Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രമേയം പാസാക്കിയ പിണറായിക്ക് കുരുക്ക് മുറുകുന്നു; പാര്‍ലമെന്റിന്റെ അധികാരങ്ങളെ മറികടന്ന കേരള മുഖ്യമന്ത്രിക്കെതിരേ അവകാശലംഘന നോട്ടീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2019, 07:09 pm IST
in Kerala

ന്യൂദല്‍ഹി: രാജ്യം പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരേ കേരള നിയമസഭ പ്രമേയം പാസാക്കിയതിനെ തുടര്‍ന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന് കുരുക്ക് മുറുകുന്നു. പിണറായി വിജയന്‍ പാര്‍ലമെന്റ് അധികാരങ്ങളെ ചോദ്യം ചെയ്‌തെന്നും ഭരണഘടന ചട്ടങ്ങള്‍ ലംഘിച്ചെന്നും കാട്ടി ബിജെപി എംപിയും അവകാശ ലംഘന സമിതി അംഗവുമായി ജിവിഎല്‍ നരംസിംഹ റാവു രാജ്യസഭ ചെയര്‍മാനും ഉപരാഷ്‌ട്രപതിയുമായ വെങ്കയ്യ നായിഡുവിനു അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. പിണറായിക്കെതിരേ ഉചിതമായ ഭരണഘടന നടപടി ആവശ്യപ്പെട്ടാണ് നോട്ടീസ്. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ നിയമം എങ്ങനെയാണ് ഭരണഘടന ലംഘനം എന്ന് പിണറായി വ്യക്തമാക്കണം. ഇത്തരത്തില്‍ കേന്ദ്രം പാസാക്കിയ നിയമത്തിനെതിരേ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയത് ഗുരുതര കുറ്റമാണെന്നും നോട്ടീസില്‍ പറയുന്നു. 

പിണറായിക്കെതിരേ നേരത്തേ റാവു രംഗത്തെത്തിയിരുന്നു. പിണറായി വിജയന്‍ രാജിവയ്‌ക്കുന്നതാണ് ഉചിതം. രാജിവച്ച ശേഷം തനിക്ക് ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമില്ലെന്ന് പ്രഖ്യാപിക്കണം, അതാണ് വേണ്ടതെന്നും റാവു. നേരത്തേ, നിയമസഭയില്‍ പ്രമേയത്തിനുള്ള മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത് വര്‍ഗീയമായ പരാമര്‍ശങ്ങളായിരുന്നു. രാജ്യത്ത് ഒരു വലിയ അജണ്ട നടപ്പിലാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് പൗരത്വഭേദഗതി ഉള്‍പ്പെടെ നടന്നുവരുന്നത് എന്നു നാം തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ടാണ് പിണറായി പ്രസംഗം ആരംഭിച്ചത്. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടപ്പിലാക്കിയ പരിഷ്‌ക്കാരങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാണ്. മുസ്ലീം വിഭാഗത്തിനെതിരായി നടന്ന നീക്കങ്ങള്‍ വിവാഹ മോചനവുമായി ബന്ധപ്പെട്ട മുത്തലാഖിന്റെ പേരില്‍ മുസ്ലീങ്ങള്‍ക്ക് മാത്രം അത് ക്രിമിനല്‍ കുറ്റമായി മാറ്റുന്ന നിയമം കൊണ്ടുവന്നു. മറ്റ് മതസ്ഥര്‍ക്ക് വിവാഹമോചനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സിവില്‍ പരിധിക്കകത്തു വരുമ്പോഴാണ് ഇത്തരമൊരു സ്ഥിതിവിശേഷമുണ്ടാക്കിയത്.

ഇന്ത്യയിലെ 13 സംസ്ഥാനങ്ങള്‍ക്ക് സവിശേഷ നിയമങ്ങള്‍ നിലനില്‍ക്കവെ ജമ്മു കാശ്മീരിനെ ഇന്ത്യയുടെ അഭിവാജ്യ ഘടകമാക്കി മാറ്റിയ 370ാം വകുപ്പ് എടുത്തുമാറ്റുകയും ചെയ്തു. മുസ്ലീം ഭൂരിപക്ഷമുള്ള സംസ്ഥാനത്തോടാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. സവിശേഷ അധികാരങ്ങള്‍ എന്നുപറഞ്ഞ് ജമ്മു കാശ്മീരിന്റെ 370ാം വകുപ്പ് എടുത്തു മാറ്റുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. അതേ സമയം പൗരത്വ ഭേദഗതിക്കെതിരെ പ്രക്ഷോഭം ഉയരുന്ന ഘട്ടത്തില്‍ ഐ.എല്‍.പി. അധികാരം സംസ്ഥാനങ്ങള്‍ക്ക് ഇതേ സര്‍ക്കാര്‍ നല്‍കി. മണിപ്പൂര്‍, തൃപുര തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ആ പദവി നല്‍കി. ഇതുപ്രകാരം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് അവിടെ പോകണമെങ്കില്‍ പ്രത്യേ അനുമതി ലഭിക്കേണ്ടതുണ്ട്. ഭൂമി ഉള്‍പ്പെടെ വാങ്ങാന്‍ വേണ്ടി മറ്റു സംസ്ഥാനക്കാര്‍ക്ക് പറ്റില്ല എന്ന കാര്യവും ഇതിന്റെ ഭാഗമാണ്. ചുരുക്കത്തില്‍ മതപരമായ വിവേചനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശം നല്‍കുന്ന രീതിയാണ് ഈ സര്‍ക്കാര്‍ പിന്തുടരുന്നത്. ഇത്തരം നയങ്ങള്‍ രൂപപ്പെട്ടുവരുന്നത് ഒരു അജണ്ടയുടെ ഭാഗമായാണ്. ബിജെപി സാധാരണ രാഷ്‌ട്രീയപാര്‍ട്ടിയല്ല. അത് ആര്‍.എസ്.എസ്സിനാല്‍ നയിക്കപ്പെടുന്നതാണെന്നും പിണറായി ആരോപിച്ചിരുന്നു. 

ഭരണഘടനപരായി കേന്ദ്രം നടപ്പാക്കിയ നിയമം നടപ്പാക്കില്ലെന്ന പിണറായിയുടെ വെല്ലുവിളി ഭരണഘടനയോടുള്ള വെല്ലുവിളി ആണെന്നും രാജിവയ്‌ക്കണമെന്നുമാണ് നരസിംഹറാവു ആവശ്യപ്പെട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സൗന്ദര്യം കൂട്ടാൻ ബ്യൂട്ടി പാർലറുകളിലും സലൂണുകളിലും കുത്തിവെയ്‌പ്പ് നിരോധിച്ചു

Kerala

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

India

തമിഴ്നാട്ടിൽ മദ്യവിപണി ആഗോള കമ്പനികൾക്ക് തുറന്നു കൊടുക്കുന്നു; അന്താരാഷ്‌ട്ര ലേബലുകൾ ഉൾപ്പെടെയുള്ള മദ്യം ലഭ്യമാക്കും

India

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

India

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

പുതിയ വാര്‍ത്തകള്‍

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും, രൂക്ഷമായി വിമർശിച്ച് സുകുമാരൻ നായർ

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

പോലീസ് സ്റ്റേഷൻ ആക്രമണം; ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി അറസ്റ്റിൽ, ആക്രമണത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.