Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അംബേദ്കര്‍ അന്നേ പറഞ്ഞു , പാക്കിസ്ഥാനിലെ ദളിതര്‍ ഏതുവിധേനയും ഇന്ത്യയിലെത്തണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2019, 05:51 am IST
inVicharam

ദല്‍ഹി ജുമാ മസ്ജിദില്‍ ജുമുഅ നമസ്‌കാരത്തിന് ശേഷം മതതീവ്രവാദികള്‍ നടത്തിയ പ്രകടനത്തില്‍ നിറഞ്ഞുനിന്നത് ഭരണഘടനാ ശില്‍പ്പി ഭീം റാവു അംബേദ്കറുടെ ചിത്രങ്ങളായിരുന്നു. ഒരു കയ്യില്‍ ഭരണഘടനയും മറുകൈയില്‍ അംബേദ്കറിന്റെ ഛായാചിത്രവുമായാണ് ജിഹാദികളുടെ മാസപ്പടി ലിസ്റ്റിലുള്ള ചന്ദ്രശേഖര്‍ ആസാദ് ‘പ്രതിഷേധം’ നയിച്ചത്. 

ഭരണഘടനാ വിരുദ്ധമാണ് പൗരത്വ ഭേദഗതി നിയമമെന്ന് ആവര്‍ത്തിക്കുന്ന കലാപകാരികള്‍ തുടക്കത്തില്‍ അംബേദ്കറെ ഉപയോഗിച്ചിരുന്നില്ല. ‘ജിഹാദ്’ പരാജയപ്പെടുമെന്ന ഘട്ടത്തിലാണ് ഇപ്പോള്‍ അംബേദ്കറെ ആദര്‍ശപുരുഷനായി അവര്‍ ചുമലിലേറ്റുന്നത്. തീവ്രവാദികള്‍ മനുഷ്യാവകാശം പ്രസംഗിക്കുന്നത് പോലെ പരിഹാസ്യമാണത്. ഇതരമതസ്ഥരെ അംഗീകരിക്കാത്ത ഇസ്ലാമിക ആശയങ്ങള്‍ക്കെതിരെ എക്കാലവും ശക്തമായ നിലപാടെടുത്ത അംബേദ്കര്‍ ഇന്ന് ജിവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ പൗരത്വ ബില്‍ നടപ്പാക്കുന്നതില്‍ ഏറ്റവും സന്തോഷിക്കുന്ന വ്യക്തി ആയിരുന്നേനെ. 

 പാക്കിസ്ഥാനില്‍ മുസ്ലിം തീവ്രവാദികളുടെ കടന്നാക്രമണം നേരിടാനാകാതെ പലായനം ചെയ്യേണ്ടി വരുന്നതില്‍ ഭൂരിഭാഗവും ദളിത് ഹിന്ദുക്കളാണ്. ദളിതരുടെ ഇപ്പോഴത്തെ അവസ്ഥ ദീര്‍ഘദര്‍ശിയായ അംബേദ്കര്‍ മുന്‍കൂട്ടി കണ്ടിരുന്നു. അതിനാലാണ് രണ്ട് രാജ്യങ്ങളിലെയും ജനങ്ങളെ അങ്ങോട്ടുമിങ്ങോട്ടും പൂര്‍ണമായും കൈമാറ്റം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. പാക്കിസ്ഥാനില്‍ അകപ്പെട്ടിരിക്കുന്ന ദളിതര്‍ ഇന്ത്യയിലേക്ക് എത്തിപ്പെടണമെന്ന് ശക്തമായ ഭാഷയില്‍ അംബേദ്കര്‍ ചൂണ്ടിക്കാട്ടി. 

ദളിത് ഹിന്ദുക്കള്‍ മുസ്ലിങ്ങളിലോ മുസ്ലിം ലീഗിലോ വിശ്വസിക്കുന്നത് മരണതുല്യമാണെന്ന് തുറന്നടിച്ചു. മുന്നോക്ക ജാതിക്കാരോടുള്ള എതിര്‍പ്പ് കാരണം മുസ്ലിങ്ങളുമായി ചേരുന്നതിനെതിരെ പാക്കിസ്ഥാനിലെയും ഹൈദരാബാദിലെയും ദളിത് ഹിന്ദുക്കള്‍ക്ക് അദ്ദേഹം നിരന്തരം മുന്നറിയിപ്പ് നല്‍കി.  

1947 നവംബര്‍ 28ന് അംബേദ്കര്‍ ‘ദ ഫ്രീ പ്രസ് ജേര്‍ണലി’ല്‍ എഴുതി. ”പാക്കിസ്ഥാനില്‍ അകപ്പെട്ടിരിക്കുന്ന പട്ടിക ജാതിക്കാര്‍ അവര്‍ക്ക് സാധ്യമായ എല്ലാ വഴിയുപയോഗിച്ചും ഇന്ത്യയിലെത്തണമെന്ന് അവരോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 

