Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ പണപ്പിരിവിനായി സംഗീത പരിപാടി; ആഷിഖ് അബുവിന്റെ നേതൃത്വത്തിലുള്ള സംഘം പണം മുക്കിയോ?; ചോദ്യവുമായി സന്ദീപ് വാര്യര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2019, 11:56 am IST
in Kerala

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന പേരില്‍ കൊച്ചിയില്‍ സംഗീതപരിപാടി നടത്തിയ ശേഷം ലഭിച്ച പണത്തിന്റെ കണക്കു പോലും വെളിപ്പെടുത്താതെ ആഷിഖ് അബു പ്രോഗാം ഡയറക്റ്ററായ ഷോയുടെ പേരിലാണ് സംഘത്തിന്റെ ഒളിച്ചുകളിയെന്ന് ആരോപണം. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാര്യരാണ് പണംതട്ടിപ്പ് ആരോപണവുമായി രംഗത്തെത്തിയത്. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ എന്ന പേരിലുള്ള സംഘടനയാണ് കരുണ എന്ന പേരില്‍ സംഗീത നിശ സംഘടിപ്പിച്ചത്. ദുരിതാശ്വാശ പരിപാടി ആയതിനാല്‍ എല്ലാ കലാകാരന്‍മാരും സൗജന്യമായാണ് പങ്കെടുത്തതെന്ന് സംഘടാകര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം, പരിപാടി നടന്ന രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയയവും സൗജന്യനിരക്കില്‍ നല്‍കിയതാണ്. ടിക്കറ്റ് വച്ചാണ് പരിപാടി അവതരിപ്പിച്ചത്. എന്നാല്‍, നവംബര്‍ ഒന്നിന് സംഘടിപ്പിച്ച പരിപാടിയുടെ കണക്കുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മാത്രമല്ല, ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുമില്ലെന്നാണ് ആരോപണം. പ്രമുഖ നടീ നടന്‍മാര്‍ പരിപാടിയുടെ പ്രചാരണാര്‍ഥം രംഗത്തു വരുകയും ചെയ്തു. സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞ സദസിനു മുന്നിലായിരുന്നു പരിപാടി. ടിക്കറ്റ് വരവായി ലക്ഷക്കണക്കിന് രൂപ ലഭിച്ചതായാണു വിവരം.

ഇതുസംബന്ധിച്ച സന്ദീപ് ജി. വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്-

പൊരിച്ച മത്തി ടീമിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ നവംബര്‍ ഒന്നിന് എറണാകുളം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന കരുണ സംഗീത നിശയുടെ ഉദ്ദേശം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണം നടത്തുക എന്നതായിരുന്നു.

ഇതിനായി ഇക്കഴിഞ്ഞ ദിവസം നടന്ന രണ്ടാം ചുംബന സമരം പോലെ തങ്ങളുടെ മുഴുവന്‍ സ്വാധീനവും പൊരിച്ച മത്തി ടീം ഉപയോഗിച്ചു. മലയാളത്തിലെ മെഗാസ്റ്റാര്‍ ഉള്‍പ്പെടെ മുഴുവന്‍ പേരും സൗജന്യമായി ഈ പരിപാടിയുടെ പ്രൊമോഷന്‍ ചെയ്തു കൊടുത്തു. മലയാളത്തിലെ മുഴുവന്‍ സംഗീതജ്ഞരും ലൈറ്റ് ആന്‍ഡ് സൗണ്ട് മുതല്‍ ക്യാമറ വരെയുള്ള മുഴുവന്‍ വിഭാഗങ്ങളും ഒരു രൂപ വാങ്ങാതെ സൗജന്യമായി സേവനം ചെയ്തു. നാട്ടുകാരുടെ സെന്റിമെന്‍സില്‍ ആണല്ലോ ഇവര്‍ പണ്ടേ കയറിപ്പിടിക്കാറുള്ളത്. എന്റെ അറിവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണം ആയതിനാല്‍ രാജീവ് ഗാന്ധി സ്‌റ്റേഡിയവും സൗജന്യമായാണ് വിട്ടുകൊടുത്തത്. കുറ്റം പറയരുതല്ലോ സ്‌റ്റേഡിയം ഹൗസ്ഫുള്‍ ആയിരുന്നു.

