Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൗരത്വ ബില്ലിന് പിന്തുണയുമായി മാധ്യമപ്രവര്‍ത്തക സംഗമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2019, 11:12 am IST
in Kerala

കൊച്ചി: ദേശീയ പൗരത്വ നിയമ ഭേദഗതി രാജ്യതാല്‍പര്യത്തിനാണെന്നും സ്വാഗതം ചെയ്യുന്നുവെന്നും പ്രഖ്യാപിച്ച് മാധ്യമപ്രവര്‍ത്തകര്‍ എറണാകുളം കച്ചേരിപ്പടിയിലെ ഗാന്ധി പ്രതിമാ മണ്ഡപത്തില്‍ സംഗമിച്ചു. ചില മാധ്യമങ്ങളില്‍ നടക്കുന്ന കുപ്രചാരണം തെറ്റിദ്ധാരണ പരത്തുന്നുവെന്ന് സംഗമം ചൂണ്ടിക്കാട്ടി. 

പിഎസ്‌സി മുന്‍ ചെയര്‍മാനും മുന്‍ പത്രപ്രവര്‍ത്തകനുമായ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. റൂളും റൈറ്റും തമ്മിലുള്ള വ്യത്യാസം അറിയാത്തവരാണ് പൗരത്വ നിയമത്തെ എതിര്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൗരന്റെ അവകാശം റൈറ്റാണ്. അത് കോടതി നടപടികളിലൂടെ റദ്ദാക്കാം. ഉദാഹരണത്തിന് കുറ്റകൃത്യത്തില്‍ വധശിക്ഷ വിധിച്ചാല്‍ അയാളുടെ ജീവിക്കാനുള്ള അവകാശം റദ്ദാക്കിയശേഷമാണ് അത് നടപ്പാക്കുന്നത്. എന്നാല്‍ റൂള്‍, നിയമം അങ്ങനെയല്ല. പൗരത്വം അത്തരത്തിലാണ്. അത് റദ്ദാക്കാന്‍ കഴിയില്ല. ഈ നിയമം ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് വിസയും പാസ്‌പോര്‍ട്ടും ഇല്ലാതെ വന്നിട്ടുള്ളവര്‍ക്ക് പൗരത്വം നല്‍കുന്നതില്‍ ഇളവു വരുത്താനാണ് ഈ നിയമ ഭേദഗതി. മൂന്ന് മതരാഷ്‌ട്രങ്ങളില്‍നിന്ന് അവിടത്തെ മത പീഡനം സഹിക്കാന്‍ വയ്യാതെ രക്ഷപ്പെട്ട് അഭയാര്‍ഥികളായി വരുന്നവര്‍ക്ക്, നിലവിലുള്ള പൗരത്വ നിയമത്തില്‍ ഇളവു വരുത്തി, പൗരത്വം കൊടുക്കാന്‍ തീരുമാനിച്ചതാണ് നിയമം. നിലവിലുള്ള നിയമത്തിലെ ഭേദഗതി മാത്രമാണ് ഇത്, പക്ഷേ ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്, രാധാകൃഷ്ണന്‍ പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് മറ്റു പൗരന്മാരില്‍നിന്ന് വ്യത്യസ്തമായ അധികാരമോ അവകാശമോ ഇല്ല. മാധ്യമ പ്രവര്‍ത്തകരായി തീവ്രാവാദികള്‍ കടക്കാന്‍ സാധ്യതയെന്ന് അറിവു കിട്ടിയാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ തിരിച്ചറിയല്‍ രേഖ കാണിക്കേണ്ടിവരും. മൈക്കും ക്യാമറയും ആ രേഖയല്ല. നിയമങ്ങള്‍ അനുസരിക്കാതെ, നിരന്തരമായി തെറ്റിദ്ധാരണ പുലര്‍ത്തുന്ന വാര്‍ത്തകള്‍ പരത്തുന്ന മാധ്യമ പ്രവര്‍ത്തനം രാജ്യദ്രോഹമാണ്. അതിനെതിരേ വ്യാപകമായ പ്രതിഷേധം ഉണ്ടാകണം, രാധാകൃഷ്ണന്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതി ഒരു മനുഷ്യരുടേയും ഒരവകാശത്തേയും ലംഘിക്കാത്തതാണ്. മറിച്ചുള്ള പ്രചാരണം ദുരുപദിഷ്ടിതമാണ്. രാജ്യത്തെ ഛിന്നഭിന്നമാക്കാനാണ്. രാജ്യദ്രോഹമാണ്. അതിനെതിരേ ഉയരുന്ന മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തെ പിന്തുണയ്‌ക്കുന്നു, അദ്ദേഹം പറഞ്ഞു. ഈ പ്രതിഷേധം മാധ്യമപ്രവര്‍ത്തകര്‍ക്കോ, മാധ്യമ പ്രവര്‍ത്തക സംഘടനകള്‍ക്കോ എതിരല്ല, മറിച്ച് ആരുടെയൊക്കെയോ പ്രേരണയില്‍ കുപ്രചാരണങ്ങള്‍ അറിഞ്ഞോ അറിയാതെയോ നടത്തുന്ന ചില മാധ്യമപ്രവര്‍ത്തകര്‍ക്കുകൂടി യാഥാര്‍ഥ്യം ബോധ്യപ്പെടുത്താനുള്ള ശ്രമമാണെന്ന് ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ പറഞ്ഞു.

