തളിപ്പറമ്പ്: തളിപ്പറമ്പില്‍ ആറ് കിലോ കഞ്ചാവുമായി രണ്ട് പേര് പിടിയിലായി. കുറുമാത്തൂര്‍ കടവിന് സമീപത്തെ ചെക്കന്റകത്ത് ജാഫര്‍, മലപ്പുറം തിരൂരങ്ങാടിയിലെ വീരാശേരി കമറുദ്ദീന് എന്നിവരെയാണ് തളിപ്പറമ്പ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആറ് കിലോ കഞ്ചാവ് സഹിതം രണ്ടു പേരും കുടുങ്ങിയത്. മൊത്ത വിതരണത്തിനായി ജാഫറും കമറുദ്ദീനും കാറില്‍ കഞ്ചാവെത്തിക്കുകയായിരുന്നു. ഇവര്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ഐ ട്വന്റി കാറും പിടിച്ചെടുത്തു. മന്നയിലുള്ള തളിപ്പറമ്പ് സഹകരണ ആശുപത്രിക്കടുത്ത് നിന്നാണ് കഞ്ചാവ് പിടികൂടിയത്.
പിടികൂടിയ കഞ്ചാവിന് 1,68,000 രൂപ വില വരുമെന്ന് കണക്കാക്കുന്നു. എക്സൈസ് സംഘം പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. ജാഫര്‍ നേരത്തെയും കഞ്ചാവ് കടത്തിയതിന് പിടിയിലായിട്ടുണ്ടെന്ന് എക്സൈസ് സംഘം വ്യക്തമാക്കി. എക്സൈസ് ഇന്‍സ്പെക്ടര്‍ എം. ദിലീപ്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.വി. ഗിരീഷ്, എം.വി. അഷ്റഫ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ കെ. രാജേഷ്, പി.കെ. രാജീവന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.പി. രജിരാഗ്, കെ. മുഹമ്മദ് ഹാരിസ്, പി.വി. പ്രകാശന്, എസ്.എ.പി ഇബ്രാഹിം ഖലീല്‍, കെ. വിനീഷ്, എം.പി അനു, ഡ്രൈവര്‍ കെ.വി. പുരുഷോത്തമന് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: