പുത്തന്‍ പ്രതീക്ഷകളുമായി 2020ലേക്ക് കാല്‍വെച്ച് ലോകം. പുതുവര്‍ഷത്തെ ലോകം വന്‍ ആഘോഷങ്ങളുമായാണ് വരവേറ്റത്. പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലും ന്യൂസിലാന്‍ഡിലുമാണ് ആദ്യം പുതുവര്‍ഷം പിറന്നത്.
തുടര്‍ന്ന് ന്യൂസിലാന്‍ഡിലെ ഓക്ലന്‍ഡും, വെല്ലിങ്ടണും പുതുവര്‍ഷപ്പിറവി കണ്ടു. അതിനുശേഷം ഓസ്‌ട്രേലിയയുടെ കിഴക്കന്‍ നഗരങ്ങളായ മെല്‍ബണ്‍ കാന്‍ബറ എന്നിവിടങ്ങളിലും പിന്നാലെ ജപ്പാന്‍ ചൈന ഇന്ത്യ എന്നിങ്ങനെ പുതുവര്‍ഷമെത്തി.അമേരിക്കയ്‌ക്ക് കീഴിലുള്ള ബേക്കര്‍ ദ്വീപ്. ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവര്‍ഷം ഏറ്റവും അവസാനം എത്തുന്നത്. ലണ്ടനില്‍ ഇനത്യന്‍ സമയം പകല്‍ 11 മണിക്കാണ് പുതുവര്‍ഷമെത്തുന്നത്.
ഇന്ത്യയിലും വന്‍ ആഘോഷത്തോടെയാണ് പുതുവര്‍ഷത്തെ ആളുകള്‍ വരവേറ്റത്. രാത്രികളില്‍ പാര്‍ട്ടികളും മറ്റും സംഘടിപ്പിച്ചിരുന്നു. കനത്ത തണുപ്പിനെ അവഗണിച്ചും ദല്‍ഹിയിലും അത്യാഘോഷത്തോടൊണ് പുതുവര്‍ഷപ്പിറവി ആഘോഷിച്ചത്. കേരളത്തില്‍ കൊച്ചി കാര്‍ണിവലിനോട് അനുബന്ധിച്ച് ഭീമന്‍ പാപ്പാഞ്ഞിയെ കത്തിച്ചാണ് കൊച്ചി പുതുവത്സരത്തെ വരവേറ്റത്.
ഇതു കൂടാതെ വിവിധ ഇടങ്ങളില്‍ സംഘടനകളും, വ്യാപരസ്ഥാപനങ്ങളും, ഹോട്ടലുകളും റിസോര്‍ട്ടുകളും ആഘോഷ പരിപാടി സംഘടിപ്പിച്ചു. കോവളം, ഫോര്‍ട്ടുകൊച്ചി എന്നിവിടങ്ങളിലെ ആഘോഷങ്ങളില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.
അതേ സമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ വേദികളായും പുതുവത്സരത്തിന് സ്വാഗതമോതുന്ന പരിപാടികള്‍ മാറി. മലപ്പുറത്തും മറ്റും ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ പുതുവത്സര രാവില്‍ കാണാമായിരുന്നു.
