രാജേഷ് ചന്ദ്രന്‍ (ജനം ടിവി ഓണ്‍ലൈന്‍), ജിജീഷ് കരുണാകരന്‍ (ജനം ടിവി), റോഷന്‍ പള്ളുരുത്തി (ജന്മഭൂമി) എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെയ് 31 രാജീവ് ചന്ദ്രശേഖർ എംഎൽഎയുടെ ജന്മദിനം: കൗൺസിലർമാരുടെ ആഭിമുഖ്യത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തും

India

ദൽഹിയിൽ ഒമ്പത് ഭീകരർ അറസ്റ്റിൽ: ഐഎസ്‌ഐ-അധോലോക ശൃംഖല തകർത്ത് ദൽഹി പോലീസ്, പിടിയിലായത് ഭീകരാക്രമണം നടത്താനിരിക്കെ

Entertainment

തേങ്ങയും, ചിക്കനും, മട്ടനുമെല്ലാം വാങ്ങി പണം നൽകാതെ മുങ്ങി : ആഷിഖ് അബുവിന്റെ സിനിമാസംഘത്തിനെതിരെ നാട്ടുകാർ

India

നാളെ ഹരിയാനയിലെ പഞ്ച്കുലയിൽ അതിശക്തമായ ബോംബ് പരീക്ഷണം; പ്രദേശവാസികൾ വീടിനുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശം

Kerala

വിജയന്റെ നവകേരളവും ദാസന്റെ പുതുയുഗവും : കേരള ജനത ഇന്നും വറുതിയിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തിന് പുതിയ അതിവേഗറെയിൽ വരുമ്പോൾ…

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

“പണത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയല്ല’ – ചെയ്തത് തെറ്റ്, ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ വിവാദത്തിൽ ക്ഷമാപണവുമായി ഹൻസിക കൃഷ്ണ

തൃണമൂൽ എംഎൽഎമാരുടെ നിർണായക യോഗം നാളെ, മമതയ്‌ക്ക് തിരിച്ചടിയായി പാർട്ടിയുടെ പകുതിയോളം എംഎൽഎമാർ യോഗത്തിൽ പങ്കെടുക്കില്ല

കെ.ബി ഗണേശ് കുമാർ തോൽവി സ്വയം വരുത്തിവച്ചു; അലസതയും പണക്കൊഴുപ്പും പരാജയത്തിലേക്ക് നയിച്ചു, സിപിഐയിൽ വിമർശനം

ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യയുടെ പങ്ക് വലുത് : രാജ്യത്തിന്റെ സൈനിക ശക്തിയെ പ്രശംസിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് 

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം; ഇൻ്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ

ദൈവത്തിന് മുന്നിൽ എല്ലാവരും സമന്മാർ; വിഐപി ദർശനത്തെ ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതി

മിസ്റ്ററി ഹൊറർ കോമഡിയുമായി ധ്യാനും അൽതാഫും റിയാസ്ഖാനും ഒന്നിക്കുന്ന “സീക്രട്ട് ഓഫ് കലിംഗ”; ടീസർ റിലീസ് ആയി

വന്യജീവി ആക്രമണം; പരിഹാരത്തിന് കൈയിൽ ഒറ്റമൂലി ഇല്ലെന്ന് മന്ത്രി, കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.