Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

രഞ്ജി ട്രോഫിയില്‍ പുറത്തിരുത്തി കളി തോല്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2020, 03:02 am IST
in Sports

കൊച്ചി: കഴിഞ്ഞ വര്‍ഷം സെമിയിലെത്തി. ഈ വര്‍ഷം അതിനേക്കാള്‍ മുന്നേറുമെന്ന് മുന്‍താരങ്ങളും കായിക വിദഗ്ധരും കളിയെഴുത്തുകാരുമെല്ലാം ഉറപ്പിച്ചു. ആരാധകര്‍ ആവേശത്തിലായി. ഇത്തവണ ആദ്യഘട്ടം പിന്നിടുമ്പോള്‍ പുറത്തേക്കുള്ള വഴിയിലാണ് രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരള ടീം. 

കളിക്കാരെ തെരഞ്ഞെടുത്തതിലും ആസൂത്രണത്തിലുമുള്ള പിഴവാണ് കേരളത്തിന് തിരിച്ചടിയായതെന്ന് ആരോപണം ഉയരുന്നത്. കഴിഞ്ഞ തവണ കേരളത്തിന്റെ മുന്നേറ്റത്തിനു ചുക്കാന്‍പി

ടിച്ച പല യുവതാരങ്ങളെയും ഒഴിവാക്കിയതാണ് ആദ്യത്തേത്. കര്‍ണാടക മലയാളിയായ മുന്‍ രാജ്യാന്തര താരം റോബിന്‍ ഉത്തപ്പയെ കൊണ്ടുവന്ന തീരുമാനം വലിയ വിജയമാകാതിരുന്നത് അടുത്തത്.  

ഏഴു തവണ രഞ്ജി ചാമ്പ്യന്മാരായ ദല്‍ഹിയെയും രണ്ടു തവണ ചാമ്പ്യനായ ബംഗാളിനെയും മുന്‍ ചാമ്പ്യന്മാരായ ഗുജറാത്തിനെയും കരുത്തരായ ഹിമാചല്‍ പ്രദേശിനെയുമെല്ലാം നിര്‍ണായക ഘട്ടങ്ങളില്‍ കീഴടക്കിയാണ് കഴിഞ്ഞ തവണ കേരളം സെമിയിലെത്തിയത്. ഇത്തവണ സ്ഥിതി മാറി. കഴിഞ്ഞ തവണ ദല്‍ഹിയെ തോല്‍പ്പിച്ചപ്പോള്‍ ഇത്തവണ സമനിലയിലായി. രണ്ടാം മത്സരത്തില്‍ ബംഗാളിനോടും മൂന്നാം മത്സരത്തില്‍ ഗുജറാത്തിനോടും രണ്ട് ദിവസം മുമ്പ് ഹൈദരാബാദിനോടും ആറു വിക്കറ്റിന് തോറ്റു. 

കഴിഞ്ഞ തവണ കേരളത്തെ ജയിപ്പിച്ചവരില്‍ പലരും ഇന്ന് ബഞ്ചിലിരുന്ന് കളി കാണുകയാണ്. കഴിഞ്ഞ തവണ കേരളത്തിനായി മിന്നുന്ന പ്രകടനം നടത്തിയ ചില ആഭ്യന്തര താരങ്ങളുണ്ട്. അതില്‍ പ്രമുഖനായിരുന്നു വിനൂപ് മനോഹരന്‍. കേരളത്തിന്റെ ബാറ്റിങ് ഓള്‍റൗണ്ടര്‍. കഴിഞ്ഞ തവണ കേരളം ദല്‍ഹിയെ തോല്‍പ്പിക്കുമ്പോള്‍ 77 റണ്‍സുമായി താരം ടോപ് സ്്‌കോററായി. വല്‍സണ്‍ ഗോവിന്ദ്, വരുണ്‍ നയനാര്‍, ഡാരിന്‍ ഫെരിയോ പോലുള്ള പല അണ്ടര്‍ 19 താരങ്ങള്‍ക്കും ഇത്തവണ അവസരം ലഭിച്ചില്ല. പലപ്പോഴും മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ വരെ കുത്തി നിറച്ചായിരുന്നു കേരളം കളിക്കിറങ്ങിയത്. കഴിഞ്ഞ തവണ വമ്പന്‍ താരങ്ങളില്ലാതെ സാധാരണക്കാരെ വച്ച് കേരളത്തിന് മുന്നോട്ടു പോകാന്‍ സാധിച്ചെങ്കില്‍ ഇത്തവണയും അത് സാധിക്കുമായിരുന്നു. എന്നാല്‍, അത് മുന്‍കൂട്ടി കാണാന്‍ ടീം മാനേജ്‌മെന്റിനായില്ല. റോബിന്‍ ഉത്തപ്പ കേരളത്തിനായി എല്ലാ ഫോര്‍മാറ്റിലുമായി 18 കളിയില്‍നിന്ന് ആകെ നേടിയത് നാനൂറില്‍പരം റണ്‍സ് മാത്രം. ഉത്തപ്പ ടീമില്‍ വന്നതോടെ സ്ഥാനം തെറിച്ചത് വിനൂപിനും.

കഴിഞ്ഞ മത്സരത്തില്‍ പോലും കേരളത്തിന്റെ തീരുമാനം വിമര്‍ശനത്തിന് വിധേയമായി. ഹൈദരാബാദില്‍ പോയി കളിച്ച മത്സരത്തില്‍ ആദ്യം ടോസ് നേടിയിട്ടും കേരളം ബാറ്റിങ്ങ് തെരഞ്ഞെടുത്തു. പേസ് ബൗളര്‍മാര്‍ക്ക് അനുകൂലമായ പിച്ചില്‍ തീര്‍ത്തും തെറ്റായ തീരുമാനം. ബേസില്‍ തമ്പിയും സന്ദീപ് വാര്യരും നിറഞ്ഞുനില്‍ക്കുന്ന കേരളം എന്തുകൊണ്ട് ആദ്യം ബൗളിങ്ങ് തെരഞ്ഞെടുത്തില്ലെന്നതില്‍ ചോദ്യമുയരുന്നു. ആദ്യം ബാറ്റ് ചെയ്ത കേരളമാകട്ടെ ഹൈദരാബാദിന്റെ പേസ് ബൗളിങ്ങിന് മുന്നില്‍ തകര്‍ന്നു തരിപ്പണമായി. ഫാസ്റ്റ് ബൗളര്‍മാരായ മുഹമ്മദ് സിറാജും രവി കിരണും നാല് വിക്കറ്റ് വീതം വീഴ്‌ത്തി കേരളത്തെ 164 റണ്‍സിന് ചുരുട്ടിക്കെട്ടി. തിരിച്ചെറിഞ്ഞ കേരളത്തിനായി സന്ദീപ് വാര്യര്‍ അഞ്ചും ബേസില്‍ തമ്പി മൂന്നും വിക്കറ്റ് വീഴ്‌ത്തി. ആദ്യ സെഷനില്‍തന്നെ ഇവര്‍ പന്തെറിഞ്ഞിരുന്നെങ്കില്‍ കേരളം ഒരു പക്ഷെ വിജയിച്ചേനെ.

കഴിഞ്ഞ വര്‍ഷവും കേരളത്തിന്റെ വിജയത്തിന്റെ നെടും തൂണുകളായിരുന്നു സന്ദീപ് വാര്യരും ബേസില്‍ തമ്പിയും. കൃഷ്ണഗിരിയിലെ മത്സരത്തിന് പേസിനെയും തുണയ്‌ക്കുന്ന പിച്ചൊരുക്കിയാണ് കഴിഞ്ഞ തവണ ഇവരുടെ കഴിവുകള്‍ കേരളം ഉപയോഗപ്പെടുത്തിയത്. ഗുജറാത്തിനെതിരെ നടന്ന നിര്‍ണായക ക്വാര്‍ട്ടര്‍ ഫൈനല്‍ മറക്കാനാകില്ല. കേരളം 113 റണ്‍സിനാണ് അന്ന് ഗുജറാത്തിനെ വീഴ്‌ത്തിയത്. രണ്ട് ഇന്നിങ്‌സുകളില്‍നിന്നായി സന്ദീപും ബേസിലും എട്ട് വിക്കറ്റ് വീതം വീഴ്‌ത്തി. അവിടെയാണ് ഹൈദരാബാദിനെതിരെ കേരളം വരുത്തിയ വലിയ പിഴവിന്റെ ആഴം മനസിലാക്കേണ്ടത്. 

ഏകദിന, ട്വന്റി20 മത്സരങ്ങളില്‍ സച്ചിന്‍ ബേബിയുടെ നായകസ്ഥാനം എടുത്തുകളഞ്ഞതും തിരിച്ചടിയായി. മൂന്ന് ഫോര്‍മാറ്റുകളിലും ഒരു നായകന്റെ കീഴില്‍ കളിച്ചിരുന്നെങ്കില്‍ കൂടുതല്‍ ഒത്തിണക്കമുണ്ടായേനെ. മികവുള്ള യുവതാരങ്ങള്‍ കേരളത്തില്‍ തന്നെയുള്ളപ്പോള്‍ അവരെ പരമാവധി ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. അണ്ടര്‍ 19 താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

Cricket

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

Kerala

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

Kerala

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

India

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.