Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

2020നെ വരവേല്‍ക്കുമ്പോള്‍ ആശങ്കകളും ഒപ്പം പ്രതീക്ഷകളും

പ്രമുഖ ഗാന്ധിയനായ കെ.പി.എ. റഹിം വേദിയില്‍ സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിച്ചതും ഫോക്‌ലോര്‍ ഗവേഷകന്‍ എം.വി. വിഷ്ണുനമ്പൂതിരി, മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയടക്കമുളള നിരവധി പേരുടെ വേര്‍പാടും പോയ വര്‍ഷം ജില്ലയ്‌ക്ക് തീരാനഷ്ടമായി.

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Dec 31, 2019, 12:15 pm IST
inLocal News

കണ്ണൂര്‍: കണ്ണൂരിനെ സംബന്ധിച്ച് പുതിയ വര്‍ഷം ഒരേസമയം പ്രതീക്ഷകളുടേതും ആശങ്കകളുടേതുമാണ്. വന്‍ വികസന സാധ്യതകള്‍ ജില്ലയുടെ മുന്നില്‍ തുറന്നിട്ടുകൊണ്ട് യാഥാര്‍ത്ഥ്യമായ കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം വികസന രംഗത്തുണ്ടാക്കിയ മാറ്റങ്ങളും ഒപ്പം വിമാനത്താവളവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന നിരവധി വിവാദങ്ങളടക്കം നിരവധി സംഭവങ്ങള്‍ ജില്ലയിലെ ജനങ്ങള്‍ക്ക് ആശങ്കകള്‍ക്കൊപ്പം പ്രതീക്ഷയുടെ പുതുനാമ്പുകളും തുറക്കുന്നു. 

അധികാരത്തിന്റെ തണലില്‍ എല്ലാകാലത്തേയും പോലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തങ്ങളുടെ അസഹിഷ്ണുത ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന പോയ വര്‍ഷത്തിലും പല വിഷയങ്ങളിലും എടുത്ത നിലപാടുകളിലൂടേയും പ്രവര്‍ത്തികളിലൂടെയും തെളിയിക്കപ്പെട്ടു. പാര്‍ട്ടി ഭരിക്കുന്ന നഗരസഭയുടെ കടുത്ത അനാസ്ഥ കാരണം പ്രവാസി വ്യവസായി ആത്മഹത്യചെയ്ത സംഭവം മുതല്‍ ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടക്കുന്ന ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ സംസ്ഥാന ഗവര്‍ണറായ ആരീഫ് മുഹമ്മദ്ഖാനെതിരെ നടന്ന അതിക്രമങ്ങളടക്കമുളള സംഭവവികാസങ്ങള്‍ സിപിഎം അസഹിഷ്ണുതയുടെ നേര്‍ദൃഷ്ടാന്തങ്ങളായി പോയവര്‍ഷം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു.

കേന്ദ്രത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയും അധികാരത്തിലെത്തിയ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള എന്‍ഡിഎ സര്‍ക്കാരില്‍ ജില്ലയില്‍ നിന്ന് കേന്ദ്രമന്ത്രിയെ ലഭിച്ചതടക്കം നിരവധി നേട്ടങ്ങള്‍ പോയ വര്‍ഷം എടുത്തു പറയാവുന്നതാണ്. തലശ്ശേരി സ്വദേശിയായ വി.മുരളീധരന്‍ കേന്ദ്രമന്ത്രിയായത് കണ്ണൂരിന് അംഗീകാരമായി. 

