Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാനവികതയുടെ മഹാഗുരു

കുമ്മനം രാജശേഖരന്‍byകുമ്മനം രാജശേഖരന്‍
Dec 30, 2019, 06:59 am IST
inKerala

ചെറുകോല്‍പ്പുഴ ഹിന്ദു മഹാമണ്ഡലം ഭാരവാഹികള്‍ രണ്ടാഴ്‌ച്ച മുമ്പ് 108-ാമത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നതിന് വിശ്വേശതീര്‍ത്ഥജിയെ ക്ഷണിക്കാന്‍ ഉഡുപ്പി മഠത്തിലെത്തി. സ്വാമിജിയുടെ മറുപടി പെട്ടെന്നായിരുന്നു. ”ക്ഷണം സ്വീകരിക്കുന്നു. വരാന്‍ സമ്മതമാണ്. പക്ഷേ എത്താന്‍ കഴിയുമോ എന്നറിയില്ല.” ക്ഷണം സ്വീകരിച്ചതുകൊണ്ട് സംഘാടകര്‍ ഉദ്ഘാടനത്തിനായി വേണ്ട പ്രചരണം നല്‍കി. പക്ഷേ എല്ലാം മൂന്‍കൂട്ടി കാണാന്‍ സ്വാമിജിക്ക് കഴിഞ്ഞിരുന്നു. 

നിര്‍ഭയമായി നാടിന്റെ മഹത്തായ ധാര്‍മിക മൂല്യങ്ങളും സാംസ്‌കാരിക പൈതൃകവും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു സ്വാമിജി. വളരെ ലളിതമായ ഭാഷയില്‍ സംസാരിക്കുകയും സ്‌നേഹസാന്ദ്രമായ സമീപനങ്ങളിലൂടെ ജനഹൃദയങ്ങള്‍ കവരുകയും ചെയ്ത മനുഷ്യസ്‌നേഹിയെയാണ് നമുക്ക് നഷ്ടപ്പെട്ടത്. വാത്സല്യവും കാരുണ്യവും സ്‌നേഹവും മുഖമുദ്രകളായിരുന്നു. അനീതിയും അക്രമവും അസമത്വവും ശ്രദ്ധയില്‍പ്പെട്ടപ്പോഴെല്ലാം അതിനെതിരെ അചഞ്ചലമായ നിലപാട് സ്വീകരിച്ചു. പുഞ്ചിരിച്ചുകൊണ്ട് എതിര്‍പ്പുകളെ നേരിട്ടു. വിമര്‍ശനങ്ങളെ ഒരിക്കലും ഭയപ്പെട്ടിരുന്നില്ല. വളരെ ലളിതമായ ജീവിതശൈലി, വിട്ടുവീഴ്ചയില്ലാത്ത സാമൂഹ്യപ്രതിബദ്ധത, കഷ്ടനഷ്ടങ്ങള്‍ സഹിക്കാനുള്ള ത്യാഗസന്നദ്ധത തുടങ്ങി ഒട്ടേറെ നന്മകളും ഭാവാത്മകനിലപാടുകളും കൊണ്ട് ചൈതന്യധന്യമായിരുന്നു ആ ജീവിതം.

കേരളത്തില്‍ നവോത്ഥാനത്തിനുള്ള എളിയശ്രമം

1980ല്‍ കോട്ടയത്ത് വച്ചാണ് സ്വാമിജിയെ പരിചയപ്പെട്ടത്. കേരളത്തിലെ പ്രത്യേക സാഹചര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. എല്ലാം വളരെ ശ്രദ്ധയോടെ കേട്ട ശേഷം ഒരു സംശയം മാത്രം ചോദിച്ചു. ”ഹിന്ദു സമുദായങ്ങളെ എങ്ങനെ യോജിപ്പിക്കാം? അതില്‍ സന്ന്യാസിമാര്‍ക്കുള്ള പങ്കെന്താണ്?” പെട്ടെന്ന് ഒരുത്തരം പറയാന്‍ കഴിഞ്ഞില്ല. എങ്കിലും സന്ന്യാ

സിമാരുടെ ഒരു കൂട്ടായ്‌മ ഉണ്ടാവണമെന്ന അഭിപ്രായം സ്വാമിജിയുടെ മുന്നില്‍ വച്ചു. അല്‍പ്പനേരത്തെ ആലോചനയ്‌ക്കുശേഷം തന്റെ ആഗ്രഹം അറിയിച്ചു. ”ശിവഗിരി മഠാധിപതിയെ കണ്ട് ഇക്കാര്യം ആദ്യം സംസാരിക്കാം.”

പിറ്റേ ദിവസം ശിവഗിരിമഠാധിപതി പൂജ്യ സ്വാമി ഗീതാനന്ദജി, വിശ്വേശതീര്‍ത്ഥ സ്വാമിജിയുടെ ആഗ്രഹപ്രകാരം കോട്ടയം തെക്കുംഗോപുരത്തുള്ള നാരായണഭട്ടിന്റെ വീട്ടിലെത്തി. കൂടെ കുറിച്ചി അദ്വൈതാശ്രമാധിപതി സ്വാമി സമ്പൂര്‍ണാനന്ദയും ഉണ്ടായിരുന്നു. അവര്‍ രണ്ടു മണിക്കൂര്‍ കൂടിക്കാഴ്ച നടത്തി. ജാതി വിദ്വേഷം, സാമൂഹ്യ അസമത്വം, അനൈക്യം, ശാക്തീകരണം, ഉച്ചനീചത്വങ്ങള്‍ തുടങ്ങി ഒട്ടനവധി വിഷയങ്ങള്‍ ചര്‍ച്ചയ്‌ക്ക് വിധേയമായി. എല്ലാ വിഷയങ്ങളിലും അവര്‍ക്ക് യോജിപ്പും പൊതുധാരണയുമുണ്ടായിരുന്നു. ചര്‍ച്ചയ്‌ക്ക് ശേഷം പത്രലേഖകരെ കണ്ട വിശ്വേശതീര്‍ത്ഥ സ്വാമിജി പറഞ്ഞത് ഇങ്ങനെ. ”കേരളം ജാതിവിദ്വേഷംകൊണ്ട് തകര്‍ച്ച നേരിട്ട ഭൂതകാലത്തില്‍നിന്ന് പാഠങ്ങള്‍ പഠിച്ചു കഴിഞ്ഞു. കേരളത്തില്‍ നവോത്ഥാനം ഉണ്ടാകണം. ശ്രീനാരായണ ഗുരുദേവന്‍ തുടങ്ങിയ മഹാത്മാക്കളുടെ കാലടിപ്പാടുകള്‍ പിന്തുടര്‍ന്നാല്‍ മാത്രമേ കേരളത്തിന് ഗതിയുണ്ടാകൂ. എല്ലാ ജാതി വിഭാഗങ്ങളെയും ഒരുമിപ്പിക്കാന്‍ സന്ന്യാസി ശ്രേഷ്ഠന്മാര്‍ മുന്നിട്ടിറങ്ങണം. അതിനായുള്ള എളിയശ്രമം ആരംഭിച്ചു കഴിഞ്ഞു.”

നമുക്ക് ഒരമ്മയേ ഉള്ളൂ, ഭാരതാംബ

ശിവഗിരി മഠത്തിന്റെയും പേജാവര്‍ മഠത്തിന്റെയും ഏറ്റവും സമുന്നതരായ മഠാധിപതികള്‍ ഒരു മുറിയിലിരുന്ന് പൊതുപ്രശ്‌നങ്ങളെ ക്കുറിച്ച് നടത്തിയ ചര്‍ച്ച പൊതുസമൂഹത്തില്‍ വലിയ മാറ്റത്തിന് കളമൊരുക്കി. എന്നാല്‍, ഭൗതികവാദികളും പുരോഗമനവാദികളും ഇതേക്കുറിച്ച് വിവാദങ്ങളുയര്‍ത്തി. കമ്യൂണിസ്റ്റ് നേതാക്കള്‍ ഗീതാനന്ദ സ്വാമിജിയെ വിമര്‍ശിച്ചു. ആ കൂടിക്കാഴ്ചയിലൂടെ വിശ്വേശതീര്‍ത്ഥജി മഹത്തായ ഒരു സന്ദേശമാണ് നല്‍കിയത്.

കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി സ്വാമികള്‍ 1982ല്‍ കോട്ടയത്തു വന്നപ്പോള്‍ പേജാവര്‍ സ്വാമിജിയുമൊത്ത് ഒരു വേദിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യണമെന്ന ആഗ്രഹം രണ്ടുപേരുടെയും മുന്നില്‍വച്ചു. സന്തോഷത്തോടെയാണ് അതിനെ സ്വാഗതം ചെയ്തത്. അദ്വൈത-ദ്വൈത സിദ്ധാന്ത പരമ്പരകളും സമ്പ്രദായങ്ങളും വിഭിന്നങ്ങളാണെങ്കിലും ഒരുമിച്ചിരുന്ന് സമൂഹത്തിനുവേണ്ടി ശബ്ദിക്കാന്‍ തയാറാണെന്ന് സ്വാമിജിമാര്‍ പ്രഖ്യാപിച്ചു. ജയജയ ശങ്കര, ജയജയ മാധവ എന്ന് ഉറക്കെ ജനസമൂഹം ശബ്ദഘോഷം മുഴക്കിയപ്പോള്‍ രണ്ട് സന്ന്യാസപരമ്പരകളുടെ പരമാചാര്യന്മാര്‍ കൈകള്‍ വീശി പ്രത്യഭിവാദ്യം ചെയ്തു. വിശ്വേശതീര്‍ത്ഥ സ്വാമിജിയുടെ സംസ്‌കൃതത്തിലുള്ള പ്രസംഗം വെറും അഞ്ചു മിനിട്ട് മാത്രം. ”പരമ്പരകള്‍ പലതാകാം. സമ്പ്രദായങ്ങള്‍ വിഭിന്നമാകാം. പക്ഷേ നമ്മുടെ സംസ്‌കാരം, ധര്‍മ്മം, പൈതൃകം ഒന്നാണ്. നമുക്ക് ഒരമ്മയേ ഉള്ളൂ. ഭാരതാംബ” നീണ്ടുനിന്ന ഹസ്ത താഡനങ്ങള്‍ക്കിടയില്‍ സ്വാമിജിയുടെ ലളിതവും ഹൃദ്യവുമായ വാക്കുകള്‍ ജനങ്ങളെ ആവേശഭരിതരാക്കി.

