ന്യൂദല്‍ഹി : ഏത് വെല്ലുവിളി നേരിടാനും സൈന്യം സുസജ്ജമാണെന്ന് കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ. 228ാമത് കരസേനാ മേധാവിയായി ചുമതലയേറ്റതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ സുരക്ഷയ്‌ക്കും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമാണ് പ്രത്യേക പരിഗണന നല്‍കുകയെന്നും അദ്ദേഹം അറിയിച്ചു. ജനറല്‍ ബിപിന്‍ റാവത്ത് ഇന്നലെ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് നരവനെ കരസേനാ മേധാവിയായി ചുമതലയേറ്റത്.
















