ലാഹോര്‍: ഹിന്ദു മത വിശ്വാസിയായ പാക് ടീം അംഗത്തോടുള്ള സഹതാരങ്ങളുടെ വിവേചനപരമായ പെരുമാറ്റത്തെ കുറിച്ച് വെളിപ്പെടുത്തലുകളുമായി മുന്‍ ക്രിക്കറ്റ് താരം ഷുഹൈബ് അക്തര്‍. ഗെയിം ഓണ്‍ ഹായ്’ എന്ന ക്രിക്കറ്റ് ഷോയിലാണ് പാക് ടീമില്‍ രണ്ടാമതായി എത്തിയ ഹിന്ദു മതവിശ്വാസിയായ ഡാനിഷ് കനേരിയയ്‌ക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് താരം തുറന്നു പറഞ്ഞത്. അക്തറിന്റെ വെളിപ്പെടുത്തില്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി മാറി കഴിഞ്ഞു.
ഹിന്ദുവായതിനാല്‍ സഹതാരങ്ങള്‍ കനേരിയയോട് വിവേചനപരമായി പെരുമാറിയെന്നും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാന്‍ പോലും തയ്യാറായില്ലെന്നും അക്തര്‍ വെളിപ്പെടുത്തി. തനിക്ക് നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് അക്തര്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് കനേരിയയും വ്യക്തമാക്കി. ഒരു ഹിന്ദു ആയതിനാല്‍ തന്നോട് സംസാരിക്കാന്‍ പോലും സഹകളിക്കാര്‍ തയ്യാറായില്ല. അവരുടെ പേരുകള്‍ താന്‍ വെളിപ്പെടുത്തും. അന്ന് എനിക്ക് അത് തുറന്നു പറയാന്‍ ധൈര്യമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ അതിന് തയ്യാറാണെന്നും കനേരിയ പറഞ്ഞു.

കനേരിയ നേരിട്ട വിവേചനങ്ങള്‍ക്ക് നിരവധി അനുഭവങ്ങള്‍ ചൂണ്ടികാണിക്കാന്‍ കഴിയുമെന്ന് അക്തര്‍ പറഞ്ഞു. കരിയറില്‍ കറാച്ചി, പഞ്ചാബ്, പെഷവാര്‍ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധിയാളുകളുമായി തര്‍ക്കിക്കേണ്ടി വന്നു. എന്തിനാണ് ഹിന്ദുവായ താങ്കള്‍ ഞങ്ങള്‍ക്കൊപ്പം കളിക്കുന്നതെന്ന് പോലും കനേരിയയോട് ചില താരങ്ങള്‍ ചോദിച്ചതായി അക്തര്‍ പറയുന്നു.
