പാക്കിസ്ഥാനിലെയോ ഹൈദരാബാദിലെയോ പട്ടിക ജാതിക്കാര്‍ മുസ്ലിങ്ങളിലോ മുസ്ലിം ലീഗിലോ വിശ്വാസമര്‍പ്പിക്കുന്നത് മരണതുല്യമാണ്. ഹിന്ദുക്കളെ ഇഷ്ടമല്ലെന്നതിനാല്‍ മുസ്ലിങ്ങളെ സൗഹൃത്തിലാകാന്‍ ശ്രമിക്കുന്നത് ശീലമായി മാറിയിരിക്കുകയാണ്. ഇത് തെറ്റായ ചിന്താഗതിയാണ്”. ”മുസ്ലിങ്ങളില്‍ സാഹോദര്യമുണ്ട്. എന്നാല്‍ അത് മാനവരാശിയുടെ സാര്‍വ്വദേശീയ സാഹോദര്യ മനോഭാവവുമായി യോജിക്കുന്നതല്ല. മുസ്ലിങ്ങള്‍ മാത്രം തമ്മിലാണ് സാഹോദര്യം. അതിനുള്ളിലുള്ളവര്‍ക്ക് മാത്രമാണ് ഇതിന്റെ ഗുണം. പുറത്തുള്ളവര്‍ ശത്രുക്കള്‍ മാത്രമാകുന്നു”. ‘പാക്കിസ്ഥാന്‍ ഓര്‍ പാര്‍ട്ടീഷന്‍ ഓഫ് ഇന്ത്യ’ എന്ന പുസ്തകത്തില്‍ അംബേദ്കര്‍ തുറന്നെഴുതി. മുസ്ലിങ്ങള്‍ക്ക് ഹിന്ദുവെന്നാല്‍ കാഫിറുകളാണ്. കാഫിറുകള്‍ ബഹുമാനത്തിന് അര്‍ഹരല്ല. അതുകൊണ്ടാണ് കാഫിറുകള്‍ (മുസ്ലിം ഇതരര്‍) ഭരിക്കുന്ന രാജ്യത്തെ ‘ദാറുല്‍ ഹര്‍ബ്’ (യുദ്ധഭൂമി) ആയി അവര്‍ കാണുന്നത്. ഏത് വിധേനയും പിടിച്ചെടുത്ത് ‘ദാറുല്‍ ഇസ്ലാം’ (മുസ്ലിങ്ങളുടെ രാജ്യം) ആക്കേണ്ടതാണത്. മുസ്ലിങ്ങള്‍ ഒരിക്കലും ഹിന്ദുവോ മുസ്ലിം ഇതര ഭരണാധികാരികളെയോ അംഗീകരിക്കില്ലെന്നതിന് വേറെ തെളിവുകള്‍ ആവശ്യമില്ല. അദ്ദേഹം വിശദീകരിച്ചു. 

കോണ്‍ഗ്രസ്സിന്റെയും നെഹ്‌റുവിന്റെയും മുസ്ലിം പ്രീണന നടപടികളെയും ദളിതരോടുള്ള താത്പര്യക്കുറവിനെയും അംബേദ്കര്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. 

1951 ഒക്ടോബറില്‍ ജുലന്ദറില്‍ നടന്ന പൊതുയോഗത്തില്‍ അദ്ദേഹം പറഞ്ഞു, ”കോണ്‍ഗ്രസ്സിന്റെ ഹൃദയത്തില്‍ പട്ടികജാതിക്കാര്‍ക്ക് സ്ഥാനമില്ല. നെഹ്‌റുവിന് മുസ്ലിം മാനിയ ബാധിച്ചിരിക്കുകയാണ്. പട്ടികജാതിക്കാരോട് കരുണയില്ലാതായിരിക്കുന്നു”. (ഡോ. അംബേദ്കര്‍: ലൈഫ് ആന്‍ഡ് മിഷന്‍. ധനഞ്ജയ് കീര്‍ പേജ് 438).

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അടിയന്തരാവസ്ഥയുടെ മായാത്ത മുറിവുകളുമായി ‘ഒഴിയാതെ’

Entertainment

സ്പാനിഷ് താരം ആന്‍ഡ്രിയ റവേര മലയാളത്തില്‍; രണ്ട് രഹസ്യങ്ങള്‍ ഒക്ടോബര്‍ ഒമ്പതിന് റിലീസ്

ഗണേശ വിഗ്രഹം സ്വീകരിക്കാൻ എലപ്പുള്ളിയിൽ എത്തിയ കാവശ്ശേരി ഗണേശോത്സവ കമ്മിറ്റി അംഗങ്ങൾ പകർത്തിയതാണ് ചിത്രം
Kerala

ഉണ്ടിയപ്പാനി പൊട്ടിച്ച് കുരുന്നുകൾ; ഗണേശ വിഗ്രഹം വാങ്ങി മാതൃകയായി കൊച്ചുകൂട്ടുകാർ

India

ബംഗാളിൽ  നിയമവിരുദ്ധമായിട്ടുള്ളത് 2,396 മദ്രസകൾ : 252 മദ്രസകൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ശുഭേന്ദു അധികാരി സർക്കാർ

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

ആത്മീയ ഗുരുവിന്റെ ഉപദേശം പവന്‍ കല്യാണ്‍ ചെട്ടികുളങ്ങര ഭഗവതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

സൈനിക കേന്ദ്രത്തിലെ ആയുധ മോഷണം: മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; ആയുധങ്ങള്‍ കണ്ടെടുത്തു

ഹോർമുസിൽ ഖേഷം ദ്വീപിന് സമീപം ഇരട്ട സ്ഫോടന ശബ്ദം, അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷം

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

ഹനുമാന്‍ അംശ്; വേരുകളിലേക്ക് മടങ്ങുന്ന ഭാരതീയ സിനിമ

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.