ന്യൂയോര്‍ക്ക്: കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ച് ശീലിച്ചവരുടെ പഴയ ശീലങ്ങള്‍ മാറ്റാന്‍ ബുദ്ധിമുട്ടാണ്. പറഞ്ഞുവരുന്നത് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ കുറിച്ച്. പറഞ്ഞതാകട്ടെ യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദ്ദീനും.
ഇന്ത്യക്കെതിരെ വ്യാജ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് സ്ഥിരം ചീത്തപ്പേര് സമ്പാദിച്ചയാളാണ് പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന്. അവ വ്യാജ വീഡിയോകളാണെന്ന് ട്രോളര്‍മാര്‍ തെളിവു സഹിതം പുറത്തുവിടുന്നതോടെ ഇമ്രാന് ഓരോന്നായി ഡിലീറ്റ് ചെയ്യാനുള്ള നെട്ടോട്ടം തുടങ്ങും. സൈബര്‍ ലോകത്ത് ഇത് പതിവ് സംഭവമാണ്. ഉത്തര്‍പ്രദേശ് പോലീസിനെതിരെയാണ് ഇമ്രാന്റെ അവസാന വ്യാജ പ്രചരണം. യുപി പോലീസ് മുസ്ലിങ്ങള്‍ക്കെതിരെ വംശീയ ആക്രമണം നടത്തുന്നുവെന്നാരോപിച്ച് ട്വിറ്ററില്‍ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഇത് 2013ല്‍ ബംഗ്ലാദേശില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ആണെന്ന് ട്രോളര്‍മാര്‍ തെളിവു സഹിതം പുറത്തുകൊണ്ടുവന്നതോടെ ഇമ്രാന് ഖാന് ആകെ പരുങ്ങലിലായി. വീഡിയോയില്‍ ബംഗ്ലാദേശ് പോലീസിന്റെ ദ്രുതകര്‍മ സേനയാണെന്ന് വ്യക്തം.
ഇത് ഡിലീറ്റ് ചെയ്യാനുള്ള സമയം ലഭിക്കും മുമ്പ് കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ച് ശീലിച്ചവരുടെ പഴയ ശീലങ്ങള്‍ മാറ്റാന്‍ ബുദ്ധിമുട്ടാണെന്ന മുഖവുരയോടെ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയീദ് അക്ബറുദ്ദീന്‍ റീ ട്വീറ്റ് ചെയ്തു. ഇതോടെ ഇമ്രാന്റെ വ്യാജ പ്രചരണം ലോക ശ്രദ്ധ നേടി. വീഡിയോ നിലനിര്‍ത്തണോ അതോ ഡിലീറ്റ് ചെയ്യണോ എന്നറിയാതെ കുഴങ്ങുകയാണ് പാക്കിസ്ഥാന്റെ മുന്‍ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കൂടിയായ പ്രധാനമന്ത്രി. വീഡിയോ ഇതിനകം ആറ് ലക്ഷത്തോളം പേര് കണ്ടു. വ്യാജ വീഡിയോകള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ ഇന്ത്യയുടെ വിദേശ മന്ത്രാലയ വക്താവ് രവീഷ് കുമാറും രംഗത്തെത്തിയിരുന്നു. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുക, പിടിക്കപ്പെടുക, പിന്‍വലിക്കുക, തുടരുക എന്ന വിശേഷണമാണ് അന്ന് അദ്ദേഹം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: