ശ്രീനഗര്‍ : ജമ്മു കശ്മീര്‍ നിയന്ത്രണരേഖയില്‍ സൈനിക ഓപ്പറേഷനിടെ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. നൗഷേര സെക്ടറില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ഭീകരുമായി ഏറ്റുമുട്ടല്‍ നടന്നു വരികയാണ്. സൈനിക പരിശോധന നടത്തുന്നതിനിടെയാണ് നുഴഞ്ഞുകയറ്റക്കാരുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തി വരികയാണ്.
അതേസമയം പുതുവത്സര ദിനത്തില്‍ അതിര്‍ത്തിയില്‍ അക്രമം അഴിച്ചുവിടാനുള്ള ശ്രമമാണ് ഭീകരര്‍ നടത്തുന്നത്. നിയന്ത്രണ രേഖയില്‍ ഭീകരരുടെ സാന്നിധ്യം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി അതിര്‍ത്തിയില്‍ വ്യാപക പരിശോധന നടന്നുവരികയാണ്. ചൊവ്വാഴ്ച പുല്‍വാമയില്‍ കുഴി ബോംബ് സ്‌ഫോടനത്തില്‍ ഗ്രാമീണന് പരിക്കേറ്റിരുന്നു.
















