Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

തോല്‍വിയും സമനിലയും വിട്ട് വേറൊരു കളിയില്ല; നോര്‍ത്ത് ഈസ്റ്റുമായും ബ്ലാസ്റ്റേഴ്സിന് സമനില

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2019, 11:59 pm IST
in Sports

കൊച്ചി: തോല്‍വിയും സമനിലയും വിട്ട് മറ്റൊരു കളിയില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് വീണ്ടും തെളിയിച്ചു. ഈ സീസണിലെ രണ്ടാം ജയത്തിനായി അവര്‍ക്ക് ഇനിയും കാത്തിരിക്കണം. ഇന്നലെ നോര്‍ത്ത് ഈസ്റ്റുമായും സമനിലയില്‍ ബ്ലാസ്റ്റേഴ്‌സ് പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. രണ്ട് ഗോളും വിവാദ പെനാല്‍റ്റിയില്‍ നിന്ന്. ബ്ലാസ്റ്റേഴ്സിനായി ഒഗ്ബച്ചെയും നോര്‍ത്ത് ഈസ്റ്റിനായി സൂപ്പര്‍ താരം അസമോവ ഗ്യാനും ലക്ഷ്യം കണ്ടു.

കഴിഞ്ഞ കളിയില്‍ ചെന്നൈയിന്‍ എഫ്‌സിയോട് തോറ്റ ടീമില്‍ രണ്ട് മാറ്റങ്ങളാണ് ബ്ലാസറ്റേഴ്‌സ് കോച്ച് ഷട്ടോരി വരുത്തിയത്. മുന്നേറ്റത്തില്‍ ഒഗ്‌ബെച്ചെയ്‌ക്കൊപ്പം മുസ്തഫ നിങും മധ്യനിരയില്‍ സഹല്‍ അബ്ദുല്‍ സമദും തിരിച്ചെത്തിയതാണ് ബ്ലാസ്റ്റേഴ്‌സ് നിരയിലെ പ്രധാന മാറ്റങ്ങള്‍. പ്രതിരോധത്തില്‍ മാറ്റമുണ്ടായില്ല.

പരിക്ക് മാറി നായകന്‍ അസമോവ ഗ്യാന്‍ തിരിച്ചെത്തിയതായിരുന്നു നോര്‍ത്ത് ഈസ്റ്റിലെ പ്രധാന മാറ്റം. മാര്‍ട്ടിന്‍ ചാവേസ് ഗ്യാനിന് മുന്നേറ്റത്തില്‍ കൂട്ടായി. ട്രിയാഡിസ്, ലാല്‍തംഗ ക്വാല്‍റിങ്, റെഡീം താങ്, ലാലെങ്മാവിയ് എന്നിവര്‍ മധ്യനിരയില്‍. രാകേഷ് പ്രഥാന്‍, മിസ്ലാവ് കൊമോസ്‌കി, ഹീറിങ്സ് കെയ്, റീഗന്‍ സിങ് എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു പ്രതിരോധം. സുഭാശിഷ് റോയ് ഗോള്‍ കീപ്പര്‍.

കളിയുടെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സ് മുന്നേറ്റമായിരുന്നു. മുന്‍ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ഒത്തിണക്കവും കണ്ടു. എട്ടാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് ഗോള്‍ മുഖം വിറച്ചു. ബോക്‌സിന് പുറത്തു നിന്ന് പ്രശാന്ത് തൊടുത്ത ബുള്ളറ്റ് ഷോട്ട് നോര്‍ത്ത് ഈസ്റ്റ് ഗോളി സുഭാശിഷ് ചൗധരി ഏറെ പണിപ്പെട്ടാണ് കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തിയത്. 20-ാം മിനിറ്റില്‍ മത്സരത്തിലെ ഏറ്റവും നല്ല അവസരം നോര്‍ത്ത് ഈസ്റ്റ് നായകനും ഘാന ഇതിഹാസ താരവുമായ അസമോവ ഗ്യാന്‍ തുലച്ചു. പന്തുമായി ബ്ലാസ്റ്ററ്റേഴ്‌സ് ബോക്‌സില്‍ കയറിയ ഗ്യാന്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ പായിച്ച ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. തൊട്ടുപിന്നാലെ സെയ്ത്യാസെന്‍ ബോക്‌സിലേക്ക് നല്‍കിയ അളന്നു മുറിച്ച ക്രോസിന് ഒഗ്ബച്ചെ തല വയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ കണക്ട് ചെയ്യാന്‍ കഴിഞ്ഞില്ല. 32-ാം മിനിറ്റില്‍ ബോക്‌സിന് തൊട്ടുപുറത്തു വച്ച് ബ്ലാസ്റ്റേഴ്‌സിന് ഫ്രീ കിക്ക്. മരിയോ ബ്ലാസ്‌കോ എടുത്ത കിക്ക് പോസ്റ്റിലേക്ക് വളഞ്ഞിറങ്ങിയെങ്കിലും നോര്‍ത്ത് ഈസ്റ്റ് ഗോളി കോര്‍ണറിന് വഴങ്ങി കുത്തിപ്പുറത്താക്കി. ജെസല്‍ എടുത്ത കോര്‍ണറിന് മുസ്തഫ നിങ് തല വച്ചെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ച്ചയായ സമ്മര്‍ദ്ദത്തിനിടയിലും ഗ്യാ നിനെ മുന്‍നിര്‍ത്തി ചില മുന്നേറ്റങ്ങള്‍ നടത്തി. 36-ാം മിനിറ്റില്‍ ഗ്യാന്‍ ബ്ലാസ്റ്റേഴ്‌സ് വല കുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. 41-ാം മിനിറ്റില്‍ സ്റ്റേഡിയത്തെ ആവേശത്തിലാക്കി ബ്ലാസ്റ്റേഴ്‌സിന് പെനാല്‍റ്റി ലഭിച്ചു. ഒഗ്ബച്ചെയെ സന്ദര്‍ശക ഗോളി സുഭാശിഷ് ബോ ക്‌സിനുള്ളില്‍ വീഴ്‌ത്തിയതിനാണ് സ്‌പോട് കിക്ക് ലഭിച്ചത്. കിക്കെടുത്ത ഒഗ്ബച്ചെ അനായാസം പന്ത് വലയിലെത്തിച്ചതോടെ ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് 1-0ന് മുന്നില്‍.  ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് ബ്ലാസ്റ്റേഴ്സ് രണ്ട് മാറ്റങ്ങള്‍ വരുത്തി. സഹലിന് പകരം മെസ്സി ബൗളിയും രാജു ഗെയ്‌ക്ക് വാദിന് പകരം ജീക്‌സണ്‍ സിങ്ങും എത്തി.

രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിറ്റായപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് പെനാല്‍ട്ടിയിലൂടെ സമനില നേടി. ബോക്‌സിനുള്ളില്‍ നിന്ന് സെയ്ത്യാന്‍ സിങ് പന്ത് കൈ കൊണ്ടു തടുത്തതിനായിരുന്നു പെനാല്‍റ്റി. എന്നാല്‍ പന്ത്  കയ്യില്‍ തട്ടിയിട്ടില്ലെന്ന് ടിവി റീപ്ലേയില്‍ വ്യക്തമായിരുന്നു. കിക്കെടുത്ത സൂപ്പര്‍ താരം ഗ്യാനിന് പിഴച്ചില്ല. രഹനേഷിന് ഒരവസരവും നല്‍കാതെ പന്ത് വലയില്‍ (11). ഇതോടെ താളം വീണ്ടെടുത്ത സന്ദര്‍ശകര്‍ കൂടുതല്‍ നല്ല മുന്നേറ്റങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ സമ്മര്‍ദ്ദത്തിലാക്കി. അമ്പത്തിരണ്ടാം മിനിറ്റില്‍ റഡീം ലാങ് പന്തുമായി മുന്നേറി ബോക്‌സില്‍ കടന്ന ശേഷം പായിച്ച ഷോട്ട് രഹനേഷിനെ കീഴടക്കിയെങ്കിലും നേരിയ വ്യത്യാസത്തില്‍ പുറത്തുപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ വീഴാതെ രക്ഷപ്പെട്ടു. പിന്നീട് നോര്‍ത്ത് ഈസ്റ്റിന്റെ ആധിപത്യമായിരുന്നു. ഇടതു വിങ്ങില്‍ ജര്‍മന്‍ താരം പനാഗിയോറ്റിസ് ട്രിയാഡിസായിരുന്നു ബ്ലാസ്റ്റേഴ്‌സിന് കൂടുതല്‍ തലവേദന സൃഷ്ടിച്ചത്. എഴുപത്തിയൊന്നാം മിനിറ്റില്‍ സെയ്ത്യാന്‍ സിങിന് പകരം കെ.പി. രാഹുല്‍ ബ്ലാസ്റ്റേഴ്‌സിനായി കളത്തിലെത്തി. എന്നിട്ടും കാര്യമൊന്നുമുണ്ടായില്ല. ബ്ലാസ്റ്റേഴ്‌സിന്റെ തളര്‍ച്ച മുതലെടുത്ത് നോര്‍ത്ത് ഈസ്റ്റ് തുടര്‍ച്ചയായി മുന്നേറ്റം നടത്തിയെങ്കിലും ഗോള്‍ വീഴാതിരുന്നതോടെ  പരാജയത്തില്‍ നിന്ന് രക്ഷപ്പെട്ട ആശ്വാസം ബ്ലാസ്റ്റേഴ്സിന് സ്വന്തമായി. ജനുവരി 5ന് ഹൈദരാബാദ് എഫ്‌സിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത കളി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.