കോഴിക്കോട്: പരശുരാം എക്പ്രസിനു നേരെ അട്ടിമറി ശ്രമം നടന്നതായി ലോക്കോ പൈലറ്റിന്റെ പരാതി. വടകര അയനിക്കാട് ഭാഗത്തെ റെയില്‍ പാളത്തില്‍ ക്ലിപ്പുകള്‍ വേര്‍പെട്ട നിലയില്‍ കണ്ടെത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ക്ലിപ്പുകള്‍ വേര്‍പെട്ട നിലയില്‍ കണ്ടെത്തിയത്.
മംഗലാപുരത്തേയ്‌ക്ക് പോകുമ്പോഴാണ് ട്രെയിന്‍ പാലം തെറ്റിയതായി ലോക്കോ പൈലറ്റിന് മനസ്സിലായത്. ഇതേ തുടര്‍ന്ന് തൊട്ടടുത്ത സ്റ്റേഷനില്‍ വിവരം അറിയിച്ചു. പോലീസ് നടത്തിയ പരിശോധനയില്‍ ഇത്തരം 20 ക്ലിപ്പുകള്‍ വേര്‍പ്പെട്ട നിലയില്‍ കണ്ടെത്തി.
കൂടാതെ പാളത്തില്‍ വലിയ കല്ലുകള്‍ നിരത്തിവെച്ച നിലയിലായിരുന്നു. ട്രെയിന്‍ അപകടപ്പെടുത്തുക എന്നത് തന്നെയാണ് ലക്ഷ്യമെന്ന് വ്യക്തമാണ്. എന്നാല്‍ ഇതിന് പിന്നില്‍ ആരാണെന്നതിനെ കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല.
