പരിപാടിക്കുശേഷം നവംബര്‍ നാലിന് മുഴുവന്‍ പേര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് (നന്ദി മാത്രമേ ഉള്ളൂ ) പൊരിച്ച മത്തിക്കാര്‍ പോസ്റ്റിടുന്നു. ശുഭം. പിന്നീട് നാളിതുവരെ ആ പേജില്‍ ആളനക്കമില്ല.

ഇനിയാണ് ചോദ്യം. വരവ് എത്ര ? ചിലവില്ല എന്ന് നിങ്ങള്‍ തന്നെ പറഞ്ഞുകഴിഞ്ഞു.

വന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയോ? ഉണ്ടെങ്കില്‍ എന്ന്? രേഖ പുറത്ത് വിടുക. ഇല്ലെങ്കില്‍ എന്തുകൊണ്ട് ഇത്രയും കാലമായി കണക്ക് പുറത്തു വിട്ടില്ല? എന്തുകൊണ്ട് പണം കൈമാറിയില്ല? പണം ഇതുവരെ കൈമാറിയില്ലെങ്കില്‍ പരിപാടിയില്‍ നിന്നു കിട്ടിയ പണം കണക്കുപോലും പുറത്തുകാണിക്കാതെ ഇത്രയുംകാലം കയ്യില്‍ വെച്ചത് ശരിയോ? നിങ്ങള്‍ കണക്ക് പുറത്തു വിട്ടാല്‍ മതി. നാട്ടുകാരുടെ പണം പിരിച്ച പരിപാടിയല്ലേ.

പരിപാടി സംബന്ധിച്ച് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ വ്യക്തമാക്കിയ കാര്യങ്ങള്‍- 

കരുണ’ യെ എല്ലാ അര്‍ത്ഥത്തിലും സ്‌നേഹത്തിന്റെ വലിയൊരു ആഘോഷമാക്കി മാറ്റുകയും മുന്നിലും പിന്നിലും തൊട്ട്‌തൊട്ടും ആത്മാര്‍ത്ഥതയോടെ അവസാനം വരെ കൂടെ നിന്ന് പ്രതീക്ഷിച്ചതിലും അപ്പുറത്തുള്ള വലിയൊരു വിജയത്തിലേക്ക് എടുത്തുയര്‍ത്തുകയും ചെയ്ത ഓരോരുത്തരോടും ഞങ്ങള്‍ക്കുള്ള അതിരുകളില്ലാത്ത നന്ദിയും സ്‌നേഹവും ഇവിടെ അറിയിക്കുകയാണു!

ജില്ലാ കളക്ടര്‍ സുഹാസ് ,എംപി ഹൈബി ഈഡന്‍,മുന്‍ എം.പി പി.രാജീവ്,മേയര്‍ സൗമിനി ജയിന്‍,കൊച്ചി കോര്‍പ്പറേഷന്‍,ഡിസ്ട്രിക്ട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍,പ്രോഗ്രാം ഡയറക്ടര്‍ ആഷിക് അബു, ചീഫ് കോര്‍ഡിനേറ്റേഴ്‌സ് ശ്യാം പുഷ്‌കരന്‍& മധു സി നാരായണന്‍, ഈവന്റ് മാനേജേഴ്‌സ് ഇംപ്രസാരിയോ,ഡിസൈനേഴ്‌സ് പോപ്‌കോണ്‍, ലൈറ്റ്&സൗണ്ട് മീഡിയാ പ്രോ, സൗണ്ട് എഞ്ചിനിയേഴ്‌സ് നിതിന്‍ സൈമണ്‍, ആര്‍.പ്രദീപ് കൃഷ്ണന്‍,ലൈറ്റിംഗ് എഞ്ചിനിയര്‍ മനു ജേക്കബ്, ലൈറ്റിംഗ് ഡിസൈനര്‍ ജയേഷ് മോഹന്‍, സംഗീത ജനചന്ദ്രന്‍(സോഷ്യല്‍ മീഡിയ) ആതിര ദില്‍ജിത്ത് (പബ്ലിക് റിലേഷന്‍സ്),ചിത്രീകരണ വിഭാഗമായ റോയല്‍ വിഷന്‍ കൊച്ചി, ഒരു രൂപ പോലും പ്രതിഫലം പറ്റാതെ പരിപാടിയില്‍ അണി ചേര്‍ന്ന മുഴുവന്‍ ഗായികാഗായകന്മാരും, ഉപകരണസംഗീതജ്ഞരും,കൂടാതെ കെ.എം.എഫി ന്റെ രണ്ട് പ്രധാന വൈബ് കേന്ദ്രങ്ങളായ ബോധി സൈലന്റ്‌സ്‌കേപ്പ് & കഫേ പപ്പായ എന്നീ പേരുകളെയും വിഭാഗങ്ങളെയും പ്രത്യേകം ഇവിടെ എടുത്ത് പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണു.

ആംഗറിംഗോ മറ്റു വിശദാംശപ്രഖ്യാപനങ്ങളോ ഔപചാരിക നടപടിക്രമങ്ങളോ ഒന്നുമില്ലാതെത്തന്നെ, മൂന്ന് മണിക്കൂര്‍ കണ്‍സര്‍ട്ടില്‍ കോര്‍ത്തിണക്കപ്പെട്ട കണ്ടന്റുകള്‍ സ്വയം നിങ്ങളുമായി കമ്യൂണിക്കേറ്റ് ചെയ്യണം എന്നതായിരുന്നു കരുണയുടെ ഡിസൈനിംഗ് സമയത്ത് കെ.എം.എഫിനുണ്ടായിരുന്ന ഒരു പ്രധാന ആഗ്രഹം! ഇത്രയധികം പേര്‍ സ്‌നേഹത്തോടെ ഒന്നിച്ച് നില്‍ക്കുമ്പോള്‍ അത് തന്നെ എല്ലാം പറയുമല്ലൊ.ഒരു പടി കൂടി കടന്ന് ഇരമ്പുന്ന കയ്യടികളോടെ നിങ്ങളെല്ലാവരും അതിനെ അതേ നിലയിലോ അതിനേക്കാളുമോ ഉള്‍ക്കൊള്ളുകയും അതീവആവേശപൂര്‍വ്വം ഏറ്റെടുക്കുകയും ചെയ്ത രംഗം അത്യാഹ്ലാദപൂര്‍വ്വമാണു ഞങ്ങള്‍ നോക്കിക്കണ്ടത് എന്ന കാര്യം നിസ്സീമമായ നന്ദിയോടെ ഇവിടെ അറിയിച്ചുകൊള്ളട്ടെ ! സംഗീതത്തിന്റെയും സ്‌നേഹത്തിന്റെയും പുതിയ ഈ അവതരണആസ്വാദന സംസ്‌കാരത്തെ നമുക്ക് ഒന്നിച്ച് മുന്നോട്ട് കൊണ്ട് പോകാം..

‘കരുണ’ഒരു ഗെയ്റ്റ് വേയാണു!

2020 ലെ ഒരു മധ്യവേനലവധിക്കാലത്ത് കൊച്ചിയിലെ ബോള്‍ഗാട്ടി പാലസും മറൈന്‍ െ്രെഡവും ദര്‍ബാര്‍ ഹാളും സുബാഷ് പാര്‍ക്കുമൊക്കെ പ്രത്യേകവേദികളാക്കിയെടുത്ത് അവിടെ അന്താരാഷ്‌ട്ര മാനങ്ങളുള്ള വ്യത്യസ്ഥ ജോനറുകള്‍ ഉള്‍പ്പെടുന്ന സംഗീതത്തിന്റെ വലിയ ഒരനുഭവലോകം സാധ്യമാക്കിയെടുക്കുകയും അത് വര്‍ഷാവര്‍ഷം തുടരുകയും ചെയ്യുക എന്നതാണു കെഎംഎഫിന്റെ പ്രധാന ലക്ഷ്യം! അതിലേക്കുള്ള പ്രവര്‍ത്തനോര്‍ജ്ജം ‘കരുണ’യില്‍ നിന്ന് കിട്ടിയതായി ഞങ്ങള്‍ വിശ്വസിക്കുന്നു! നമുക്ക് അടുത്തവര്‍ഷം ഫെസ്റ്റിവലില്‍ കാണാന്‍ കഴിയട്ടെ. എല്ലാവര്‍ക്കും ഒരിക്കല്‍കൂടി നന്ദി!നിറയേ സ്‌നേഹം…

കൊച്ചി മ്യൂസിക് ഫൗണ്ടേഷനു വേണ്ടി, ബിജി ബാല്‍, ഷഹബാസ് അമന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

Kerala

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

Kerala

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

Kerala

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

Kerala

ഗായകന്‍ ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ച തൊപ്പി ഗാങ്ങിലെ മമ്മു അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഇന്നും തുടരും

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.