പോയവര്‍ഷം ഏകദേശം 12 ലക്ഷത്തോളം യാത്രക്കാര്‍ കണ്ണൂര്‍ വിമാനത്താവളം ഉപയോഗപ്പെടുത്തി. കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഉദ്യോഗസ്ഥ നിയമനങ്ങള്‍, സിഎജി ഓഡിറ്റ് തടഞ്ഞ കിയാല്‍ നടപടിയടക്കം വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചു. ഗെയില്‍ പൈപ്പ് ലൈനിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. പുതുവര്‍ഷാരംഭത്തില്‍ തന്നെ ഗ്യാസ് വിതരണം സാധ്യമാകുമെന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യോജിച്ച പ്രവര്‍ത്തനത്തിന്റെ വിജയമായി. ഇരിട്ടി താലൂക്കിലെ പടിയൂര്‍ പഞ്ചായത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന അന്താരാഷ്‌ട്ര ആയുര്‍വേദ ഗവേഷണകേന്ദ്രത്തിന്റെ തറക്കല്ലിട്ടത് ജില്ലയെ സംബന്ധിച്ച് എടുത്തു പറയത്തക്ക നേട്ടമായി. കണ്ണൂര്‍ നഗരത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി കോര്‍പ്പറേഷന്‍ പരിധിയില്‍ കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതി പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്നുവെന്നത് മറ്റൊരു ഡിസംബര്‍ കൂടി കടന്നുപോകുമ്പോള്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്.

കഴിഞ്ഞ കാലങ്ങളിലേതുപോലെ അഴീക്കല്‍ തുറമുഖ വികസനവുമായി ബന്ധപ്പെട്ട് ഒരുപാട് ചര്‍ച്ചകളും യോഗങ്ങളും നടന്നതെല്ലാതെ ചരക്കു ഗതാഗതം ആരംഭിക്കുന്ന കാര്യത്തിലടക്കം ഒരു പുരോഗതിയും കഴിഞ്ഞ 12 മാസക്കാലത്തിനിടയില്‍ ഉണ്ടായില്ല. ദേശീയപാത അതോറിറ്റിയുടേയും കേന്ദ്രഗവണ്‍മെന്റിന്റെയും ശക്തമായ ഇടപെടലിനെ തുടര്‍ന്ന് കണ്ണൂര്‍-മാഹി ബൈപ്പാസിന്റെ പ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലായി. കണ്ണൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ കണ്ണൂര്‍ സിറ്റി ഇംപ്രൂവ്‌മെന്റ് റോഡ് പദ്ധതിയില്‍ 760 കോടി രൂപയുടെ അംഗീകാരം ലഭിച്ചെങ്കിലും പ്രവര്‍ത്തികള്‍ എന്നാരംഭിക്കും. കാലങ്ങളായി തുടരുന്ന കുരുക്കിനെന്ന് പരിഹാരം കാണാനാവുമെന്ന് അധികൃതര്‍ക്ക് പോയ വര്‍ഷവും വ്യക്തമാക്കാന്‍ കഴിഞ്ഞില്ല.

രാഷ്‌ട്രീയ-ഭരണ രംഗത്ത് നിരവധി മാറ്റങ്ങള്‍ക്ക് പോയ വര്‍ഷം ജില്ല സാക്ഷ്യം വഹിച്ചു. സിപിഎം-കോണ്‍ഗ്രസ് കക്ഷികളുടെ വികസനവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് മുന്‍ കണ്ണൂര്‍ എംപിയും കോണ്‍ഗ്രസ് എംഎല്‍എയുമായിരുന്ന അബ്ദുളളക്കുട്ടി നരേന്ദ്രമോദിയുടെ വികസനനയങ്ങളെ പുകഴ്‌ത്തി ബിജെപിയില്‍ ചേര്‍ന്നതും പാര്‍ട്ടിയുടെ സംസ്ഥാന വൈസ്പ്രസിഡണ്ടായതും 2019ല്‍ ശ്രദ്ധിക്കപ്പെട്ടു. പാര്‍ട്ടിയില്‍ ഏകാധിപതിയെപ്പോലെ വാണ പി. ജയരാജന് സിപിഎമ്മിനകത്ത് രൂപം കൊണ്ട ഗ്രൂപ്പ് സമവാക്യങ്ങളുടെ പേരില്‍ ജില്ലാ സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ടതും ഏറെ ചര്‍ച്ചകള്‍ക്ക് ഇടനല്‍കി. കോണ്‍ഗ്രസ് വിമതന്റെ സഹായത്തോടെ ഭരണം നടത്തിയ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഇടതുമുന്നണിയ്‌ക്ക് നഷ്ടമായത് ഏറെ ചര്‍ച്ചകള്‍ക്ക് വഴി തുറന്നു. തലശ്ശേരിയില്‍ നഗരമധ്യത്തില്‍ മുന്‍ സിപിഎം യുവനേതാവ് സി.ഒ.ടി. നസീറിനെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ വധിക്കാന്‍ ശ്രമിച്ച സംഭവവും ഏറെ വിവാദമായി. അക്രമത്തിന് പിന്നില്‍ സിപിഎം നേതാവും എംഎല്‍എയുമായി എ.എന്‍. ഷംസീറാണെന്ന ആണെന്ന് നസിര്‍ തന്നെ ആരോപിച്ചത് ഏറെ രാഷ്‌ട്രീയ കോളിളക്കം സൃഷ്ടിക്കുകയും സിപിഎം പ്രതികൂട്ടിലാവുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പല ബൂത്തുകളിലും സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കള്ളവോട്ട് നടത്തിയതായ കണ്ടെത്തിയ സംഭവങ്ങള്‍ ദേശീയതലത്തിലടക്കം ചര്‍ച്ച ചെയ്യപ്പെട്ടു. ചില ബൂത്തുകളില്‍ ഇതിന്റെ പേരില്‍ റീപോളിംഗ് നടന്നതും ചരിത്രമായി.

