കണ്ണൂര്‍: നാഥനില്ലാക്കളരിയായി മാറിയ കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ എല്‍എല്‍ബി പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാതെ അനിശ്ചിതമായി വൈകുന്നത് വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കുന്നു. 2105 അഡ്മിഷന് സെമസ്റ്റര്‍ ഏഴ്, 2015 അഡ്മിഷന് സെമസ്റ്റര്‍ അഞ്ച്, 2017 അഡ്മിഷന് സെമസ്റ്റര്‍ മൂന്ന്, 2018 അഡ്മിഷന് സെമസ്റ്റര്‍ ഒന്ന് എന്നിവയുടെ റിസല്‍ട്ടാണ് വൈകുന്നത്.
പരീക്ഷ കഴിഞ്ഞ് നാല് മാസമായിട്ടും ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. 2015, 2016 വര്‍ഷം അഡ്മിഷന് നേടിയ വിദ്യാര്‍ത്ഥികളെയാണ് ഇത് ഏറെ ബാധിക്കുക. ഫെബ്രുവരിയിലാണ് എല്‍എല്‍ബി ജയിച്ച വിദ്യാര്‍ത്ഥികള്‍ അഭിഭാഷകരായി എന്റോള്‍ ചെയ്യേണ്ടത്. ജനുവരി 16 ന് മുമ്പ് വിശദ വിവരങ്ങള്‍ ഉള്‍പ്പെടുത്തി അപേക്ഷ സമര്‍പിച്ചാല്‍ മാതമേ എന്റോള്‍ ചെയ്യാന്‍ സാധിക്കുകയുള്ളു.
പാസ് ബോര്‍ഡ് കൂടിയെങ്കിലും മിനുട്സ് ലഭിക്കാത്തതിനാലാണ് ഫലം ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്താത്തതെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. പരസ്പരം പഴിചാരി അധികൃതര്‍ ഒഴിഞ്ഞ് മാറുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് പരീക്ഷയെഴുതി പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ്. ഏതാനും ദിവസങ്ങള്‍ക്കകം ഫലം പ്രസിദ്ധീകരിച്ചാല്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമുണ്ടാവുകയുള്ളു.
പരീക്ഷാഫലം കൃത്യസമയത്ത് പ്രസിദ്ധീകരിക്കാറുണ്ടെന്ന് പറയുന്ന സര്‍വ്വകലാശാലാ അധികൃതര്‍ എല്‍എല്‍ബിക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികളോട് മെല്ലെ പോക്ക് നയമാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം നേരത്തെ തന്നെ നിലവിലുണ്ട്.
പ്രതിഷേധാര്‍ഹം; എബിവിപി
കണ്ണൂര്‍: എല്‍എല്‍ബി പരീക്ഷാ ഫലം പ്രസിദ്ധികരിക്കാത്ത കണ്ണൂര്‍ യൂണിവേഴ്സിറ്റി നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് എബിവിപി കണ്ണൂര്‍ ജില്ലാ കമ്മറ്റി ആരോപിച്ചു. കണ്ണൂര്‍ യൂണിവേഴ്സിറ്റി നിയമ വിദ്യാര്‍ഥികളോട് കാണിക്കുന്ന അവഗണന എത്രയും വേഗം അവസാനിപ്പിക്കണം. പരീക്ഷഫലം വൈകുന്നത് കാരണം നിരവധി വിദ്യാര്‍ഥികള്‍ക്ക് ഫെബ്രുവരി മാസം നടക്കുന്ന എന്റോള്‍ ചെയ്യാനുള്ള ഒരു അവസരം നഷ്ടപ്പെടും. പരീക്ഷ ഫലം പ്രസിദ്ധീകരിണമെന്നാവശ്യപെട്ട് എബിവിപി സംസ്ഥാന ലോ ഇന്‍ചാര്‍ജ് കെ. രഞ്ജിത്ത് പരീക്ഷ കണ്‍ട്രോളര്‍ക്ക് നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: