Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തീവ്രമതമൗലികവാദികള്‍ക്കൊപ്പം കോണ്‍ഗ്രസ് കലാപാന്തരീക്ഷം സൃഷ്ടിക്കുന്നു: രവിശങ്കര്‍പ്രസാദ്; പൗരത്വ രജിസ്റ്റര്‍ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രം: കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2019, 06:15 am IST
inIndia

ന്യൂദല്‍ഹി: തീവ്രമതമൗലികവാദികള്‍ക്കൊപ്പം കോണ്‍ഗ്രസ് രാജ്യത്ത് കലാപാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. വോട്ടു ബാങ്ക് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ്സിന്റെ നീക്കം. പൗരത്വ ഭേദഗതി നിയമത്തില്‍ മുസ്ലിം വിരുദ്ധമായി ഒന്നുമില്ലെന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആവര്‍ത്തിച്ചു. സംശയങ്ങള്‍ ദൂരീകരിക്കാന്‍ ചര്‍ച്ചയ്‌ക്കു തയാറാണെന്നും വ്യക്തമാക്കി. ഇതിനൊന്നും തയാറാവാതെ പ്രക്ഷോഭത്തിനു മാത്രമായിരുന്നു പലര്‍ക്കും താത്പര്യം. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമീം തുടങ്ങിയ സംഘടനകളുമായി കൈകോര്‍ത്താണ് കോണ്‍ഗ്രസ് കലാപത്തിന് ഇറങ്ങിയിരിക്കുന്നത്, രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 

 കേന്ദ്ര സര്‍ക്കാര്‍ എന്തോ അടിച്ചേല്‍പ്പിക്കുന്നു എന്ന തരത്തിലാണ് പ്രചാരണം. എന്നാല്‍, രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിനു മുന്നോടിയായി സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കുന്നത് ഉള്‍പ്പെടെയുള്ള ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് വിവിധ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ രവിശങ്കര്‍ പ്രസാദ് പറഞ്ഞു. തീരുമാനം, വിജ്ഞാപനം, എതിര്‍പ്പുകള്‍ കേള്‍ക്കല്‍, അപ്പീലിനുള്ള അവകാശം, സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കല്‍, പ്രതികരണം സ്വീകരിക്കല്‍ അങ്ങനെ നിരവധി നടപടിക്രമങ്ങള്‍ക്കു ശേഷമേ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കൂ. ഇപ്പോള്‍ പലരും പ്രചരിപ്പിക്കുന്നതുപോലെ ഒന്നും രഹസ്യമായിരിക്കില്ല, അദ്ദേഹം വ്യക്തമാക്കി. ആസമില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയത് സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ്. ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങള്‍ പൗരത്വ രജിസ്റ്ററിനു വേണ്ടി ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യാമെന്നും അദ്ദേഹം സൂചിപ്പിച്ചു. പൗരത്വ രജിസ്റ്ററും ജനസംഖ്യാ രജിസ്റ്ററും രണ്ടാണെന്നു മനസ്സിലാക്കണമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

 സെന്‍സസ്, ജനസംഖ്യാ പട്ടിക തുടങ്ങിയവയെ അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി. ഭരണഘടനാപരമായിത്തന്നെയാണ് ഇതെല്ലാം നടത്തുന്നത്. എന്നാല്‍, ഇതെല്ലാം ഭരണഘടനാ വിരുദ്ധമാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്, രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 

പൗരത്വ രജിസ്റ്റര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യം: ബംഗ്ലാദേശ്

ന്യൂദല്‍ഹി: ദേശീയ പൗരത്വ രജിസ്റ്റര്‍ തയാറാക്കുന്നത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതില്‍ ഇടപെടാനില്ലെന്നും ബംഗ്ലാദേശ്. ഇക്കാര്യത്തില്‍ തങ്ങളുടെ രാജ്യം അഭിപ്രാ

യം പറയാനില്ലെന്ന് ബംഗ്ലാദേശ് അതിര്‍ത്തി രക്ഷാ വിഭാഗമായ ബോര്‍ഡര്‍ ഗാര്‍ഡ്സ് ബംഗ്ലാദേശ് (ബിജിബി) ഡയറക്ടര്‍ ജനറല്‍ ഷഫീനുല്‍ ഇസ്ലാം പറഞ്ഞു. ബിഎസ്എഫുമായി അതിര്‍ത്തികളില്‍ ബിജിബിക്ക് നല്ല ബന്ധമാണുള്ളത്. ഇരു രാജ്യങ്ങളുടെ അതിര്‍ത്തികളിലും ഒരിക്കല്‍ പോലും പ്രകോപനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

എല്ലാ അതിര്‍ത്തി രക്ഷാസേനയെയും പോലെ നുഴഞ്ഞുകയറ്റം തടയാനാണ് ബിജിബി പ്രവര്‍ത്തിക്കുന്നത്.  ഇരു അതിര്‍ത്തി രക്ഷാസേനകളും തമ്മിലുള്ള സഹകരണവും സൗഹൃദവും മികച്ചതാണെന്നും ഷഫീനുല്‍ ഇസ്ലാം കൂട്ടിച്ചേര്‍ത്തു. ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ വിവേക് ജോഹ്രിക്കൊപ്പം ദല്‍ഹിയില്‍ സേനകളുടെ സംയുക്ത പത്രസമ്മേളനത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഇന്ത്യയും ബംഗ്ലാദേശും ഒരുമിക്കാനും ഇരു സേനാ വിഭാഗവും തീരുമാനിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)
India

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

Kerala

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

Editorial

നേപ്പാളിന്റെ കണ്ണീരൊപ്പാം

Kottayam

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

India

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

മദ്രസകൾ നടത്തിയ നബിദിനാഘോഷത്തിൽ പട്ടാളവേഷത്തിൽ മുസ്ലീം യുവാക്കൾ : ലക്ഷ്യമിടുന്നത് വൻ അട്ടിമറി ? കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന് ആവശ്യം

172-ാമത് ഗുരുദേവജയന്തി: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: ബെംഗളൂരുവിലെ ലോ സ്‌കൂളിലും ബിരുദദാന ചടങ്ങ് റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.