Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിന്ദുത്വം എല്ലാ വിശ്വാസ രീതികളേയും സ്വാംശീകരിക്കുന്നു: സഹസര്‍കാര്യവാഹ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2020, 06:33 am IST
inIndia

ന്യൂദല്‍ഹി: ഏതു വിശ്വാസരീതികളെയും ആരാധനാ രീതികളെയും പിന്തുടരുന്നവരെയെല്ലാം സ്വാംശീകരിക്കുന്നതാണ് ഹിന്ദുത്വമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍ പറഞ്ഞു. പ്രജ്ഞാപ്രവാഹ് ദേശീയ കണ്‍വീനര്‍ ജെ. നന്ദകുമാര്‍ രചിച്ച ഹിന്ദുത്വ ഫോര്‍ ദി ചെയിഞ്ചിങ് ടൈംസ് എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അനന്തകോടി വൈവിധ്യങ്ങളെ സ്വാംശീകരിക്കുന്നതാണ് ഹിന്ദുത്വമെന്നത്. ഏതെങ്കിലും ആരാധനാ രീതികളെയോ ആചാരങ്ങളെയോ അടിച്ചേല്‍പ്പിക്കുന്നത് ഹിന്ദുത്വത്തിന്റെ സ്വഭാവമല്ല. വിവിധ ചിന്താധാരകളുടെ ഏകത്വമാണ് ഭാരതീയ ദര്‍ശനത്തിന്റെ ആധാരമെന്നും ഡോ. കൃഷ്ണഗോപാല്‍ പറഞ്ഞു. ലോകത്തിനാകെ നന്മ ചെയ്യുന്നതാണ് ഹിന്ദുത്വം. ലോകത്തിലെവിടെയുമാവട്ടെ, ആധ്യാത്മിക ഭാവത്തില്‍ മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമായ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നവരെല്ലാം വിശാല അര്‍ത്ഥത്തില്‍ ഹിന്ദുവാണ്. ഏതു മത ഗ്രന്ഥം വായിക്കുന്നു, ഏതു ജീവിത ശൈലി പിന്തുടരുന്നു എന്നത് വിഷയമല്ല. വൈദേശികമായ പല രാജ്യങ്ങളും സംസ്‌ക്കാരങ്ങളും ഛിന്നഭിന്നമായിട്ടും ഇന്ത്യ ഇപ്പോഴും ഒന്നായി തുടരുന്നത് ഈ ദര്‍ശനത്തിന്റെ അടിത്തറയിലാണെന്നും ഡോ. കൃഷ്ണഗോപാല്‍ കൂട്ടിച്ചേര്‍ത്തു. 

പാശ്ചാത്യ രാജ്യങ്ങള്‍ ബഹുസാംസ്‌ക്കാരികതയുടെ അപകടം നേരിടുന്ന സാഹചര്യത്തിലാണ് പൗരത്വനിയമ ഭേദഗതി ഇന്ത്യയില്‍ പ്രസക്തമാകുന്നതെന്ന് പുസ്തക രചയിതാവ് ജെ. നന്ദകുമാര്‍ മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കി. ഹിന്ദുത്വം എന്ന വിശാലമായ ആശയത്തെ നശിപ്പിക്കാനായാണ് മതേതരത്വം എന്ന വാക്ക് ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തതെന്നും ജെ. നന്ദകുമാര്‍ കുറ്റപ്പെടുത്തി. 

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് മുന്‍ അധ്യക്ഷന്‍ ഡോ. ലോകേഷ് ചന്ദ്ര സഹസര്‍കാര്യവാഹില്‍ നിന്ന് പുസ്തകം ഏറ്റുവാങ്ങി. ലോകേഷ് ചന്ദ്ര അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഓര്‍ഗനൈസര്‍ എഡിറ്റര്‍ പ്രഫുല്ല കേത്ക്കര്‍ പുസ്തക പരിചയം നിര്‍വഹിച്ചു. നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. രവികാന്ത് മിശ്ര പ്രസംഗിച്ചു. ഇന്‍ഡസ് സ്‌ട്രോള്‍സാണ് പുസ്തകത്തിന്റെ പ്രസാധകര്‍. പശ്ചിമ ബംഗാളിനെ ഇസ്ലാമികവല്‍ക്കരിക്കാനുള്ള ശ്രമമാണ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ അവിടെ നടന്നുകൊണ്ടിരിക്കുന്നതെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മമതയില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊള്ളാനാണ് ശ്രമിക്കുന്നതെന്നും ഹിന്ദുത്വ ഫോര്‍ ദി ചെയ്ഞ്ചിങ് ടൈംസില്‍ ജെ. നന്ദകുമാര്‍ കുറ്റപ്പെടുത്തുന്നു. 

ദേശീയ കാഴ്ചപ്പാടോടുകൂടിയുള്ള ജനാധിപത്യ സര്‍ക്കാര്‍ നിലവില്‍ വന്നാല്‍ മാത്രമേ ബംഗാളിനെ വീണ്ടെടുക്കാനാവൂ. വിശാല ബംഗ്ലാദേശ് സ്ഥാപിക്കാനുള്ള ഗൂഢനീക്കമാണ് ബംഗാളില്‍ അരങ്ങേറുന്നത്. ദേശവിരുദ്ധ ശക്തികളുടെ നിലപാടുകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന തരത്തിലാണ് കേരളത്തിലെ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും പുസ്തകത്തില്‍ ജെ. നന്ദകുമാര്‍ കുറ്റപ്പെടുത്തുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

പുതിയ വാര്‍ത്തകള്‍

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.