സാംഖ്യന്മാര് അറിവും ഭൗതികസംഭവങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയിരുന്നു. അറിവ് ബാഹ്യവസ്തുക്കളുടെ പകര്‍പ്പ് ആണ് എന്നു കരുതുന്നിടത്തോളം വസ്തുക്കളില്‍ നിന്നും അത് തീര്‍ത്തും വ്യത്യസ്തമാകാന്‍ സാധ്യമല്ല. എങ്കിലും അത് അദൃശ്യവും അര്‍ദ്ധസുതാര്യ (translucent) വും ബാഹ്യദ്രവ്യങ്ങളെപ്പോലെ ഭാരവും സ്ഥൗല്യ (വലുപ്പം, gronssess)വും ഇല്ലാത്തതുമായ ഒന്നാണ്. സ്ഥൂലവസ്തുക്കളുടെ തനിപ്പകര്പ്പാകയാല് അവയുടെ
നിര്മ്മിതിക്കുപയോഗിക്കപ്പെട്ട അതേ ദ്രവ്യങ്ങളുടെ തന്നെ സൂക്ഷ്മതരരൂപങ്ങള് ആകണം അറിവുകളുടെയും സത്ത എന്നു കരുതാം. പക്ഷേ, ജ്ഞാനദ്രവ്യം അതുമായി സമ്പര്‍ക്കത്തില്‍ വരുന്ന ഏതിന്റെയും രൂപം സ്വീകരിക്കുന്നു എന്നതിനാല്‍ ഭൗതികദ്രവ്യങ്ങളുണ്ടാക്കപ്പെട്ട അതേ ദ്രവ്യങ്ങളുടെ സൂക്ഷ്മതര സംഘാതം ആണ് എന്നിരിക്കിലും അതില്‍ ബുദ്ധി (intelligence) എന്ന മറ്റൊരു ഘടകം (element) കൂടി ചേര്‍ന്നിരിക്കുന്നു. ഈ ഘടകമാകട്ടെ അറിവിനെ മറ്റു ഭൗതികസംയുക്തങ്ങളില് നിന്നും തികച്ചുംവ്യതിരിക്തമാക്കുകയും ചെയ്യുന്നു എന്നും കാണാം. ബുദ്ധി എന്ന ഈ ഘടകമാകട്ടെ അറിവിന്റെ മറ്റു ഘടകങ്ങള്‍, അതിന്റെ സത്ത എന്നിവയില്‍ നിന്നും തുലോംവ്യത്യസ്തമാണ് എന്നു മാത്രമല്ല ഒരു സ്ഥിരദീപം (ആത്മാവ്) പോലെ അനുക്ഷണം ബന്ധപ്പെടുന്ന എല്ലാ വസ്തുക്കളുടെയും രൂപമാര്‍ന്ന് മാറിമറിയുന്ന അറിവിന്റെ കൂട്ടങ്ങളെ പ്രകാശിപ്പിച്ചുകൊണ്ടു നിലക്കൊള്ളുന്നു. ബോധത്തില്‍ ഞാന്‍ (അഹം) എന്നു വ്യക്തമാകുന്ന ആ സത്ത തന്നെയാണ് ഈ ബുദ്ധി എന്ന ദീപം.
ചലത്തായ ജ്ഞാനപ്രവാഹത്തിന്റെ എല്ലാ തിരയിളക്കങ്ങള്ക്കങ്ങള്ക്കുമിടയില് മാറ്റമില്ലാത്ത സത്തയായി ഇതു നിലക്കൊള്ളുന്നു. അറിവിന്റെ സത്തയില്‍ നിന്നും തികച്ചും അന്യമായ ഈ ഘടകം അറിവുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു, എങ്ങിനെയാണ് അറിവ് ഇതിനെ സ്വയം ഉള്‍ക്കൊള്ളുന്നത്, അതു വഴി ബോധരൂപമായി പ്രകടമാകുന്നത് എന്നീ വിഷയങ്ങള്‍ ആണ് സാംഖ്യദര്‍ശനത്തിന്റെ പ്രമാണശാസ്ത്രം (epistamology),ഭൗതികാതീതസിദ്ധാന്തം (metaphysics) എന്നിവയിലെ ഏറ്റവും ദുര്‍ഗ്രഹങ്ങളായ ഭാഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: