Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി അമ്മമാരുടെ ഉപവാസം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2020, 07:02 am IST
inKerala

കോഴിക്കോട്: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിലെ പ്രതികളെ തുടക്കത്തില്‍ പിന്തുണച്ച സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി ‘അമ്മമാരുടെ ഉപവാസ സമരം’ ഇന്ന്. ഇടതു സര്‍ക്കാര്‍ വാക്കുപാലിച്ചില്ലെന്നാരോപിച്ചാണ് യുഎപിഎ ചുമത്തി അറസ്റ്റുചെയ്യപ്പെട്ട അലന്‍ ഷുഹൈബിന്റെയും ത്വാഹ ഫസലിന്റെയും അമ്മമാരും അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഎം ഇതര സംഘടനകളിലെ വനിതാ പ്രവര്‍ത്തകരും ഇന്ന് ഉപവാസ സമരം നടത്തുന്നത്. കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് സമരം. 

സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ ഇരുവരും അറസ്റ്റുചെയ്യപ്പെട്ട ഉടനെ അവര്‍ക്ക് പിന്തുണയുമായി മന്ത്രി ഡോ. തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. മന്ത്രി ഐസക്ക്  വീട്ടില്‍ നേരിട്ടെത്തിയാണ് അലന്റെ കുടുംബത്തിന് പിന്തുണ അറിയിച്ചത്. കോഴിക്കോട് ബാറിലെ അറിയപ്പെടുന്ന സിപിഎം നേതാവായ അഭിഭാഷകനായിരുന്നു ഇരുവര്‍ക്കും വേണ്ടി ജില്ലാ കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയത്. മുഖ്യമന്ത്രിയില്‍ പൂര്‍ണവിശ്വാസമെന്നായിരുന്നു അലന്റെ അമ്മ സബിത മഠത്തിലും മാതൃസഹോദരിയും നടിയുമായ സജിത മഠത്തിലും ആവര്‍ത്തിച്ചു പറഞ്ഞത്. എന്നാല്‍ , തെളിവുകള്‍ പുറത്ത് വന്നതോടെ സിപിഎം കളംമാറ്റിച്ചവിട്ടി.

ഇരുവരെയും തള്ളിപ്പറഞ്ഞ് സിപിഎം പൊതുയോഗം നടത്തിയതോടെ പാര്‍ട്ടിക്കുള്ളില്‍ മാവോയിസ്റ്റ് കേസിനെ ചൊല്ലി ഭിന്നത വര്‍ധിച്ചു. യുഎപിഎ ചുമത്തിയ നടപടി പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തുടര്‍ന്ന് കേസ് എന്‍ഐഎക്ക് കൈമാറുകയും ചെയ്തു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം കുടുംബാംഗങ്ങള്‍ക്കിടയിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും കടുത്ത ഭിന്നത ഉളവാക്കിയിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയതിലും സിപിഎം രണ്ടു തട്ടിലാണ്. മാവോയിസ്റ്റുകള്‍ക്ക് പിന്തുണ നല്‍കുന്നത് മുസ്ലിം തീവ്രവാദ സംഘടനകളാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ നടത്തിയ പരാമര്‍ശവും വിവാദമായിട്ടുണ്ട്. 

ആര്‍എംപിയും സിപിഐയും അവസരം പരമാവധി മുതലാക്കാന്‍ രംഗത്തുണ്ട്. അഭിപ്രായവ്യത്യാസമുള്ളവരെ കൂടിചേര്‍ത്താണ് സമരം സംഘടിപ്പിക്കുന്നത്. ഡോ. ആസാദ് അടക്കമുള്ള ഇടതു ബുദ്ധിജീവികളെ രംഗത്തിറക്കിയാണ് സിപിഎമ്മിനെതിരെ ഇന്ന് നടക്കുന്ന ഉപവാസം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.