അയോധ്യ പ്രക്ഷോഭത്തിന്റെ മുന്നണിയില്‍

വിശ്വഹിന്ദു പരിഷത്ത് കേന്ദ്രീയ മാര്‍ഗ ദര്‍ശക മണ്ഡലത്തിന്റെ ഏറ്റവും പരമോന്നത പദവി വഹിച്ചിരുന്ന സ്വാമിജിയെ കണ്ട് ധര്‍മ്മോപദേശം തേടാന്‍ വിഎച്ച്പി നേതാവ് അശോക് സിംഗാള്‍ ഉഡുപ്പി പേജാവര്‍ മഠത്തില്‍ എത്തുമായിരുന്നു. അയോധ്യ പ്രക്ഷോഭത്തിന്റെ മുന്നണിയില്‍നിന്ന് സ്വാമിജി നയിച്ചു. കര്‍സേവ, ശിലാന്യാസം, ശിലാപൂജ തുടങ്ങിയ പരിപാടികള്‍ക്കെല്ലാം നല്‍കിയ മാര്‍ഗദര്‍ശനവും നേതൃത്വവും ഒരിക്കലും മറക്കാനാവില്ല.

അശോക് സിംഗാള്‍, ഗിരിരാജ് കിഷോര്‍, വിഷ്ണു ഹരി ഡാല്‍മിയ തുടങ്ങിയ വിഎച്ച്പി നേതാക്കളുമായി അടുത്ത ഹൃദയബന്ധം പുലര്‍ത്തിയിരുന്നു. മഹാമണ്ഡലേശ്വരന്മാരും വിവിധ മഠാധിപതികളും പങ്കെടുത്ത മാര്‍ഗദര്‍ശക മണ്ഡലത്തിന്റെ യോഗങ്ങളില്‍ അഭിപ്രായ സമന്വയവും യോജിപ്പും ഏകോപിത തീരുമാനവും ഉണ്ടാക്കുന്നതില്‍ വിശ്വേശതീര്‍ത്ഥ സ്വാമി വഹിച്ച പങ്ക് നിസ്തുലമായിരുന്നു.

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ശിക്ഷാവര്‍ഗുകളിലെത്തി നടത്തിയിട്ടുള്ള പ്രഭാഷണങ്ങള്‍ ഇപ്പോഴും ശിക്ഷാര്‍ത്ഥികളില്‍ പ്രേരണയും പ്രചോദനവുമായി ജ്വലിച്ചു നില്‍ക്കുന്നു. ലളിതമായ ഭാഷ, ചെറു ഉദാഹരണങ്ങള്‍, ലഘുവായ പ്രഭാഷണം. ഇതെല്ലാം സ്വാമിജിയുടെ പ്രത്യേകതകളായിരുന്നു. അല്‍പ്പസമയംപോലും വിശ്രമിക്കാതെയുള്ള നിരന്തരമായ സമ്പര്‍ക്കവും ഇടപഴകലുംകൊണ്ട് പ്രവര്‍ത്തനനിരതമായ സ്വാമിജിയുടെ ജീവിതം നാട്ടിലുണ്ടാക്കിയിട്ടുള്ള പരിവര്‍ത്തനം വിവരണാതീതമാണ്. ആ ശരീരം നമ്മെ വിട്ടുപിരിഞ്ഞെങ്കിലും സ്വാമിജി കൊളുത്തിയ ദീപശിഖ അണയാതെ, മങ്ങാതെ, മായാതെ നിലനില്‍ക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

Kerala

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

India

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

യുദ്ധം അവസാനിപ്പിക്കാനുള്ള ഏഴ് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഇറാന്‍; ഉപാധികള്‍ അംഗീകരിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല

സൈനിക നടപടികള്‍ പാകിസ്ഥാനില്‍ ലൈവ് സ്ട്രീമിങ്; ഐഎസ്‌ഐ ചാരന്‍ പിടിയില്‍

കലിഫോർണിയയിൽ ഉറ്റ സുഹൃത്തിനാൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

റെയ്ഡിനപ്പുറം മാധ്യമ സ്വാതന്ത്ര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.