാര്‍ണിവലിനെ ശ്രദ്ധേയമാക്കുന്നത്.
വിസ്മയിപ്പിക്കുന്ന മായാജാല പ്രകടനങ്ങളും കലാമത്സരങ്ങളും ജീവിത മൂല്യത്തെ മനസിലാക്കി തരുന്ന തികച്ചും വിത്യസ്തമായ വിവിധ സെക്ഷനുകളും ഒരുക്കിയിട്ടുണ്ട്. ഐപിഎം കാമ്പസ് ഇതിനായി ഒരുങ്ങിക്കഴിഞ്ഞു. ക്യൂരിയോസില്‍ പങ്കെടുക്കാന്‍ എത്തുന്നവരെ സഹായിക്കുന്നതിനായി അഞ്ഞൂറോളം വളണ്ടിയര്‍മാരും ഇതിനകം തയ്യാറായിക്കഴിഞ്ഞു. സൈക്കിള്‍ റാലി. മാരത്തോണ്‍, കൂട്ടയോ ട്ടം എന്നിവയും പരിപാടിയുടെ പ്രചരണത്തിന്റെ ഭാഗമായി ഇതിനകം നടന്നു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: