പത്തനംതിട്ട: പന്തളം കൊട്ടാരത്തിലെ കുടുംബാംഗം അന്തരിച്ചതിനെ തുടര്‍ന്ന് വലിയ കോയിക്കല്‍ ക്ഷേത്രനടയടച്ചു. കൊട്ടാരത്തിലെ മംഗലത്തമ്പുരാട്ടിയാണ് അന്തരിച്ചത്. തമ്പുരാട്ടി യുടെ നിര്യാണത്തില്‍ ആശൂലമായതിനാലാണ് വലിയ കോയിക്കല്‍ ക്ഷേത്രനടയടച്ചത്. ശുദ്ധി ക്രിയകള്‍ പൂര്‍ത്തിയാക്കി. തിരുവാഭരണ ദര്‍ശനത്തിനും ക്ഷേത്ര ദര്‍ശനത്തിനുമായി ഇനി ജനുവരി ആറിന് മാത്രമേ ക്ഷേത്രം തുറക്കൂ. ഇന്ന് നടത്താനിരുന്ന ആഴിയും പടുക്കയും മാറ്റിവച്ചിട്ടുണ്ട്. ഇതും ജനുവരി ആറിന് നടത്തുമെന്ന് ക്ഷേത്രം മേല്‍ശാന്തി അറിയിച്ചു.
















