ന്യൂഡല്‍ഹി: ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഡോ. മുരളി മനോഹര്‍ ജോഷിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂദല്‍ഹിയില്‍ ജോഷിയുടെ വീട്ടിലെത്തി മോദി ആശംസകള്‍ നേര്‍ന്നു. ഡോ. മുരളി മനോഹര്‍ ജോഷിക്കൊപ്പം ദീര്‍ഘ കാലത്തോളം പാര്‍ട്ടിക്കും രാജ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ ഭാഗ്യമുണ്ടായി. അദ്ദേഹത്തില്‍നിന്നും എന്നെപ്പോലെ നിരവധി കാര്യകര്‍ത്താക്കള്‍ വിവിധ പാഠങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടാകും. പാര്‍ട്ടിക്കും രാജ്യത്തിനും അദ്ദേഹം നല്‍കിയ സംഭാവനങ്ങള്‍ വളരെ വലുതാണ്. ഡോ. ജോഷിയുടെ ആരോഗ്യത്തിന് പ്രാര്‍ത്ഥിക്കുന്നു, പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. 1934ല്‍ നൈനിറ്റാളിലാണ് മുരളി മനോഹര്‍ ജോഷി ജനിച്ചത്. ഇന്നലെ ജോഷിയുടെ എണ്‍പത്താറാം ജന്മദിനമായിരുന്നു.
















