വൈക്കം: ഹൈന്ദവ ധര്‍മ്മം കണ്ടുപിടിത്തമല്ലെന്നും അത് അനുഭവവും ദര്‍ശനവും സത്യവുമാണെന്നും മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അഖില ഭാരത ഭാഗവത മഹാസത്രത്തിന്റെ സമാപനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തുന്ന കാര്യങ്ങള്‍ പിന്നീട് തെറ്റായി വന്നേക്കാം. എന്നാല്‍ ഋഷിവര്യന്മാര്‍ പകര്‍ന്നു നല്‍കിയ ദര്‍ശനങ്ങള്‍ സത്യമാണ്. ആ ദര്‍ശനങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നതുകൊണ്ടാണ് രാജ്യത്തുണ്ടാകുന്ന പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. സത്രത്തിന്റെ സമാപന സഭ വാഴൂര്‍ തീര്‍ത്ഥാപാദാശ്രമം മഠാധിപതി പ്രജ്ഞാനതീര്‍ത്ഥ ഉദ്ഘാടനം ചെയ്തു. സത്രസമിതി പ്രസിഡന്റ് എം.കെ. കുട്ടപ്പന്‍ മേനോന്‍, ജനറല്‍ സെക്രട്ടറി ടി.ജി. പത്മനാഭന്‍ നായര്‍, വൈസ് പ്രസിഡന്റ് നാരായണ സ്വാമി, സെക്രട്ടറി വി. അച്യുതകുറുപ്പ്, ഗുരുവായൂര്‍ മണിസ്വാമി, കെ.ശിവശങ്കരന്‍, സോമകുമാര്‍, കണ്ണന്‍സ്വാമി, പി.പി. രതീശന്‍, വി.അനില്‍കുമാര്‍, രാകേഷ് .ടി നായര്‍ എന്നിവര്‍ പങ്കെടുത്തു.
















