Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തുന്ന ചരിത്ര കോണ്‍ഗ്രസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസായി മാറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2019, 06:36 am IST
inKerala

കണ്ണൂര്‍: പൊതുഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവഴിച്ച് കണ്ണൂര്‍ സര്‍വകലാശാലയില്‍ നടത്തുന്ന 80ാം ദേശീയ ചരിത്ര കോണ്‍ഗ്രസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സായി മാറി. സകല ഔദ്യോഗിക സംവിധാനങ്ങളും ദുരുപയോഗം ചെയ്ത് സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും ജില്ലയിലെ മുതിര്‍ന്ന നേതാക്കളടങ്ങിയ സംഘാടക സമിതി വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവരെ നോക്കുകുത്തിയാക്കിയാണ് നടത്തിപ്പ്. സര്‍വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും ഇവര്‍ തടസപ്പെടുത്തുന്നു. 

ജില്ലയിലെ ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂട്ടമായി കാമ്പസിനകത്ത് തമ്പടിച്ചിരിക്കുന്നു. ഇക്കൂട്ടരുടെ ഊണും ഉറക്കവും സര്‍വകലാശാലയ്‌ക്കകത്താണെന്നതാണ് സ്ഥിതി. പ്രവേശന കവാടത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് മുന്‍വശത്ത് ഉയര്‍ത്തിയ ഉദ്ഘാടന വേദിയും തൊട്ട് മുന്നിലെ ഭക്ഷണപ്പുര ഉള്‍പ്പെടെയുളള  സജ്ജീകരണങ്ങളും ഇവിടെയെത്തുന്നവര്‍ക്കെല്ലാം ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സ്ഥിതിയാണ്.

പൊതുഖജനാവില്‍ നിന്ന് 75 ലക്ഷം രൂപയാണ് ചരിത്ര കോണ്‍ഗ്രസ് നടത്തിപ്പിനായി നീക്കിവച്ചത്. പരിപാടിയുടെ മറവില്‍ വന്‍ ധൂര്‍ത്ത്. ഹോസ്റ്റലുകളില്‍ താമസ സൗകര്യവും മറ്റുമൊരുക്കിയുള്ള മേളയ്‌ക്ക് എന്തിനിത്രയധികം തുകയെന്ന ചോദ്യവും ഉയരുന്നു. വിദേശത്തു നിന്നടക്കം ആയിരത്തി ഇരുന്നൂറോളം പ്രതിനിധികളുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നെങ്കിലും പകുതിയോളം പേരേ എത്തിയുള്ളൂ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ എന്തിനിത് ഏറ്റെടുത്തുവെന്ന ചോദ്യവും ഉയരുന്നു. വളരെ ആസൂത്രിതമായി സിപിഎമ്മിനും പോഷകസംഘടനകള്‍ക്കും ഗുണപ്രദമായ രീതിയില്‍ കോണ്‍ഗ്രസ്സിനെ മാറ്റിയെടുക്കാന്‍ ആദ്യം മുതല്‍ കണ്ണൂരിലെ സിപിഎം

നേതൃത്വവും സിന്‍ഡിക്കേറ്റ് അംഗങ്ങളായ ചിലയാളുകളും ചേര്‍ന്ന് ശ്രമം ആരംഭിച്ചിരുന്നു. എല്ലാ വ്യവസ്ഥകളും തെറ്റിച്ച് സിപിഎം നേതൃത്വത്തിന്റെ ഇംഗിതത്തിനനുസരിച്ചാണ് പ്രബന്ധങ്ങളിലും സെമിനാറുകളിലും വിഷയങ്ങള്‍ വരെ ഉള്‍പ്പെടുത്തിയതെന്നും ആരോപണമുണ്ട്. 

സമകാലീന സംഭവങ്ങളെ ഇടത്-ജിഹാദി ബുദ്ധിജീവികളുടെ കണ്ണിലൂടെ അവതരിപ്പിക്കാനും കേന്ദ്ര സര്‍ക്കാരിനേയും സംഘപരിവാര്‍ സംഘടനകളെയും കരിവാരി തേയ്‌ക്കാനുമുളള ശ്രമങ്ങളായി കോണ്‍ഗ്രസ്സിന്റെ പരിപാടികള്‍ മാറ്റി. രാജ്യത്തിന്റെ ബഹുസ്വരത, ശബരിമലയും കേരള സ്ത്രീകളും തുടങ്ങിയ വിവിധ വിഷയങ്ങളും പ്രബന്ധങ്ങളുമാണ് ഇന്ന് സമാപിക്കുന്ന ചരിത്ര കോണ്‍ഗ്രസ്സിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ‘സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സായി’ മാറിയ ചരിത്ര കോണ്‍ഗ്രസ് കണ്ണൂരില്‍ ഇടത്-ജിഹാദി മേളയായി. 

സര്‍വകലാശാലയുടെ അധിപന്‍ കൂടിയായ ഗവര്‍ണറെ പോലും അവഹേളിച്ച് ഉദ്ഘാടന വേദിയില്‍ നിന്ന് ഇറക്കിവിട്ടത് സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന ഇടത്-വലത് മുന്നണികളുടെയും തീവ്ര സ്വഭാവമുളള സംഘടനകളുടെയും വ്യക്തമായ ആസൂത്രണത്തിലാണെന്നതിന് തെളിവുകളും പുറത്തുവരുന്നു. സംസ്ഥാന ഭരണകൂടത്തിന്റെ സഹായത്തോടെ മാര്‍ക്‌സിസ്റ്റ് ചിന്തയും അസഹിഷണുതയും രാഷ്‌ട്ര വിരുദ്ധ ചിന്തകളും വളര്‍ത്താനുള്ള വേദിയായും ചരിത്ര കോണ്‍ഗ്രസ് മാറി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

Kerala

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

New Release

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

പുതിയ വാര്‍ത്തകള്‍

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.