Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നേതാക്കളുടെ ലൈംഗികാതിക്രമത്തിനെതിരെ പെണ്‍കുട്ടികളുടെ പ്രതിഷേധം; ജാദവ്പുര്‍ സര്‍വകലാശാലയില്‍ എസ്എഫ്‌ഐയില്‍ നിന്ന് കൂട്ടരാജി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2020, 09:38 am IST
inIndia

കൊല്‍ക്കത്ത: ജെഎന്‍യുവിലെ അക്രമം പറഞ്ഞ് വിദ്യാര്‍ഥികളെ തെരുവിലിറക്കിയ ജാദവ്പുര്‍ സര്‍വകലാശാലയിലെ എസ്എഫ്‌ഐ നേതൃത്വത്തിന് തിരിച്ചടി. സര്‍വകലാശാലയിലെ എസ്എഫ്‌ഐ നേതാക്കളുടെ ലൈംഗികാതിക്രമത്തില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടികള്‍ കൂട്ടത്തോടെ സംഘടനയില്‍ നിന്ന് രാജിവച്ചു. 

 കുറച്ചുനാളുകളായി ജാദവ്പൂര്‍ സര്‍വകലാശാലയില്‍ പുകഞ്ഞുകൊണ്ടിരുന്ന ലൈംഗിക അരാജകത്വ വിഷയമാണ് എസ്എഫ്‌ഐയെ പ്രതിക്കൂട്ടിലാക്കിയത്. യൂണിവേഴ്സിറ്റിയിലെ എസ്എഫ്ഐ യൂണിറ്റ് നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് സംഘടനയില്‍ നിന്ന് 31 പെണ്‍കുട്ടികള്‍ രാജിവച്ചു. അസമയത്ത് എസ്എഫ്‌ഐ നേതാക്കള്‍ യോഗം ചേരുന്നതിനെക്കുറിച്ച് ആര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിലെ പെണ്‍കുട്ടികള്‍ ആരോപണം ഉന്നയിച്ചതാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത്. ഹോസ്റ്റലുകളിലെ രാത്രി യോഗങ്ങളിലെ അസ്വാഭാവികത, വസ്ത്രധാരണത്തിലുള്ള ഇടപെടല്‍ എന്നിവയടക്കം ഗുരുതരമായ ആരോപണങ്ങളാണ് സര്‍വകലാശാലയിലെ യൂണിറ്റ് നേതാക്കള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ ഉന്നയിച്ചത്. എസ്എഫ്ഐ നേതാക്കളുടെ ഇംഗിതത്തിനു വഴങ്ങാത്ത വിദ്യാര്‍ഥിനികള്‍ക്കെതിരേ ക്യാംപസില്‍ സദാചാര ഗുണ്ടായിസമാണ് നടക്കുന്നതെന്ന് അവര്‍ പറയുന്നു. പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള പലവിധമുള്ള അധിക്ഷേപങ്ങള്‍ക്കും ലൈംഗിക അതിക്രമങ്ങള്‍ക്കും യൂണിയന്‍ നേതാക്കളടക്കം കുറ്റക്കാരാണെന്ന ഗുരുതരമായ ആരോപണമാണ് രാജിവച്ച എസ്എഫ്ഐക്കാര്‍ ഉന്നയിക്കുന്നത്. എന്നാല്‍, സംഘടനയുടെ അച്ചടക്കം ലംഘിച്ചതിനു പെണ്‍കുട്ടികള്‍ക്കെതിരേ അന്വേഷണം നടക്കുകയാണെന്നും അവരെ പുറത്താക്കാന്‍ സംഘടന ഒരുങ്ങിയതു മൂലമാണ് രാജിയെന്നും പറഞ്ഞ് മുഖം രക്ഷിക്കാനാണ് എസ്എഫ്‌ഐ നേതൃത്വത്തിന്റെ നീക്കം. 

 നിരന്തരമായ ലൈഗിംകാതിക്രമ പരാതിയില്‍ എസ്എഫ്ഐ പുറത്തിറക്കിയ കത്ത് കഴിഞ്ഞ വര്‍ഷം മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു. വര്‍ഷങ്ങളായി നടക്കുന്ന പ്രശ്നത്തില്‍ തെളിവില്ലെന്ന സ്ഥിരം ന്യായീകരണമാണ് ആ കത്തില്‍ എസ്എഫ്‌ഐ നേതാക്കളായ ദേബരാജ് ദേബ്നാഥും സന്ദീപ് നസ്‌ക്കറും നടത്തിയത്. ഒരു വിദ്യാര്‍ഥിനി എഴുതിയ പരാതിക്കത്തില്‍ പെണ്‍കുട്ടികളെ സ്ഥിരമായി ലൈംഗിക ചൂഷണം ചെയ്യുന്ന എസ്എഫ്‌ഐ നേതാവ് ഷഹാബുദ്ദീന്‍ ഖാനെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. എസ്എഫ്ഐയുടെ പ്രധാന നേതാവ് പ്രതീക് ദാസ് സത്യമറിഞ്ഞിട്ടും പ്രതികരിച്ചില്ലെന്നും ആരോപിക്കുന്നു. ഇതിലൊന്നും നടപടിയില്ലാതെ വന്നതോടെയാണ് പെണ്‍കുട്ടികളടക്കം കൂട്ടരാജി വച്ച് പ്രതിഷേധിച്ചത്. എസ്എഫ്‌ഐയ്‌ക്ക് അനുകൂലമായ നിലപാടെടുക്കുന്ന സര്‍വകലാശാലയിലെ ചില അധ്യാപകരെ പേരെടുത്ത് കുറ്റപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)
India

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ” ധാർമ്മികതയെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

Kerala

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

Kerala

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

Kerala

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.