പ്രമുഖ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യചെയ്ത സംഭവം പോയവര്‍ഷം കണ്ണൂരില്‍ മാത്രമല്ല സംസ്ഥാനത്താകമാനം ചര്‍ച്ചയായി. ആന്തൂര്‍ നഗരസഭാ പരിധിയില്‍ നിര്‍മ്മിച്ച തന്റെ പാര്‍ഥ കണ്‍വെന്‍ഷന്‍ സെന്ററിന് നഗരസഭയുടെ അനുമതി ലഭിക്കാത്തതിന്റെ പേരില്‍ സാജന്‍ പാറയില്‍ ആത്മഹത്യചെയ്യുകയായിരുന്നു. അനുമതി നല്‍കാത്തത്തിനെ ചൊല്ലി സിപിഎമ്മിന് അകത്ത് നേതാക്കള്‍ തമ്മില്‍ ഭിന്നത രൂക്ഷമാവുകയും പരസ്യമായ പോരിലേക്കെത്തുകയും ചെയ്തു. സംഭവത്തില്‍ സിപിഎമ്മിനെതിരെ ജില്ലയ്‌ക്കകത്തും പുറത്തും ഏറെ പ്രതിഷേധങ്ങള്‍ അരങ്ങേറിയതും കടന്നു പോകുന്ന വര്‍ഷത്തിലാണ്.

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഫാ. റോബിന്‍ വടക്കുംചേരിയെ 20 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചതും കലി തുളളിപെയ്ത കാലവര്‍ഷത്തില്‍ വെളളപ്പൊക്കവും ഉരുള്‍പൊട്ടലും കാരണം ജില്ലയിലെ പല ഭാഗങ്ങളിലും പ്രളയ സമാനമായ അന്തരീക്ഷം ഉണ്ടാവുകയും നിരവധി പേര്‍ക്ക് വീടും കിടപ്പാടവും നഷ്ടപ്പെട്ടതും പോയ വര്‍ഷത്തിലെ നടുക്കുന്ന ഓര്‍മ്മകളാണ്. പ്രമുഖ ഗാന്ധിയനായ കെ.പി.എ. റഹിം വേദിയില്‍ സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിച്ചതും ഫോക്‌ലോര്‍ ഗവേഷകന്‍ എം.വി. വിഷ്ണുനമ്പൂതിരി, മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയടക്കമുളള നിരവധി പേരുടെ വേര്‍പാടും പോയ വര്‍ഷം ജില്ലയ്‌ക്ക് തീരാനഷ്ടമായി.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

Kerala

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

Cricket

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

Kerala

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.