തിരുവനന്തപും: കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഇന്ന് കേരളത്തിലെത്തും. ഇന്ന് വൈകിട്ട് തിരുവനന്തപുരത്തെത്തുന്ന യെദ്യൂരപ്പ നാളെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ രഹസ്യാന്വേഷണ വിഭാഗം സുരക്ഷാ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇത് അവഗണിച്ചാണ് യെദ്യൂരപ്പ കേരളത്തില്‍ എത്തുന്നത്.
സ്വകാര്യ സന്ദര്‍ശനത്തിനാണ് കേരളത്തില്‍ എത്തുന്നതെന്ന് യെദിയൂരപ്പ വ്യക്തമാക്കി. മലയാളി മാധ്യമപ്രവര്‍ത്തകരെ മംഗലൂരുവില്‍ കസ്റ്റഡിയിലെടുത്തതിന് ശേഷം ആദ്യമായാണ് കര്‍ണാടക മുഖ്യമന്ത്രി കേരളത്തില്‍ എത്തുന്നത്. തിരുവനന്തപുരത്ത് രണ്ട് ദിവസം തങ്ങുന്ന അദേഹം അടുത്ത ദിവസം കണ്ണൂര്‍ രാജരാജേശ്വരി ക്ഷേത്രത്തിലും ദര്‍ശനം നടത്തും.
















