മൂഡബിദ്രി: കേരളത്തിലെ സര്‍വകാശാലകള്‍ക്ക് ആശ്വാസമായി ഇന്നലെ രണ്ട് സ്വര്‍ണം. രണ്ടും നേടിയത് കേരള സര്‍വകലാശാല. എണ്‍പതാമത് അന്തര്‍ സര്‍വകലാശാല അത്ലറ്റിക്സില് ഇന്നലെ വനിതകളുടെ 400 മീറ്ററില്‍
പി.ഒ. സയനയും പുരുഷന്മാരുടെ 4-100 മീറ്റര്‍ റിലേയിലുമാണ് പൊന്നണിഞ്ഞത്. ഇതിന് പുറമെ മൂന്ന് വെള്ളിയും വെങ്കലവും കേരളത്തിലെ വാഴ്സിറ്റികള്‍ സ്വന്തമാക്കി. ഇതോടെ ആകെ മെഡല്‍ നേട്ടം പത്തായി. രണ്ടു സ്വര്‍ണവും ഒരു വെങ്കലവുമാണ് കേരളയുടെ അക്കൗണ്ടില്‍. ഒരു വെള്ളിയും നാലു വെങ്കലവുമാണ് എംജിക്കുള്ളത്. കാലിക്കറ്റിന് രണ്ടു വെള്ളി മെഡല്‍ മാത്രം. വനിതകളുടെ ഹൈമ്പില് എം. ജിഷ്ണ വെള്ളി നേടിയപ്പോള്‍ ഇതേയിനത്തില്‍ ഗായത്രി ശിവകുമാര്‍ വെങ്കലം സ്വന്തമാക്കി. രണ്ട് വെള്ളി 4-100 മീറ്റര്‍ റിലേയിലാണ്. പുരുഷവിഭാഗത്തില്‍ കാലിക്കറ്റും വനിതാ വിഭാഗത്തില്‍ എംജിയും വെള്ളി നേടി. വനിതകളില്‍ കേരള യൂണിവേഴ്സിറ്റിക്ക് വെങ്കലം.
പുരുഷന്മാരുടെ 4-100 മീറ്റര്‍ റിലേയില്‍ 41.17 സെക്കന്‍ഡില്‍ പറന്നെത്തിയാണ് കേരള യൂണിവേഴ്സിറ്റി താരങ്ങള്‍ പൊന്നണിഞ്ഞത്. എന്നാല്‍ എംജിയുടെ ബാറ്റണ്‍ കൈമാറ്റത്തിലെ അപാകതയെ തുടര്‍ന്ന് മത്സര ഫലത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം തടഞ്ഞു. സി. അഭിനവ്, എ.ഡി. മുകുന്ദന്, കെ. ബിജിത്ത്, അമല്‍പ്രകാശ് എന്നിവരാണ് കേരളക്കായി ട്രാക്കിലിറങ്ങിയത്. ഈയിനത്തില്‍ വെള്ളി നേടിയത് കോഴിക്കോട് സര്‍വകലാശാല. നിബിന്, എഫ്. നെവില്‍ ഫ്രാന്‍സിസ്, അശ്വിന് ബി. ശങ്കര്‍, അജിത് ജോണ്‍ എന്നിവരടങ്ങിയ സംഘം 41.30 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് വെള്ളി നേടിയത്. മംഗളൂരു യൂണിവേഴ്സിറ്റിക്കാണ് വെങ്കലം. സമയം 41.68 സെക്കന്‍ഡ്.
തുടക്കം മുതല്‍ ഒടുക്കം വരെ കേരള-കാലിക്കറ്റ് യൂണിവേഴ്സിറ്റികളുടെ പോരാട്ടമായിരുന്നു. ആദ്യ ലെഗില്‍ അഭിനവും ബിബിനും രണ്ടാം ലെഗില്‍ മുകുന്ദനും നെവിലും ഇഞ്ചോടിഞ്ച് പൊരുതി. മൂന്നാം ലെഗില്‍ ബിജിത്തും അശ്വിനും തമ്മില്‍ പൊരുതി. പോരാട്ടം ആങ്കര്‍ ലെഗില്‍ കടുത്തു. കേരളയ്ക്കായി അമലും കാലിക്കറ്റിനായി അജിത്തും ആങ്കര്‍ ലെഗില്‍ കുതിച്ചു പാഞ്ഞു. ഫിനിഷ് ലൈന്‍ വരെ ഒരു പോലെ പാഞ്ഞെങ്കിലും അമല്‍ പ്രകാശിന്റെ പൊന്നിന് കുതിപ്പിനെ തടയാനായില്ല. മൂന്നാം ലാപ്പില്‍ എംജിയുടെ ഓംകാര്‍ നാഥ് ബാറ്റണ്‍ സ്വീകരിക്കുന്നതില്‍ വരുത്തിയ പിഴവാണ് മത്സര ഫലപ്രഖ്യാപനം തടയാന്‍ കാരണമായത്. വനിതാ പോരില്‍ മദ്രാസ് സര്‍വകലാശാല സ്വര്‍ണം ഓടിപ്പിടിച്ചു. ഇഞ്ചോടിഞ്ച് പോരില്‍ എംജി സര്‍വകലാശാലക്ക് വെള്ളിയം കേരളയ്ക്ക് വെങ്കലവും. നിമ്മി ബിജു, പി.എസ്. അക്ഷത, എ. ആരതി, എസ്.എസ്. സ്നേഹ എന്നിവരാണ് എംജിക്കായി ബാറ്റണേന്തിയത്. 47.21 സെക്കന്‍ഡിലായിരുന്നു മദ്രാസിന്റെ സ്വര്‍ണം നേട്ടം. എംജി 47.32 സെക്കന്‍ഡില്‍ വെള്ളി നേടി. എംജിക്കായി നിമ്മി ബിജു, പി.എസ്. അക്ഷത, എ. ആരതി, എസ്.എസ്. സ്നേഹ എന്നിവര്‍ ബാറ്റണേന്തി. 47.72 സെക്കന്‍ഡിലാണ് കേരള സര്‍വകലാശാല വെങ്കലം നേടിയത്. എം.എസ്. വൈഷ്ണവി, അപര്‍ണ റോയ്, സയന. പി.ഒ, മൃദുല മരിയ ബാബു എന്നിവരാണ് കേരളക്കായി ട്രാക്കിലിറങ്ങിയത്.
ഇന്നലെ രണ്ട് റെക്കോഡ് മാത്രമാണ് പിറന്നത്. വനിതകളുടെ 20 കി.മീറ്റര്‍ നടത്തത്തില്‍ ഉദയ്പൂര്‍ മോഹന്‍ലാല്‍ സുഖാദിയ യൂണിവേഴ്സിറ്റിയുടെ താരമായ സൊനാലി സുഖ്വാളാണ് റെക്കോഡിന് അവകാശിയായത്. വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേയ്സില്‍ പുനെ സാവിത്രി ഭായ് ഫുലെ സര്‍വകലാശാലയിലെ ജഗ്ദലെ കോമള്‍ (10:23.66) റെക്കോഡോടെ സ്വര്‍ണമണിഞ്ഞു. 2018-ല്‍ മംഗളൂരു സര്‍വകലാശാലയുടെ ബി. ശീതള്‍ സമാജിയുടെ (10:34:53) റെക്കോഡാണ് തിരുത്തിയത്.
പുരുഷ വിഭാഗം ഡിസ്കസ് ത്രോയില്‍ രാജസ്ഥാന് സര്‍വകലാശാലയുടെ ഭാനു ശര്‍മ സ്വര്‍ണം നേടി. വനിതകളുടെ 3000 മീ സ്റ്റീപ്പിള്‍ ചേയ്സില്‍ പുനെ സാവിത്രിബായ് ഫുലെ സര്‍വകലാശാലയിലെ ജഗ്ദലെ കോമള്‍ (10:23.66) റെക്കോഡൊടെ സ്വര്‍ണമണിഞ്ഞു. 2018ല്‍ മാംഗ്ലൂര്‍ സര്‍വകലാശാലയുടെ ബി. ശീതള്‍ സമാജിയുടെ ( 10:34:53) റെക്കോഡാണ് തിരുത്തിയത്. ഇതേയിനത്തില്‍ എം.ജിയുടെ കെ. ശ്വേത (11.29.65) അഞ്ചാമതെത്തി രണ്ടു പോയന്റ് നേടി.
വെള്ളിയാഴ്ച നടന്ന ഹൈജമ്പില്‍ മംഗളൂരു യൂണിവേഴ്സിറ്റിക്ക് വേണ്ടി ഇറങ്ങിയ ആല്‍വാസ് കോളജിന്റെ ടി. ആരോമല്‍ 2.14 മീറ്റര്‍ ചാടി വെള്ളി നേടി. ആരോമലിന്റെ ആദ്യ മെഡല്‍ നേട്ടമാണിത്. കൊല്ലം കരുനാഗപ്പള്ളി പെരിങ്ങാടി ഇടയില്‍ തുളസീധരന്‍ പിള്ള-ആര്. ബീന ദമ്പതിമാരുടെ മകനാണ്. ചാമ്പ്യന്‍ഷിപ്പിന്റെ നാലാം ദിനമായ ഇന്ന് പത്ത് ൈഫനലുകള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: