Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജെഎന്‍യുവില്‍ എബിവിപി പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം തുടങ്ങിയത് ശനിയാഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2020, 09:54 am IST
in India

ന്യൂദല്‍ഹി: ജെഎന്‍യു കാമ്പസില്‍ ഇടതു സംഘടനകളും തീവ്രവാദികളും ചേര്‍ന്ന് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം തുടങ്ങിയത് ശനിയാഴ്ച. അന്ന് ഉച്ചയ്‌ക്ക് ഒരു മണിയോടെ മുഖംമൂടി ധരിച്ചെത്തിയ ഇടത് തീവ്രവാദ സംഘടനക്കാര്‍ സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ കടന്നുകയറി ആക്രമണം അഴിച്ചുവിട്ടു. വെള്ളിയാഴ്ച തന്നെ ഇടതു സംഘടനക്കാര്‍ ഇവിടെ കയറിക്കൂടിയിരുന്നു. വിന്റര്‍ സെമസ്റ്റര്‍ രജിസ്‌ട്രേഷന്‍ അട്ടിമറിക്കുകയായിരുന്നു ലക്ഷ്യം.

ശനിയാഴ്ച ഇടതു സംഘടനക്കാര്‍ എബിവിപിപ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടാക്കി. ഇത് ചെറിയതോതില്‍ സംഘര്‍ഷത്തിലുമെത്തി. എബിവിപി പ്രവര്‍ത്തകര്‍ സെര്‍വര്‍ മുറിയില്‍ കടക്കുന്നത് ഇടതു സംഘടനാ വിദ്യാര്‍ഥികള്‍ തടഞ്ഞു. ഞായറാഴ്ച ഉച്ചയ്‌ക്ക് എബിവിപി പ്രവര്‍ത്തകര്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ ശീതകാല സെമസ്റ്റര്‍ രജിസ്‌ട്രേഷന് എത്തി. ഇവരെ ഇടതു സംഘടനക്കാര്‍ ആക്രമിച്ചു. വലിയ തോതിലുള്ള ആക്രമണം ഉച്ചയ്‌ക്ക് ഒന്നു വരെ നീണ്ടു. എബിവിപി പ്രവര്‍ത്തകരെ രക്ഷിക്കാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരെ പോലും ഇടതു സംഘടനക്കാര്‍ വെറുതെ വിട്ടില്ല.

ഇതിന്റെ തുടര്‍ച്ചയായി വൈകിട്ട് അഞ്ചു മണിയോടെ പുറത്തുനിന്നുള്ള അമ്പതിലേറെ പേര്‍ അടക്കമുള്ള അക്രമികള്‍ മുഖംമൂടി ധരിച്ചെത്തി കാമ്പസില്‍ ആക്രമണം അഴിച്ചുവിട്ടു. ലാത്തികളും വടികളുമായി സബര്‍മതി, കൊയ്‌ന ഹോസ്റ്റലുകളിലും അവര്‍ കയറി. കണ്ണില്‍ കണ്ടവരെയെല്ലാം ആക്രമിച്ചു. വിവരമറിഞ്ഞ് പോലീസ് എത്തിയെങ്കിലും അകത്ത് പ്രവേശിപ്പിച്ചില്ല. 6.45നാണ് ദല്‍ഹി പോലീസിന് അകത്ത് കയറാന്‍ അനുമതി നല്‍കിയത്.

അക്രമങ്ങള്‍ക്ക് കാരണം സമരം ചെയ്ത വിദ്യാര്‍ഥികളെന്ന് വിസി

ന്യൂദല്‍ഹി: ജെഎന്‍യു കാമ്പസില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമങ്ങള്‍ക്ക് കാരണം സമരം ചെയ്ത വിദ്യാര്‍ഥികളാണെന്ന് വൈസ് ചാന്‍സലര്‍ എം. ജഗദീഷ് കുമാര്‍. സര്‍വകലാശാലയിലെ ഇന്നത്തെ അവസ്ഥയ്‌ക്ക് കാരണക്കാര്‍ സമരം ചെയ്ത വിദ്യാര്‍ഥികളാണ് (ഇടത്). സമരം അക്രമാസക്തമായി. ഇവര്‍, സമരത്തില്‍ പങ്കെടുക്കാത്ത വലിയൊരു വിഭാഗം കുട്ടികളുടെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

അവര്‍ വിദ്യാര്‍ഥികളുടെ വിന്റര്‍ സെമസ്റ്റര്‍ രജിസ്‌ട്രേഷന്‍ തടസപ്പെടുത്തി. രജിസ്‌ട്രേഷന്‍ അട്ടിമറിക്കാന്‍ സമരക്കാര്‍ സര്‍വകലാശാല കമ്പ്യൂട്ടര്‍ സര്‍വറുകള്‍ തകരാറിലാക്കി, അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, കുട്ടികളുടെ അക്കാദമിക് താത്പര്യങ്ങള്‍ തകര്‍ക്കാന്‍ ഒരു തരത്തിലും അനുവദിക്കില്ലെന്നും സെമസ്റ്റര്‍ രജിസ്‌ട്രേഷന്‍ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും വിസി പറഞ്ഞു. വിദ്യാര്‍ഥികളോട് സമാധാനം പാലിക്കാന്‍ അഭ്യര്‍ഥിച്ച അദ്ദേഹം, ഒരു തടസവുമില്ലതെ വിന്റര്‍ സെമസ്റ്റര്‍ രജിസ്‌ട്രേഷന്‍ നടത്തുമെന്നും ഉറപ്പു നല്‍കി.

അക്രമങ്ങള്‍ക്കു പിന്നില്‍ ഇടതും കോണ്‍ഗ്രസും; ലക്ഷ്യം ജനസമ്പര്‍ക്കം അട്ടിമറിക്കല്‍: മീനാക്ഷി ലേഖി 

ന്യൂദല്‍ഹി: ജെഎന്‍യുവില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമങ്ങള്‍ക്കു പിന്നില്‍ കോണ്‍ഗ്രസും ഇടതു സംഘടനകളുമാണെന്ന് ബിജെപി എംപി മീനാക്ഷി ലേഖി. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് ബിജെപി രാജ്യവ്യാപകമായി ആരംഭിച്ച ഗൃഹസമ്പര്‍ക്ക പരിപാടി അട്ടിമറിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. 

വിദ്യാര്‍ഥികളുടെ വിന്റര്‍ സെമസ്റ്റര്‍ രജിസ്‌ട്രേഷന്‍ ഇടതു, കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനകള്‍ തടസപ്പെടുത്തി. ഇതിനെ എതിര്‍ത്തതാണ് കാമ്പസില്‍ അവര്‍ സംഘര്‍ഷം അഴിച്ചുവിടാന്‍ കാരണം. ജെഎന്‍യു അടപ്പിക്കാന്‍ ശ്രമിക്കുന്നത് എബിവിപിയല്ല, ഇടത്, കോണ്‍ഗ്രസ് സംഘടനകളാണ്. പഠിക്കാനും ക്ലാസില്‍ പോകാനുമാണ് എബിവിപിയിലുള്ള കുട്ടികള്‍ അടക്കം ആഗ്രഹിക്കുന്നത്. അതിന് തടസം സൃഷ്ടിക്കുന്നതും അവരുടെ പഠനം മുടക്കുന്നതും ഇടത്, കോണ്‍ഗ്രസ് സംഘടനകളാണെന്നും അവര്‍ പറഞ്ഞു. ജെഎന്‍യുവിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ഇടത്, കോണ്‍ഗ്രസ് സംഘടനകളാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും മരട് അനീഷിന്റെ കൂട്ടാളികളും കരുതല്‍ തടങ്കലില്‍

Kerala

‘ഉദ്യോഗസ്ഥര്‍ക്ക് സംസാര സ്വാതന്ത്ര്യം നിഷേധിക്കുന്നു’: സര്‍ക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

Kerala

ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു

കാള്‍ ഗസ്റ്റവ് യുങ് ഭാരതം സന്ദര്‍ശിച്ചപ്പോള്‍
Varadyam

മാനസികാപഗ്രഥനത്തെ ആഴപ്പെടുത്തിയ യുങ്

Varadyam

വായന: ജീവിതക്കാഴ്‌ച്ചകളുടെ ഒഴുകിപ്പരക്കലുകള്‍

പുതിയ വാര്‍ത്തകള്‍

കവിത: ദാഹത്തിന്റെ സാക്ഷ്യം

കവിത: കാവിന്റെ ശാപം

കള്ളപ്പണം തടയൽ: കഴിഞ്ഞ സാമ്പത്തികവർഷം ഇ ഡി പിടിച്ചെടുത്തത് 81,422 കോടി രൂപ

ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സമ്മേളനം ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഹിന്ദുക്കളെ ജാതീയമായി ശിഥിലമാക്കാന്‍ തീവ്രശ്രമം: ആര്‍.വി. ബാബു

കൊച്ചിയില്‍ നടന്ന ജന്മഭൂമി കുടുംബസംഗമം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.ബി. ശ്രീകുമാര്‍, എം. രാധാകൃഷ്ണന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, കെ. കുഞ്ഞിക്കണ്ണന്‍ സമീപം

ഭാരതീയ നവോത്ഥാന പ്രക്രിയയുടെ ഭാഗമാണ് ജന്മഭൂമി: ഹരികൃഷ്ണകുമാര്‍

ആയിരത്തോളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കും; ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് ജൂണില്‍ തിരുവനന്തപുരത്ത്

ബ്രഹ്‌മോസ് മിസൈല്‍ ഇനി വിയറ്റ്‌നാമിനും; പ്രസിഡന്റ് ടോ ലാം അഞ്ചിന് ഭാരതത്തില്‍

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

മുതിർന്ന ബോളിവുഡ് നടൻ സുദേഷ് കുമാർ അന്തരിച്ചു ; വിട വാങ്ങിയത് ഹിന്ദി സിനിമയ്‌ക്ക് നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നൽകിയ മഹാനടൻ

ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ക്ഷത്രീയ ക്ഷേമസഭ സംസ്ഥാന സമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.